Category: അറിയിപ്പുകള്‍

Total 1060 Posts

കേരളത്തിലെ പാസഞ്ചര്‍ ട്രെയിനുകളില്‍ കുറഞ്ഞ നിരക്ക് 10 രൂപയാക്കുന്നു; ഇനി 10 രൂപയ്ക്ക് 45 കിലോമീറ്റര്‍ സഞ്ചരിക്കാം

കോഴിക്കോട്: കേരളത്തിലെ പഴയ പാസഞ്ചര്‍ ട്രെയിനുകളില്‍( മെമു എക്‌സ്പ്രസ്) കുറഞ്ഞനിരക്ക് 10 രൂപയാക്കുന്നു. നിലവില്‍ 30 രൂപയായിരുന്നു. ഇനി 10 രൂപയ്ക്ക് 45-കിലോമീറ്റര്‍ സഞ്ചരിക്കാം. കോവിഡ് ലോക്ഡൗണിന് മുമ്പുള്ള നിരക്കാണിത്. നിരക്ക് കുറയ്ക്കുന്നതിനെ സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം വന്നു. ഏതൊക്കെ വണ്ടികളിലാണെന്ന പട്ടിക വന്നിട്ടില്ല. കമേഴ്‌സ്യല്‍ വിഭാഗം കംപ്യൂട്ടര്‍ സംവിധാനത്തില്‍ ചുരുങ്ങിയ നിരക്ക് 10 രൂപയായി.

ഊരളളൂര്‍ സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി

കൊയിലാണ്ടി: ഊരളളൂര്‍ സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. ഊരളളൂര്‍ കട്ടിപ്പറമ്പില്‍ മുഹമ്മദിനെ(33) യാണ് 19.2.2024 മുതല്‍ കാണാതായത്. ജോലി ആവശ്യത്തിനെന്ന് പറഞ്ഞ് രാവിലെ വീട്ടില്‍ നിന്നും പോയതാണ്. നിലവില്‍ ഫോണ്‍ സ്വിച്ച്ഓഫ് ചെയ്യപ്പെട്ട നിലയിലാണുളളത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറിലോ പോലീസ് സ്‌റ്റേഷനിലോ വിവരമറിയിക്കേണ്ടതാണ്. ഫോണ്‍: 8086291699. പോലീസ് സ്‌റ്റേഷന്‍: 0496

ചെമ്മരത്തൂര്‍ സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി

തിരുവള്ളൂര്‍: ചെമ്മരത്തൂര്‍ സ്വദേശിയായ യുവാവിനെ ജനുവരി മാസം മുതല്‍ കാണാതായതയി പരാതി. ചെമ്മരത്തൂര്‍ നെല്ലിയുള്ളപറമ്പത്ത് പ്രജീഷ്‌കുമാറി (40)നെയാണ് കാണാതായിട്ടുള്ളത്. കഴിഞ്ഞ ജനുവരി 9തിന് വീട്ടില്‍ നിന്നും പോയ ഇയാളെ പിന്നീട് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ബന്ധുക്കളുടെ പരാതിയില്‍ വടകര പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ വടകര പോലീസ്‌റ്റേഷനിലോ 9497987186- വടകര

കോഴിക്കോട് ജില്ലയില്‍ പോളിയോ വാക്സിന്‍ വിതരണം മാര്‍ച്ച് 3 ന്

കോഴിക്കോട്: ദേശീയ പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി മാര്‍ച്ച് മൂന്നിന് കോഴിക്കോട് ജില്ലയില്‍ പോളിയോ വാക്സിന്‍ വിതരണം നടക്കും. പോളിയോ രോഗത്തിനെതിരെ അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും തെരഞ്ഞെടുത്ത ബൂത്തുകളിലും രണ്ട് തുള്ളി പോളിയോ വാക്സിന്‍ ഈ പരിപാടിയുടെ ഭാഗമായി രാവിലെ എട്ട് മണി മുതല്‍

യോഗ ഇന്‍സ്ട്രക്ടര്‍ ആവാന്‍ താത്പര്യമുണ്ടോ?; കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തില്‍ സൗജന്യ യോഗ ഇന്‍സ്ട്രക്ടര്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു; വിശദമായി അറിയാം

കോഴിക്കോട്: സൗജന്യ യോഗ ഇന്‍സ്ട്രക്ടര്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയവും കേന്ദ്രീയ വിദ്യാലയവും സംയുക്തമായി മാര്‍ച്ച് ഒന്നു മുതല്‍ കോഴിക്കോട് കേന്ദ്രീയ വിദ്യാലയ നമ്പര്‍ ഒന്നില്‍ വച്ചാണ് കോവ്‌സ് നടത്തുന്നത്. 15 മുതല്‍ 45 വയസ്സ് വരെ ഉള്ളവരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകര്‍ പത്താം ക്ലാസ് പാസായവരായിരിക്കണം. എല്ലാ പ്രവൃത്തി

