Category: പേരാമ്പ്ര
നൊച്ചാട് സ്വദേശിനി അനുവിന്റെ മരണം കൊലപാതകമെന്ന് സംശയം; ശരീരത്തില്‍ മുറിപ്പാടുകളും ചതവും, ചുവന്ന ബൈക്ക് കേന്ദ്രീകരിച്ച് അന്വേഷണം
പേരാമ്പ്ര: നൊച്ചാട് പഞ്ചായത്തിലെ മുളിയങ്ങളില്‍ തോട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അനുവിന്റെ മരണം കൊലപാതകമെന്ന് സംശയം. ശരീരത്തില്‍ മുറിപ്പാടുകളും ചതവുമുണ്ടെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവസമയത്് പ്രദേശത്ത് എത്തിയ ചുവന്ന ബൈക്ക് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം മുന്നോട്ടുപോകുന്നത്. അനുവിനെ അപായപ്പെടുത്തിയശേഷം ശരീരത്തിലെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് കടന്നുകളഞ്ഞതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ബൈക്കിന്റെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
വെള്ളാട്ടും തിറകളും മാര്‍ച്ച് 18ന്; കല്ലോട് തച്ചറത്ത്കണ്ടി ശ്രീനാഗകാളി അമ്മ ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറി
പേരാമ്പ്ര: കല്ലോട് തച്ചറത്ത്കണ്ടി ശ്രീനാഗകാളി അമ്മ ക്ഷേത്രത്തില്‍ തിറ മഹോത്സവം കൊടിയേറി. ക്ഷേത്രം തണ്ടാന്‍ സുകുമാര്‍ ശ്രീകല, കര്‍മ്മി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കമ്മിറ്റി അംഗങ്ങളായ സുനില്‍ നെല്യാടിക്കണ്ടി, പ്രദീപ്.എസ്, ജയകുമാര്‍ മാധവം, സബീഷ് പണിക്കര്‍, പ്രകാശന്‍ കിഴക്കയില്‍, രജീഷ് കിഴക്കയില്‍, ബബിലേഷ്.കെ.കെ, കണാരന്‍.സി.കെ, ഗിരീഷ്.വി.സി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. മാര്‍ച്ച് 16ന് വൈകീട്ട്
അനധികൃത കച്ചവട സ്റ്റാളുകള്‍ അടച്ച് പൂട്ടുക’; പേരാമ്പ്ര പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ച് വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര സൗത്ത് യൂണിറ്റ്
പേരാമ്പ്ര: പേരാമ്പ്രയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന വന്‍കിട സ്റ്റാളുകള്‍ അടച്ച്പൂട്ടണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര സൗത്ത് യൂണിറ്റ് ഗ്രാമപഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി. പേരാമ്പ്ര ഗ്രാമപഞ്ചായത്തിന് കീഴില്‍ ചെമ്പ്ര റോഡിലെ റെഗുലേറ്ററി മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ സ്ഥലത്ത് കാര്‍ഷിക വിപണന മേള എന്ന പേരില്‍ തുടങ്ങാനിരിക്കുന്ന ഷോപ്പിംഗ്മാള്‍ ഗ്രാമപഞ്ചായത്തിന്റെ യാതൊരുവിധ അനുമതിയും ഇല്ലാതെയാണ് കച്ചവടത്തിന് തയ്യാറെടുക്കുന്നതെന്ന്
മൃതദേഹം കണ്ടെത്തിയത് മുട്ടോളം വെളളം മാത്രമുളള തോട്ടില്‍ നിന്ന്; പേരാമ്പ്രയില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട യുവതിയുടെ പോസ്റ്റ്മാര്‍ട്ടം ഇന്ന്
