Category: മേപ്പയ്യൂര്‍

Total 538 Posts

സൗദിയിലെ വാഹനാപകടത്തില്‍ മേപ്പയൂര്‍ സ്വദേശിയായ യുവാവ് അന്തരിച്ചു; മൃതദേഹം നാളെ നാട്ടിലെത്തിക്കും

മേപ്പയൂര്‍: സൗദിയിലെ അബഹയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മേപ്പയ്യൂര്‍ സ്വദേശി അന്തരിച്ചു. മേപ്പയ്യൂര്‍ കാപ്പുംകര പനോളി താഴെ ലതീഷ് ആണ് മരണപ്പെട്ടത്. നാല്‍പ്പത് വയസ്സായിരുന്നു. ആഗസ്ത് 30ന് രാവിലെയാണ് അപകടം നടന്നത്. മൃതദേഹം വ്യാഴാഴ്ച പുലര്‍ച്ചെ നാട്ടിലെത്തിക്കും. തുടര്‍ന്ന് രാവിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. അച്ഛന്‍: പരേതനായ പുരുഷോത്തമന്‍. അമ്മ: ജാനു. ഭാര്യ: ഷിജിന. മക്കള്‍: ആരിഷ്, അന്‍വിക.

‘മേപ്പയ്യൂരിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കെട്ടിപ്പടുക്കാൻ മുഖ്യപങ്കുവഹിച്ച നേതാവ്’; എം.കുഞ്ഞിക്കണ്ണന്റെ നിര്യാണത്തില്‍ സര്‍വ്വകക്ഷി അനുശോചന യോഗം

മേപ്പയ്യൂര്‍: മുന്‍ ഗ്രാമപഞ്ചായത്ത് അംഗം എം.കുഞ്ഞിക്കണ്ണന്റെ നിര്യാണത്തില്‍ മേപ്പയ്യൂരില്‍ സര്‍വ്വകക്ഷി നേതൃത്വത്തില്‍ അനുശോചനം യോഗം ചേര്‍ന്നു. മേപ്പയ്യൂരിലും പരിസര പ്രദേശങ്ങളലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പെടുക്കുന്നതില്‍ മുഖ്യപങ്കു വഹിച്ച വ്യക്തിയും മേപ്പയ്യൂരിലെ പ്രമുഖ സഹകരണ സ്ഥാപനങ്ങളുടെ ഡയറക്ടറും 1957ല്‍ മേപ്പയ്യൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും, മേപ്പയ്യൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിന്റെയും, കൃഷിഭവന്റെയും ഉപദേശക

മേപ്പയ്യൂരിൽ കർഷക കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് നേതൃത്വം നൽകിയ മാവുള്ളതിൽ കുഞ്ഞിക്കണ്ണൻ അന്തരിച്ചു

മേപ്പയ്യൂർ: മേപ്പയ്യൂരിലും പരിസര പ്രദേശങ്ങളിലും കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കുന്നതിന് നേതൃത്വം നൽകിയ മാവുള്ളതിൽ എം.കുഞ്ഞിക്കണ്ണൻ അന്തരിച്ചു. എൺപത്തിയെട്ട് വയസായിരുന്നു. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ മേപ്പയ്യൂർ ലോക്കൽ സെക്രട്ടറിയായിരുന്നു. സി.പി.ഐ ജില്ലാ കൗൺസിൽ അംഗം, കിസാൻസഭ നേതാവ്, മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് അംഗം, മേപ്പയ്യൂർ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ, അർബൻ ബാങ്ക് ഡയറക്ടർ, ഹൗസിങ്ങ് സൊസൈറ്റി

ഒരു മാസത്തിനിടെ മൂന്ന് മോഷണശ്രമങ്ങൾ; കള്ളനെ കൊണ്ട് പൊറുതിമുട്ടി മുയിപ്പോത്തുകാർ, വീട്ടിൽ കയറുന്നതിന്റെ സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)

മേപ്പയ്യൂർ: മുയിപ്പോത്ത് സ്വദേശിയുടെ വീട്ടില്‍ കള്ളന്‍ കയറി. ചാനിയം കടവ് മീത്തലെ വായാട്ട് ഷൈജുവിന്റെ വീട്ടിലാണ് ഇന്നലെ പുലര്‍ച്ചെ കളളന്‍ കയറിയത്. രണ്ടാമത്തെ തവണയാണ് ഇവിടെ കളളന്‍ കയറുന്നത്. കഴിഞ്ഞ മാസവും ഇതേ വീട്ടിലും സമീപത്തെ വീട്ടിലും കളളന്‍ കയറി വീട്ടുപകരണങ്ങള്‍ അടക്കം നശിപ്പിച്ചിരുന്നു. ഈ രണ്ട് വീടുകളിലും ആളുകള്‍ ഇല്ലാതിരുന്ന സമയം നോക്കിയാണ് കളളന്‍

സ്വന്തം സിന്തറ്റിക് ട്രാക്കിലൂടെ കുതിച്ച് മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾ; കായികമേളയ്ക്ക് തുടക്കം (വീഡിയോ കാണാം)

മേപ്പയ്യൂർ: മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ കായികമേളയ്ക്ക് തുടക്കമായി. സ്കൂളിൽ അന്താരാഷ്ട്ര നിലവാരമുള്ള സിന്തറ്റിക് ട്രാക്ക് വന്നതിന് ശേഷം ആദ്യമായി നടക്കുന്ന കായികമേളയ്ക്കാണ് തുടക്കമായിരിക്കുന്നത്. രണ്ട് ദിവസം നീണ്ട് നിൽക്കുന്ന മേള മേപ്പയ്യൂർ എസ്.എച്ച്.ഒ പി.ജംഷിദ് സല്യൂട്ട് സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. പ്രശസ്ത കായിക താരങ്ങൾ ദീപശിഖ തെളിയിച്ചു. സ്കൂൾ പി.ടി.എ പ്രസിഡൻ്റ്

