പയ്യോളി അയനിക്കാട് അജ്ഞാതന്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍


പയ്യോളി: അയനിക്കാട് അജ്ഞാതന്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍. ഇന്ന് രാവിലെയാണ് എട്ടരയോടെയാണ് റെയില്‍വേ ട്രാക്കിന് സമീപം മൃതദേഹം കണ്ടെത്തിയത്.

കുറ്റിയില്‍ പീടികയ്ക്കും 24ാം മൈല്‍ ബസ് സ്റ്റോപ്പിനും ഇടയില്‍ ഗണേഷ് ഹോട്ടലിന് പിറകുവശത്തായാണ് മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് ഭാഗത്തുനിന്നും പോവുകയായിരുന്ന ചെന്നൈ മെയില്‍ ആണ് തട്ടിയതെന്നാണ് സംശയിക്കുന്നത്.

പയ്യോളി പൊലീസ് സ്ഥലത്തെത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാനുള്ള നടപടികള്‍ തുടങ്ങി.