Category: പയ്യോളി

Total 647 Posts

തിക്കോടി ആവിക്കല്‍ കടല്‍ത്തീരത്ത് പയ്യോളി സ്വദേശിനിയുടെ മൃതദേഹം കരയ്ക്കടിഞ്ഞ നിലയിൽ

തിക്കോടി: പയ്യോളി സ്വദേശിനിയായ വീട്ടമ്മയുടെ മൃതദേഹം കടല്‍ത്തീരത്ത് കണ്ടെത്തി. ആവിക്കല്‍ ഉതിരപ്പറമ്പ് കോളനിക്ക് പടിഞ്ഞാറ് ഭാഗത്ത് കടലിനോട് ചേര്‍ന്നാണ് ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ മൃതദേഹം കണ്ടെത്തിയത്. പയ്യോളി ബീച്ചില്‍ കുരിയാട് റോഡില്‍ മാളിയേക്കല്‍ കദീശയാണ് മരിച്ചത്. നാല്‍പ്പത്തിയഞ്ച് വയസായിരുന്നു. അസ്ലം, അര്‍ഷാദ് എന്നിവര്‍ മക്കളാണ്. പയ്യോളി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

പി.ടി.ഉഷയ്‌ക്കെതിരെ ജന്മനാട്ടില്‍ പ്രതിഷേധം; പയ്യോളിയില്‍ പി.ടി.ഉഷയുടെ കോലം കത്തിച്ചു

പയ്യോളി: ഡല്‍ഹിയിലെ ജന്ദര്‍മന്ദറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ അവഹേളിക്കുന്ന പ്രസ്താവന നടത്തിയ പി.ടി.ഉഷ എം.പിക്കെതിരെ ജന്മനാട്ടില്‍ പ്രതിഷേധം. ഡി.വൈ.എഫ്.ഐ പയ്യോളി ബ്ലോക്ക് കമ്മിറ്റിയാണ് പ്രതിഷേധം നടത്തിയത്. പയ്യോളി ടൗണില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് പി.ടി.ഉഷയുടെ കോലം കത്തിച്ചു. പയ്യോളിയില്‍ നടന്ന പ്രതിഷേധ പരിപാടി ബ്ലോക്ക് സെക്രട്ടറി പി.അനൂപ്, പ്രസിഡന്റ് സി.ടി.അജയ്‌ഘോഷ്,

മുചുകുന്നില്‍ കുട്ടികള്‍ക്കായി നാടക പരിശീലനക്കളരിയും അമേച്വര്‍ നാടക മത്സരവും; വിശദാംശങ്ങള്‍ അറിയാം

പയ്യോളി: പുരോഗമന കലാസാഹിത്യ സംഘം പയ്യോളി മേഖലാ സമ്മേളനത്തിന്റെ ഭാഗമായി മെയ് 27, 28, തിയ്യതികളിലായി കുട്ടികള്‍ക്കുളള നാടക പരിശീലനക്കളരിയും അമേച്വര്‍ നാടകമത്സരവും മുചുകുന്നില്‍ വെച്ച് നടത്താന്‍ സംഘാടകസമിതി രൂപീകരിച്ചു. നാടക മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ നാടകത്തിന്റെ സ്‌ക്രിപ്റ്റും നാടകത്തില്‍ പ്രവര്‍ത്തിക്കുന്നവരുടെ വിശദവിവരങ്ങളും മെയ് അഞ്ചിനകം സംഘാടക സമിതിയില്‍ എത്തിക്കണം. ലഭിക്കുന്ന രചനകളില്‍ തെരെഞ്ഞെടുക്കപ്പെടുന്ന നാല് നാടകങ്ങളാണ്

സ്റ്റോറൂമിലെ കറി പൗഡറുകളും സോസുകളുമെല്ലാം കാലവധി കഴിഞ്ഞ് രണ്ടും മൂന്നും വര്‍ഷം പഴക്കമായത്; പയ്യോളിയില്‍ ഹോട്ടലിനെതിരെ നടപടിയെടുത്ത് നഗരസഭ ആരോഗ്യവിഭാഗം

പയ്യോളി: പയ്യോളിയിലെ ഹോട്ടലില്‍ നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് കാലാവധി കഴിഞ്ഞ നിരവധി ഉല്പന്നങ്ങള്‍. തീര്‍ത്ഥ ഇന്റര്‍നാഷണലില്‍ നിന്നാണ് പഴകിയ കറി പൗഡറുകളും സോസുകളും പപ്പടവും പിടിച്ചെടുത്തത്. ഇന്ന് രാവിലെയാണ് പരിശോധന നടത്തിയത്. ”ഒന്നോ രണ്ടോ കുപ്പികളല്ല, കാലാവധി കഴിഞ്ഞ നിരവധി സോസുകളും കറി പൗഡറുകളുമൊക്കെയാണ് ഈ ഹോട്ടലിലെ സ്‌റ്റോറില്‍ നിന്നും കണ്ടെടുത്തത്” എന്ന്

പയ്യോളി സ്വദേശിനിയായ ഇരുപത്തിനാലുകാരി അന്തരിച്ചു

പയ്യോളി: ബീച്ച് റോഡിലെ വളപ്പില്‍ പൂജ അന്തരിച്ചു. ഇരുപത്തിനാല് വയസായിരുന്നു. വളപ്പില്‍ സുകുമാരന്റെയും പയ്യോളി അമൃതഭാരതി വിദ്യാനികേതന്‍ സ്‌കൂള്‍ പ്രധാനാധ്യാപിക സുവര്‍ണ്ണയുടെയും മകളാണ്. ചന്ദനയാണ് സഹോദരി. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നടക്കും.

