പ്രമുഖ സര്‍വ്വകലാശാല പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരാണോ?; പേരാമ്പ്രയില്‍ സൗജന്യ പരീക്ഷാ ഓറിയെന്റേഷന്‍ പ്രോഗ്രാം നടത്തുന്നു, വിശദമായി അറിയാം


പേരാമ്പ്ര: കേന്ദ്ര സര്‍വകലാശാലകളിലേക്കും മറ്റ് പ്രമുഖ സര്‍വകലാശാലകളിലേക്കുമുള്ള പ്രവേശന പരീക്ഷയുടെ സൗജന്യ ഓറിയെന്റേഷന്‍ പ്രോഗ്രാം നടത്തുന്നു.

പേരാമ്പ്ര മിനിസ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കരിയര്‍ ഡവലപ്പ്‌മെന്റ് സെന്ററില്‍ വെച്ച് മാര്‍ച്ച് 12ാം തീയ്യതി ചൊവ്വാഴ്ച്ച രാവിലെ 11 മണിക്കാണ് പ്രോഗ്രാം നടത്തുന്നത്. ഇപ്പോള്‍ പ്ലസ്ടു പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പങ്കെടുക്കാം.