‘മിത്തുകൾ ചരിത്രമാക്കപ്പെടുമ്പോൾ’; പയ്യോളിയിൽ ഡോ. രാജ ഹരിപ്രസാദിന്റെ പ്രഭാഷണം


പയ്യോളി: പുരോഗമന കലാ സാഹിത്യസംഘം പയ്യോളി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച സാംസ്കാരിക പാഠശാലയിൽ സംസാരിച്ച് ഡോ. രാജ ഹരിപ്രസാദ്. മിത്തുകൾ ചരിത്രമാക്കപ്പെടുമ്പോൾ എന്ന വിഷയത്തിലാണ് അദ്ദേഹം പ്രഭാഷണം നടത്തിയത്.

എ.കെ.ജി മന്ദിരത്തിലെ അഹമ്മദ് മാസ്റ്റർ-ഉണ്ണര സ്മാരക ഹാളിൽ നടന്ന പരിപാടിയിൽ ഏരിയാ പ്രസിഡന്റ് ഡോ. ആർ.കെ.സതീഷ് അധ്യക്ഷനായി. ഏരിയാ സെക്രട്ടറി ചന്ദ്രൻ മുദ്ര സ്വാഗതവും രാമചന്ദ്രൻ നന്ദിയും പറഞ്ഞു.