Category: അറിയിപ്പുകള്‍

Total 1060 Posts

അഞ്ച് മുതല്‍ പ്ലസ്ടു വരെയുളള വിദ്യാര്‍ത്ഥികള്‍ക്കായി അവധിക്കാല കമ്പ്യൂട്ടര്‍ പരിശീലനം; വിശദാംശങ്ങള്‍ അറിയാം

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി വകുപ്പിനു കീഴിലെ പ്രവര്‍ത്തിക്കുന്ന സിഡിറ്റ് അഞ്ചു മുതല്‍ പ്ലസ്ടൂ വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി അവധിക്കാല കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നു. പൈത്തണ്‍, പിഎച്ച്പി, ജാവാ, സി++ എന്നീ പ്രോഗ്രാമിംഗ് ഭാഷകളും ഗ്രാഫിക് ഡിസൈനിങ്, വെബ് ഡിസൈനിംഗ്, ഡെസ്‌ക് ടോപ്പ് പബ്ലിഷിംഗ്, അനിമേഷന്‍, ഓഫീസ് ഓട്ടോമേഷന്‍, അക്കൗണ്ടിംഗ്, ഹാര്‍ഡ്വെയര്‍, നെറ്റ്വര്‍ക്കിംഗ്,

കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയില്‍ നാളെ (9.3.2024) വൈദ്യൂതി മുടങ്ങും; വിശദമായി അറിയാം

കൊയിലാണ്ടി: കൊയിലാണ്ടി പൂക്കാട് സൗത്ത് സെക്ഷന്‍ പരിധിയില്‍ നാളെ(9.3.2024) വൈദ്യുതി മുടങ്ങും. രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക രണ്ട് മണി വരെ പൂക്കാട് കലാലയം, ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്, കെ.എസ്.ഇ.ബി ഓഫീസ്, പൂക്കാട് ടൗണ്‍, അല്‍മന്‍സൂരി എന്നിവടങ്ങളിലാണ് വൈദ്യൂതി മുടങ്ങുക. രാവിലെ 8 മണിമുതല്‍ വൈകീട്ട് 4 മണി വരെ വെറ്റിലപ്പാറ ഈസ്റ്റ് എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയിലും

‘റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പരിഷ്‌കരിക്കുക’; സംസ്ഥാന വ്യാപകമായി നാളെ റേഷന്‍ കടകള്‍ അടച്ചിടും

കൊയിലാണ്ടി: റേഷന്‍ വ്യാപാരി സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നാളെ റേഷന്‍ കടകള്‍ അടച്ച് കോഴിക്കോട് കളക്ട്ടറേറ്റ്‌ന് മുന്നില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നു. സമര പരിപാടി വിജയിപ്പിക്കാന്‍ സംയുക്ത സമര സമിതിയും കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയും തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലെ പൊതുവിതരണ മേഖലയോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, റേഷന്‍ വ്യാപാരികളുടെ വേതന

പയ്യോളിയില്‍ നിന്നും കൊയിലാണ്ടിയിലേക്കുളള ബസ് യാത്രയ്ക്കിടെ പുറക്കാട് സ്വദേശിയുടെ പണമടങ്ങുന്ന പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി

കൊയിലാണ്ടി: പുറക്കാട് സ്വദേശിയുടെ പണമടങ്ങുന്ന പേഴ്‌സ് ബസ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടതായി പരാതി. ഇന്നലെ വൈകീട്ട് 3 മണിയോടെ പയ്യോളിയില്‍ നിന്നും കൊയിലാണ്ടിയിലേക്ക് ബസ് കയറിയതായിരുന്നു. ബസ്സില്‍ നിന്നും ഇറങ്ങി പിന്നീട് പേഴ്‌സ് നോക്കിയപ്പോഴാണ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. അത്യാവശ്യത്തിനായി കരുതിയിരുന്ന മൂവായിരത്തോളം രൂപയാണ് നഷ്ടമായിരിക്കുന്നതെന്ന് പരാതിക്കാരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കണ്ടുകിട്ടുന്നവര്‍ താഴെ

നടുവണ്ണൂര്‍ വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; നാളെ മുതല്‍ സംസ്ഥാനപാത 38 ലൂടെയുളള ഗതാഗതം നിയന്ത്രിച്ചു

നടുവണ്ണൂര്‍: മാര്‍ച്ച് 5 മുതല്‍ സംസ്ഥാനപാത 38 ലൂടെയുളള ഗതാഗതം നിയന്ത്രിച്ചു. സംസ്ഥാന പാത 38 ല്‍ നടുവണ്ണൂര്‍ ബസ്സ് സ്റ്റാന്റിന് മുന്‍വശം ഇന്റര്‍ലോക്ക് ഇടുന്ന പ്രവൃത്തി നടക്കുന്നതിനാലാണ് ഗതാഗതം നിയന്ത്രിച്ചിരിക്കുന്നത്. പ്രവൃത്തി അവസാനിക്കുന്നതുവരെ ഗതാഗതം നിയന്ത്രിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.  

