പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നാടകോത്സവം ഇന്ന് അവസാനിക്കും; മുചുകുന്നിലെ വേദിയില്‍ ഇന്ന് നടക്കുന്നത് നാല് നാടകങ്ങള്‍


പയ്യോളി: പുരോഗമന കലാസാഹിത്യസംഘം പയ്യോളി മേഖലാ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന നാടകോത്സവം മുചുകുന്ന് കോളേജില്‍ പുരോഗമിക്കുന്നു. മെയ് 27ന് തുടങ്ങിയ നാടകോത്സവം ഇന്ന് അവസാനിക്കും. പരിപാടിയുടെ ഭാഗമായി ഇന്ന് നാല് നാടകങ്ങളാണ് അവതരിപ്പിക്കുന്നത്.

6.30ന് നാടക് കൊയിലാണ്ടി അവതരിപ്പിക്കുന്ന നാടകം ഒച്ച, 7.30ന് തട്ടുംപുറം തീയേറ്റേഴ്‌സ് കാസറഗോഡിന്റെ ചട്ട,
8.30 ന് വിങ്ങ്‌സ് ഓഫ് തിയേറ്റര്‍ ട്രൂത്ത് കോഴിക്കോട് അവതരിപ്പിക്കുന്ന അണ്‍ടൈറ്റില്‍ഡ്, 9.30നു സമന്വയ നന്തി അവതരിപ്പിക്കുന്ന വൃദ്ധ വൃക്ഷങ്ങള്‍ എന്നീ നാടകങ്ങളാണ് അവതരിപ്പിക്കപ്പെടുക.

പരിപാടിയുടെ ഭാഗമായി ഇന്നലെനടന്ന നാടകക്കളരി സംഘടിപ്പിച്ചിരുന്നു. നാടകക്കളരിയുടെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരനും നാടക പ്രവര്‍ത്തകനുമായ ചന്ദ്രശേഖരന്‍ തിക്കോടി നിര്‍വഹിച്ചു. വി.പി.രാമചന്ദ്രന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ചന്ദ്രന്‍ മുദ്ര, സമദ് പുറക്കാട്, രാജന്‍ പടിഞ്ഞാറയില്‍ ക്യാമ്പ് ഡയറക്ടര്‍ സുനില്‍ നാഗം പാറ എന്നിവര്‍ സംസാരിച്ചു.