Category: പയ്യോളി
പയ്യോളി സ്വദേശിനിയായ ഇരുപത്തിനാലുകാരി അന്തരിച്ചു
പയ്യോളി: ബീച്ച് റോഡിലെ വളപ്പില്‍ പൂജ അന്തരിച്ചു. ഇരുപത്തിനാല് വയസായിരുന്നു. വളപ്പില്‍ സുകുമാരന്റെയും പയ്യോളി അമൃതഭാരതി വിദ്യാനികേതന്‍ സ്കൂള്‍ പ്രധാനാധ്യാപിക സുവര്‍ണ്ണയുടെയും മകളാണ്. ചന്ദനയാണ് സഹോദരി. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നടക്കും.
പയ്യോളി അയനിക്കാട് ഇരുപത്തിമൂന്നുകാരൻ അന്തരിച്ചു
പയ്യോളി: അയനിക്കാട് ആവിത്താരേമ്മൽ മുഹമ്മദ് സാഹിൽ അന്തരിച്ചു. ഇരുപത്തിമൂന്ന് വയസായിരുന്നു. വാപ്പ: ഷഹറത്ത് കല്ലിലാണ്ടി കുന്നുമ്മൽ (ന്യൂ മാഹി). ഉമ്മ: ഷരീഫ. സഹോദരി: സൻഹ. സഹോദരീ ഭർത്താവ്: റംസുദ്ദീൻ (കാവുംവട്ടം, കൊയിലാണ്ടി). മൃതദേഹം ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ഖബറടക്കും.
പയ്യോളിയില്‍ ഓടുന്ന ലോറിയില്‍ ചാടിക്കയറി യുവാക്കള്‍ ഡ്രൈവറെ മര്‍ദ്ദിച്ചു; ലോറി നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടം
പയ്യോളി: നിയന്ത്രണം വിട്ട ലോറി വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടം. ദേശീയപാതയില്‍ പയ്യോളി ബസ് സ്റ്റാന്റിന് സമീപത്ത് വച്ച് ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ഓടിക്കൊണ്ടിരുന്ന ലോറിയിലേക്ക് ചാടിക്കയറി ഒരു സംഘം യുവാക്കള്‍ ഡ്രൈവറെ മര്‍ദ്ദിച്ചതാണ് അപകടത്തിന് കാരണമായത്. ദേശീയപാതാ വികസന പ്രവൃത്തിക്ക് ആവശ്യമായ സിമന്റ് മിശ്രിതം ഇറക്കിയ ശേഷം കൊയിലാണ്ടി ഭാഗത്തേക്ക് തിരിച്ച്
”ഗണേശന് സഹോദരനെ വിളിച്ചിരുന്നെന്ന് പൊലീസ്” വിദേശത്തുനിന്ന് എത്തിയതിന് പിന്നാലെ കാണാതായ തിക്കോടി സ്വദേശി ഹൈദരാബാദിലുള്ളതായി സൂചന
പയ്യോളി: വിദേശത്തുനിന്നെത്തിയതിന് പിന്നാലെ കാണാതായ തിക്കോടി സ്വദേശി ഹൈദരാബാദില്‍ ഉള്ളതായി സൂചന. കരിയാറ്റി കുനി ഗോവിന്ദന്റെ മകന് ഗണേശനാണ് ഹൈദ്രബാദുള്ളതായി സൂചന ലഭിച്ചത്. ഗണേശന് ഹൈദരാബാദിലെ പുട്ടപര്‍ത്തിയില്‍ നിന്ന് സഹോദരെ ഇന്നലെ വിളിച്ചിരുന്നുവെന്ന് പയ്യോളി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ പുട്ടപര്‍ത്തിയിലേക്ക് പോയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. വിദേശത്ത് നിന്നും
പയ്യോളി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അയനിക്കാട് തരിപ്പയില്‍ കൃഷ്ണന് അന്തരിച്ചു
പയ്യോളി: പയ്യോളി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അയനിക്കാട് തരിപ്പയില്‍ കൃഷ്ണന് അന്തരിച്ചു. തൊണ്ണൂറ്റിയാറ് വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖം കാരണം വീട്ടില്‍ വിശ്രമത്തിലായിരുന്നു. പഴയകാല കോണ്‍ഗ്രസ് നേതാവായിരുന്നു. 1980 ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടൊപ്പം ചേര്‍ന്നു മല്‍സരിച്ചു ജയിച്ചാണ് പഞ്ചായത്ത് പ്രസിഡന്റാവുന്നത്. എസ്.എന്‍.ഡി.പി യോഗം കൊയിലാണ്ടി യൂണിയന് കൗണ്‍സിലംഗവും അയനിക്കാട് ശാഖാ സ്ഥാപക നേതാക്കളില്‍ ഒരാളുമായിരുന്നു. സംസ്കാരം
പയ്യോളി ഡോഗ് സ്ക്വാഡില്‍ ഇനി ലക്കിയില്ല; സര്‍വീസ് പൂര്‍ത്തിയാകും മുന്‍പേ ജീവിതത്തില്‍ നിന്ന് വിരമിച്ച് ലക്കി യാത്രയായി
പയ്യോളി: സര്‍വീസ് പൂര്‍ത്തിയാകും മുന്‍പേ മടങ്ങിവരവില്ലാത്ത ലോകത്തേക്ക് യാത്രയായി പ്രിയ ലക്കി. പയ്യോളി കെ 9 കോഴിക്കോട് റൂറൽ ഡോഗ് സ്ക്വാഡിലെ മിടുമിടുക്കനും വിഐപിഡ്യൂട്ടിയിലെ പ്രധാനിയുമായ ലക്കിയെന്ന ആറരവയസ്സുകാരന്‍ നായയാണ് വിടപറഞ്ഞത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലക്കി അസുഖ ബാധിതനായി പൂക്കോട് വെറ്റിനറി ആശുപത്രിയിലും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയോടെയാണ് മരണം സംഭവിച്ചത്.