പയ്യോളി അയനിക്കാട് ഇരുപത്തിമൂന്നുകാരൻ അന്തരിച്ചു

പയ്യോളി: അയനിക്കാട് ആവിത്താരേമ്മൽ മുഹമ്മദ് സാഹിൽ അന്തരിച്ചു. ഇരുപത്തിമൂന്ന് വയസായിരുന്നു. വാപ്പ: ഷഹറത്ത് കല്ലിലാണ്ടി കുന്നുമ്മൽ (ന്യൂ മാഹി). ഉമ്മ: ഷരീഫ. സഹോദരി: സൻഹ. സഹോദരീ ഭർത്താവ്: റംസുദ്ദീൻ (കാവുംവട്ടം, കൊയിലാണ്ടി). മൃതദേഹം ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ഖബറടക്കും.

പയ്യോളിയില്‍ ഓടുന്ന ലോറിയില്‍ ചാടിക്കയറി യുവാക്കള്‍ ഡ്രൈവറെ മര്‍ദ്ദിച്ചു; ലോറി നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടം

പയ്യോളി: നിയന്ത്രണം വിട്ട ലോറി വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടം. ദേശീയപാതയില്‍ പയ്യോളി ബസ് സ്റ്റാന്റിന് സമീപത്ത് വച്ച് ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ഓടിക്കൊണ്ടിരുന്ന ലോറിയിലേക്ക് ചാടിക്കയറി ഒരു സംഘം യുവാക്കള്‍ ഡ്രൈവറെ മര്‍ദ്ദിച്ചതാണ് അപകടത്തിന് കാരണമായത്. ദേശീയപാതാ വികസന പ്രവൃത്തിക്ക് ആവശ്യമായ സിമന്റ് മിശ്രിതം ഇറക്കിയ ശേഷം കൊയിലാണ്ടി ഭാഗത്തേക്ക് തിരിച്ച്

”ഗണേശന്‍ സഹോദരനെ വിളിച്ചിരുന്നെന്ന് പൊലീസ്” വിദേശത്തുനിന്ന് എത്തിയതിന് പിന്നാലെ കാണാതായ തിക്കോടി സ്വദേശി ഹൈദരാബാദിലുള്ളതായി സൂചന

പയ്യോളി: വിദേശത്തുനിന്നെത്തിയതിന് പിന്നാലെ കാണാതായ തിക്കോടി സ്വദേശി ഹൈദരാബാദില്‍ ഉള്ളതായി സൂചന. കരിയാറ്റി കുനി ഗോവിന്ദന്റെ മകന്‍ ഗണേശനാണ് ഹൈദ്രബാദുള്ളതായി സൂചന ലഭിച്ചത്. ഗണേശന്‍ ഹൈദരാബാദിലെ പുട്ടപര്‍ത്തിയില്‍ നിന്ന് സഹോദരെ ഇന്നലെ വിളിച്ചിരുന്നുവെന്ന് പയ്യോളി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ പുട്ടപര്‍ത്തിയിലേക്ക് പോയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. വിദേശത്ത് നിന്നും

പയ്യോളി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അയനിക്കാട് തരിപ്പയില്‍ കൃഷ്ണന്‍ അന്തരിച്ചു

പയ്യോളി: പയ്യോളി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അയനിക്കാട് തരിപ്പയില്‍ കൃഷ്ണന്‍ അന്തരിച്ചു. തൊണ്ണൂറ്റിയാറ് വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖം കാരണം വീട്ടില്‍ വിശ്രമത്തിലായിരുന്നു. പഴയകാല കോണ്‍ഗ്രസ് നേതാവായിരുന്നു. 1980 ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടൊപ്പം ചേര്‍ന്നു മല്‍സരിച്ചു ജയിച്ചാണ് പഞ്ചായത്ത് പ്രസിഡന്റാവുന്നത്. എസ്.എന്‍.ഡി.പി യോഗം കൊയിലാണ്ടി യൂണിയന്‍ കൗണ്‍സിലംഗവും അയനിക്കാട് ശാഖാ സ്ഥാപക നേതാക്കളില്‍ ഒരാളുമായിരുന്നു. സംസ്‌കാരം

പയ്യോളി ഡോഗ് സ്ക്വാഡില്‍ ഇനി ലക്കിയില്ല; സര്‍വീസ് പൂര്‍ത്തിയാകും മുന്‍പേ ജീവിതത്തില്‍ നിന്ന് വിരമിച്ച് ലക്കി യാത്രയായി

പയ്യോളി: സര്‍വീസ് പൂര്‍ത്തിയാകും മുന്‍പേ മടങ്ങിവരവില്ലാത്ത ലോകത്തേക്ക് യാത്രയായി പ്രിയ ലക്കി. പയ്യോളി കെ 9 കോഴിക്കോട് റൂറൽ ഡോഗ് സ്‌ക്വാഡിലെ മിടുമിടുക്കനും വിഐപിഡ്യൂട്ടിയിലെ പ്രധാനിയുമായ ലക്കിയെന്ന ആറരവയസ്സുകാരന്‍ നായയാണ് വിടപറഞ്ഞത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലക്കി അസുഖ ബാധിതനായി പൂക്കോട് വെറ്റിനറി ആശുപത്രിയിലും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയോടെയാണ് മരണം സംഭവിച്ചത്.