സംസ്ഥാനത്ത് ഡ്രൈവിംങ്ങ് ടെസ്റ്റ് പരിഷ്‌ക്കരിച്ച് ഉത്തരവിറങ്ങി; പ്രധാന നിര്‍ദേശങ്ങളും മാറ്റങ്ങളും എന്തെല്ലാമെന്നറിയാം വിശദമായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരിച്ച് ഉത്തരവിറങ്ങി. ഇനി ‘എച്ച്’ ഇല്ല. മാറ്റങ്ങള്‍ മെയ് ഒന്ന് മുതലാണ് പ്രബല്യത്തില്‍ വരുക. പ്രതിദിനം ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ടവരുടെ എണ്ണം 30 ആയി നിജപ്പെടുത്തി. ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കുന്ന വാഹനത്തില്‍ ടെസ്റ്റ് റെക്കോര്‍ഡ് ചെയ്യാനുള്ള ഡാഷ്‌ബോര്‍ഡ് ക്യാമറ ഘടിപ്പിക്കണം തുടങ്ങി നിരവധി മാറ്റങ്ങളാണ് പരിഷ്‌കരിച്ച ടെസ്റ്റിനുള്ളത്. പ്രധാന നിര്‍ദേശങ്ങള്‍

കന്നൂര് സ്വദേശിനിയുടെ സ്വര്‍ണ്ണ പാദസരം കൊയിലാണ്ടിയില്‍ വച്ച് നഷ്ടപ്പെട്ടതായി പരാതി

കൊയിലാണ്ടി: കന്നൂര് ആനവാതില്‍ സ്വദേശിനി യുടെ സ്വര്‍ണ്ണപാദസരം കൊയിലാണ്ടിയില്‍ വച്ച് നഷ്ടപ്പെട്ടതായി പരാതി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കൊയിലാണ്ടി ടൗണ്‍ഹാളിലും പരിസര പ്രദേശങ്ങളിലും സന്ദര്‍ശിച്ചിരുന്നതായി പരാതിക്കാരി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഫുഡ്പാത്ത് പരിസരത്തും മെഡിക്കല്‍ സ്റ്റോറിലും പോയിരുന്നു. എവിടെ വച്ചാണ് പാദസരം നഷ്ടമായതെന്ന് അറിയില്ലെന്നും വീട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് ഒരു പാദസരം

കാര്‍ഡുകള്‍ ഇനിയും മസ്റ്ററിങ് ചെയ്തില്ലേ? ഏപ്രില്‍ മുതല്‍ റേഷന്‍ ലഭിക്കില്ല; വിശദമായി അറിയാം

കൊയിലാണ്ടി: മാര്‍ച്ച് 31നകം മസ്റ്ററിങ് ( ജീവിച്ചിരിക്കുന്നെന്നും അര്‍ഹരാണെന്നും ഉറപ്പാക്കല്‍) പൂര്‍ത്തിയാക്കാത്ത കാര്‍ഡുടമകള്‍ക്ക് ഏപ്രില്‍ മുതല്‍ റേഷന്‍ മുടങ്ങും. ബി.പി.എല്‍.എ.എ.വൈ കാര്‍ഡുടമകളാണ് മസ്റ്ററിങ് പൂര്‍ത്തീകരിക്കേണ്ടത്. ഇത്തരം കാര്‍ഡുകളിലെ അംഗങ്ങള്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശം കര്‍ശനമാക്കിയതിനെത്തുടര്‍ന്നാണ് നടപടി. ആധാര്‍ കാര്‍ഡും റേഷന്‍കാര്‍ഡും ഉപയോഗിച്ച് റേഷന്‍ കടകളില്‍ നിന്നും ഇ-പോസ് യന്ത്രം വഴി മസ്റ്ററിങ് ചെയ്യാവുന്നതാണ്. കേന്ദ്ര നിര്‍ദ്ദേശ

ജോലി തേടി മടുത്തോ ? വിഷമിക്കേണ്ട; കേരള നോളജ് ഇക്കോണമി മിഷൻ കൂടെയുണ്ട്

ഒരു ജോലി ഇല്ലാത്തത്തിന്റെ വിഷമത്തിലാണോ നിങ്ങള്‍ ? എങ്കില്‍ പേടിക്കേണ്ട ഉടന്‍ തന്നെ ഡിഡബ്ല്യുഎംഎസ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് നിങ്ങൾക്കും അനുയോജ്യമായ ജോലി കണ്ടെത്താം. അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് തൊഴിൽ ലഭ്യമാക്കി മുന്നേറുകയാണ് കേരള സർക്കാരിന്റെ കേരള നോളജ് ഇക്കോണമി മിഷൻ (കെകെഇഎം). ജില്ലയിൽ ഒന്നര ലക്ഷം തൊഴിൽ രഹിതരെ കണ്ടെത്തി പരിശീലനത്തിലൂടെ തൊഴിലുറപ്പാക്കുകയാണ് മിഷന്റെ ലക്ഷ്യം.

കെല്‍ട്രോണില്‍ ടീച്ചര്‍ ട്രയിനിംഗ് കോഴ്‌സുകളില്‍ സീറ്റൊഴിവ്; വിശദമായി അറിയാം

കോഴിക്കോട്: കെല്‍ട്രോണില്‍ ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിംഗ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിംഗ് എന്നീ കോഴ്‌സുകളില്‍ സീറ്റ് ഒഴിവ്. താല്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി അടുത്തുള്ള കെല്‍ട്രോണ്‍ നോളേജ് സെന്ററില്‍ ഹാജരാകണം. ഫോണ്‍: 9072592412, 9072592416.