അവധി ദിനത്തിന്റെ മറവിൽ വയൽ നികത്താൻ ശ്രമം; ഇറക്കിയ മണ്ണ് തിരിച്ചെടുപ്പിച്ച് കൊയിലാണ്ടിയിലെ സ്പെഷ്യൽ സ്ക്വാഡ്, ടിപ്പറുകളും മണ്ണ് മാന്തിയന്ത്രവും പിടിച്ചെടുത്തു
കൊയിലാണ്ടി: അവധിദിവസങ്ങളുടെ മറവിൽ അനധീകൃതമായി വയൽ നികത്തുന്നതിനെതിരെ കർശന നടപടി സ്വീകരിച്ച് കൊയിലാണ്ടി താലൂക്ക് ഓഫീസ് അധീകൃതർ. തുറയൂർ വില്ലേജ് പരിധിയിൽ നിന്നും അനധികൃതമായി ഇറക്കിയമണ്ണ് എടുത്തു മാറ്റിച്ചു. നികത്തുന്നതിനായി വയലിൽ ഇറക്കിയ മണ്ണ് അതേ പോലെ തിരിച്ചെടുപ്പിക്കുകയായിരുന്നു. താലൂക്ക് ഓഫീസിൽ രൂപീകരിച്ച സ്കോഡിന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം. അവധി ദിനങ്ങളിൽ അനധീകൃതമായി നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ സാധ്യത
അവധി ദിനത്തിന്റെ മറവിൽ വയൽ നികത്താൻ ശ്രമം; ഇറക്കിയ മണ്ണ് തിരിച്ചെടുപ്പിച്ച് കൊയിലാണ്ടിയിലെ സ്പെഷ്യൽ സ്ക്വാഡ്, ടിപ്പറുകളും മണ്ണ് മാന്തിയന്ത്രവും പിടിച്ചെടുത്തു
കൊയിലാണ്ടി: അവധിദിവസങ്ങളുടെ മറവിൽ അനധികൃതമായി വയൽ നികത്തുന്നതിനെതിരെ കർശന നടപടി സ്വീകരിച്ച് കൊയിലാണ്ടി താലൂക്ക് ഓഫീസ് അധികൃതർ. തുറയൂർ വില്ലേജ് പരിധിയിൽ നിന്നും അനധികൃതമായി ഇറക്കിയമണ്ണ് ഉദ്യോഗസ്ഥർ എടുത്തു മാറ്റിച്ചു. നികത്തുന്നതിനായി വയലിൽ ഇറക്കിയ മണ്ണ് അതേ പോലെ തിരിച്ചെടുപ്പിക്കുകയായിരുന്നു. താലൂക്ക് ഓഫീസിൽ രൂപീകരിച്ച സ്കോഡിന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം. അവധി ദിനങ്ങളിൽ അനധീകൃതമായി നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ
കാഴ്ചയില്ല, വീട്ടിൽ പ്രാരാബ്ദങ്ങൾ, നോമ്പെടുക്കാൻ ഇതൊന്നും പുഷ്പയ്ക്ക് തടസമല്ല; എല്ലാ റമദാനിലും മുടങ്ങാതെ നോമ്പെടുക്കുന്ന നന്തിയിലെ പുഷ്പയെ അറിയാം
ടി.എ ജുനെെദ് പയ്യോളി: അന്ധത ബാധിച്ച കണ്ണുകളും വീട്ടിലെ പ്രാരംബ്ധങ്ങളുമെല്ലാം റമദാനിലെ മുപ്പത് വ്രതങ്ങളും സ്ഥിരമായി അനുഷ്ഠിക്കുന്ന പുഷ്പക്ക് ഇതുവരെ ഒരു തടസമായിട്ടില്ല. കഴിഞ്ഞ പത്ത് വർഷത്തോളം തുടർച്ചയായി റമദാനിലെ നോമ്പ് ഒന്നൊഴിയാതെ എടുത്തുവരുന്ന നന്തിബസാർ ഓടോത്താഴ പുഷ്പക്ക് (40 ) കണ്ണിനു കാഴ്ചയില്ലാതായിട്ട് വർഷങ്ങളായി. ഞരമ്പ് സംബന്ധമായ രോഗം പിടിപ്പെട്ടത് കാരണമാണ് കണ്ണിൻ്റെ കാഴ്ച
പശുക്കടത്തിന്റെ പേരിൽ അരുംകൊല; പയ്യോളിയിൽ സംഘപരിവാർ ഭീകരതക്കെതിരെ വിദ്യാർഥി പ്രതിഷേധം
പയ്യോളി: രാജ്യത്ത് പശുക്കടത്ത് ആരോപിച്ച് വീണ്ടും അരും കൊല. കർണാടകയിൽ ഇദ്രീസ് എന്ന യുവാവിനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പരിപാടി എസ്എഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം എൻ.ടി നിഹാല്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് അവന്തിക അധ്യക്ഷത വഹിച്ചു. അശ്വന്ത് എ.ടി, അശ്വിൻ