പോളിയോ പ്രതിരോധ തുള്ളിമരുന്ന് നാളെ; ജില്ലയില്‍ 2210 ബൂത്തുകള്‍ സജ്ജം

പോളിയോ രോഗം ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാര്‍ച്ച് 3ന് കേരളത്തില്‍ പള്‍സ് പോളിയോ ഇമ്യുണൈസേഷന്‍ പരിപാടി നടക്കും. അഞ്ച് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകള്‍ വഴിയാണ് പോളിയോ തുള്ളി മരുന്ന് നല്‍കുന്നത്. കോഴിക്കോട് ജില്ലയില്‍ 219320 കുട്ടികള്‍ക്കാണ് തുള്ളിമരുന്ന് നല്‍കേണ്ടത്. ആകെ 2210 ബൂത്തുകള്‍ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഇതില്‍ 45 ട്രാന്‍സിറ്റ് പോയിന്റ്കളും 49

പ്രമുഖ സര്‍വ്വകലാശാല പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരാണോ?; പേരാമ്പ്രയില്‍ സൗജന്യ പരീക്ഷാ ഓറിയെന്റേഷന്‍ പ്രോഗ്രാം നടത്തുന്നു, വിശദമായി അറിയാം

പേരാമ്പ്ര: കേന്ദ്ര സര്‍വകലാശാലകളിലേക്കും മറ്റ് പ്രമുഖ സര്‍വകലാശാലകളിലേക്കുമുള്ള പ്രവേശന പരീക്ഷയുടെ സൗജന്യ ഓറിയെന്റേഷന്‍ പ്രോഗ്രാം നടത്തുന്നു. പേരാമ്പ്ര മിനിസ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കരിയര്‍ ഡവലപ്പ്‌മെന്റ് സെന്ററില്‍ വെച്ച് മാര്‍ച്ച് 12ാം തീയ്യതി ചൊവ്വാഴ്ച്ച രാവിലെ 11 മണിക്കാണ് പ്രോഗ്രാം നടത്തുന്നത്. ഇപ്പോള്‍ പ്ലസ്ടു പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പങ്കെടുക്കാം.

കൊയിലാണ്ടി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെ നിയമിക്കുന്നു; വിശദമായി അറിയാം

കൊയിലാണ്ടി: കൊയിലാണ്ടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 2024 പാര്‍ലമെന്റ് ഇലക്ഷന്‍ ഡ്യൂട്ടിക്കായി സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെ നിയമിക്കുന്നു. റിട്ടയേര്‍ഡ് പോലീസ്, ആര്‍മി, എന്‍. സി .സി എന്നിവയിലുളളവര്‍ക്ക് മുന്‍ഗണന. താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. https://forms.gle/ZJDHnyK3ny9H9sV37.

ബാലുശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെ നിയമിക്കുന്നു; വിശദാംശങ്ങള്‍ അറിയാം

ബാലുശ്ശേരി: ബാലുശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 2024 ഇലക്ഷന്‍ ഡ്യൂട്ടിക്കായി ആരോഗ്യവാന്‍മാരായ സ്പഷ്യല്‍ പോലീസ് ഓഫീസര്‍മാരെ നിയമിക്കുന്നു. റിട്ടയേര്‍ഡ് പോലീസ്,  ഫയര്‍ഫോഴ്‌സ്, ആര്‍മി എന്നിവര്‍ക്ക് മുന്‍ഗണന. സീനിയര്‍ എന്‍.സി.സി വിദ്യാര്‍ത്ഥികളെയും പരിഗണിക്കുന്നു. താല്പര്യമുള്ള ആളുകള്‍ എത്രയും ബാലുശ്ശേരി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക ഫോണ്‍ : 9846456647, 0496 2642040.

കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കേഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു; കോഴ്‌സുകള്‍ എന്തൊക്കെയാന്ന് വിശദമായി അറിയാം

കോഴിക്കോട്: കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഗ്രാഫിക്സ് ആന്റ് വിഷ്വല്‍ എഫക്ട്സ്, കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കിങ് കോഴ്സുകളായ അഡ്വാന്‍സ്ഡ് റൂട്ടിംഗ് ആന്‍ഡ് സ്വിച്ചിങ് ടെക്നോളജീസ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ റൂട്ടിംഗ് ആന്റ് സ്വിച്ചിങ് ടെക്നോളജീസ് (യോഗ്യത എസ്എസ്എല്‍സി), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ സൈബര്‍ സെക്യൂരിറ്റി (യോഗ്യത പ്ലസ് ടു/ഡിപ്ലോമ/ഡിഗ്രി)