മേപ്പയ്യൂർ കൂനംവെള്ളിക്കാവ് കിഴക്കയിൽ അലീന അന്തരിച്ചു

മേപ്പയ്യൂർ: കൂനംവെള്ളിക്കാവ് കിഴക്കയിൽ അലീന എസ്. വിനോദൻ അന്തരിച്ചു. പതിനേഴ് വയസായിരുന്നു. കോഴിക്കോട് ഇ.എം.എസ് സ്മാരക സഹകരണ പരിശീലന കേന്ദ്രത്തിലെ വിദ്യാർത്ഥിനിയാണ്. കിഴക്കയിൽ വിനോദന്റെയും ശുഭയുടെയും മകളാണ്. സഹോദരി ആഞ്ജലീന (മേപ്പയ്യൂർ ഗവ. ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനി).

കായികരംഗത്ത് കുതിക്കാനൊരുങ്ങി മേപ്പയ്യൂർ; സ്പോർട്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനം സെപ്റ്റംബർ 16 ന്

മേപ്പയ്യൂർ: മേപ്പയ്യൂരിൻ്റെ കായിക സ്വപ്നങ്ങൾക്ക് ചിറകേകാൻ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ സ്‌പോർട്‌സ് ഫെസിലിറ്റേഷൻ സെന്റർ ഒരുങ്ങി. സംസ്ഥാന സർക്കാരിന്റെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 6.43 കോടി രൂപ ചിലവിട്ടാണ് ഫെസിലിറ്റേഷൻ സെന്റർ ഒരുക്കിയത്‌. സെപ്തംബർ 16-ന് പകൽ 12.30ന് മന്ത്രി വി അബ്ദുറഹിമാൻ സെന്റർ നാടിന്‌ സമർപ്പിക്കും. ഉദ്ഘാടന ചടങ്ങില്‍ ടി പി

വെെവിധ്യമാർന്ന പരിപാടികളുമായി ഓണാഘോഷം; മേപ്പയ്യൂരിൽ വ്യാപാര മിത്ര ആനുകൂല്യം വിതരണം ചെയ്തു

മേപ്പയൂർ: വ്യാപാരി വ്യവസായി സമിതി മേപ്പയൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ സമാപിച്ചു. സമാപന സമ്മേളനവും വ്യാപാര മിത്ര മരണാനന്തര ആനുകൂല്യം, ചികിത്സാ സഹായം എന്നിവയുടെ വിതരണോദ്ഘാടനം ടിപി രാമകൃഷ്ണൻ എംഎൽഎ നിർവഹിച്ചു. മേപ്പയ്യൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ടി രാജൻ, വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സന്തോഷ്‌ സെബാസ്റ്റ്യൻ, ട്രഷറർ ഗഫൂർ

സ്റ്റുഡന്റ് പോലീസിന്റെ അവധിക്കാല ക്യാമ്പിന് മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസിൽ തുടക്കമായി

മേപ്പയ്യൂർ: മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ത്രിദിന ഓണം അവധിക്കാല ക്യാമ്പിന് തുടക്കമായി. ക്യാമ്പിന്റെ ഉദ്ഘാടനം ശക്തി സിങ്ങ് ആര്യ ഐ.പി.എസ് നിർവഹിച്ചു. പിടിഎ പ്രസിഡന്റ് എം എം ബാബു അധ്യക്ഷത വഹിച്ചു. മേപ്പയൂർ എസ്.എച്ച്.ഒ പി ജംഷിദ് മുഖ്യാതിഥിയായി. സിനി ആർട്ടിസ്റ്റ് മണിദാസ് പയ്യോളി, എസ്എംസി ചെയർമാൻ

വീട്ടിൽ നിന്നിറങ്ങിയത് പൂ വാങ്ങാനായി, തിരികെ വരുമ്പോൾ വാഹനാപകടത്തിന്റെ രൂപത്തിൽ മരണം കവർന്നു; കൊഴുക്കല്ലൂരിലെ അനയിന്റെ അപ്രതീക്ഷിത വിയോ​ഗത്തിന്റെ ഞെട്ടലിൽ നാട്

മേപ്പയ്യൂർ: ഉത്രാടം നാളിൽ പൂക്കളമൊരുക്കി ഓണം ആഘോഷിക്കാനുള്ള ഒരുക്കത്തിലായിരുന്നു കൊഴുക്കല്ലൂരിലെ മാമ്പൊയിൽ കുനിയിൽ അനയ്. പൂക്കളത്തിനായുള്ള പൂവും വാങ്ങി വീട്ടിലേക്ക് മടങ്ങി വരുമ്പോഴാണ് വാഹനാപകടത്തിന്റെ രൂപത്തിൽ മരണം അവനെ കവർന്നെടുത്തത്. ഇന്ന് രാവിലെ 9.30 ഓടെ നരക്കോടുവെച്ചാണ് നാടിനെ നടുക്കിയ ദാരുണമായ അപകടം സംഭവിച്ചത്. ഓണത്തോടനുബന്ധിച്ച് അനയുടെ വീടിന് സമീപത്തെ സമീക്ഷ കലാവേദി ​ഗൃഹാങ്കണ പൂക്കള