പേരാമ്പ്ര: നൊച്ചാട് ദുരൂഹ സാഹചര്യത്തില്‍ മരിച്ച യുവതിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടക്കും. ഇന്നലെ രാവിലെ 11 മണിയോടെയാണ് അല്ലിയോറത്തോട്ടില്‍ വാളൂര്‍ കുറുങ്കുടി മീത്തല്‍ അനുവിന്റെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ എട്ടരയ്ക്ക് വാളൂരിലെ വീട്ടില്‍ നിന്നിറങ്ങിയ അനുവിനെ കാണാതായിരുന്നു. കുടുംബാംഗങ്ങള്‍ നല്‍കിയ പരാതിയില്‍ പേരാമ്പ്ര പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് തോട്ടില്‍ മൃതദേഹം
പേരാമ്പ്ര മുളിയങ്ങലില്‍ തോട്ടില്‍ യുവതിയുടെ മൃതദേഹം
പേരാമ്പ്ര: മുളിയങ്ങലില്‍ വയലിന് സമീപമുള്ള തോട്ടില്‍ യുവതിയുടെ മൃതദേഹം. മുളിയങ്ങള്‍ ടൗണില്‍ നിന്നും പുളിയോട്ട് മുക്കിലേക്ക് പോകുന്ന റോഡില്‍ കായല്‍മുക്ക് വയലിലെ തോട്ടിലാണ് മൃതദേഹം കണ്ടത്. 35 വയസോളം പ്രായം തോന്നും. ചുരിദാറാണ് ധരിച്ചിരിക്കുന്നത്. ഇന്ന് പതിനൊന്നുമണിയോടെ പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. തോട്ടില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പ്രദേശവാസികള്‍ വിവരം അറിയിച്ചതിന് പിന്നാലെ പേരാമ്പ്ര
തീയെ നേരിടാന്‍ ഇവര്‍ പ്രാപ്തര്‍; ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കും അഗ്നി പ്രതിരോധ മാര്‍ഗങ്ങളില്‍ പരിശീലനം നല്‍കി പേരാമ്പ്ര അഗ്നിരക്ഷാ സേന
ചങ്ങരോത്ത്: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മസേനാ പ്രവര്‍ത്തകര്‍ക്ക് അഗ്‌നി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പേരാമ്പ്ര അഗ്‌നിരക്ഷാസേന പ്രായോഗികപരിശീലനം നല്‍കി. കടിയങ്ങാടുള്ള പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്തിലെ മുഴുവന്‍ ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്കും അഗ്‌നിപ്രതിരോധ മാര്‍ഗ്ഗങ്ങളെകുറിച്ച് പ്രായോഗിക പരിശീലനം നല്‍കി. പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തിലെ അസി.സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി.പ്രേമന്‍ ക്ലാസ്സുകള്‍ എടുത്തു. പഞ്ചായത്ത് സിക്രട്ടറി ഷാജി സ്റ്റീഫന്‍ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ അസി.സെക്രട്ടറി
പൗരപ്രമുഖനും പ്രവാസി വ്യവസായിയുമായ പന്തിരിക്കര കൂടത്താം കണ്ടി മമ്മു ഹാജി അന്തരിച്ചു
പേരാമ്പ്ര: പൗരപ്രമുഖനും പ്രവാസി വ്യവസായിയും ആവടുക്ക മഹല്ല് കമ്മിറ്റിയുടെ മുൻ പ്രസിഡന്റും ഒട്ടനവധി സ്ഥാപനങ്ങളുടെ രക്ഷാധികാരിയുമായ പന്തിരിക്കര കൂടത്താം കണ്ടി മമ്മു ഹാജി അന്തരിച്ചു. മക്കൾ: നജ്മ, നവാസ്, നജീബ്, ഹൈറുനിസ്സ. മരുമക്കൾ: ശബീർ പൂനത്ത്, കബീർ പൂനൂർ, മറിയം വെങ്ങാലി, ഹാഫിയ ഓർക്കാട്ടേരി. സഹോദരന്മാർ: കുഞ്ഞസ്സൻ ഹാജി, ഫരീദ് ഹാജി, ഇബ്രാഹീം മൊയ്തു, ഹമീദ
നരിനടയില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ
പേരാമ്പ്ര: ഡി.വൈ.എഫ്.ഐ നരിനട യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നരിനട അങ്ങാടിയില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. സൈമൺസ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാംമ്പ് ഡി.വൈ.എഫ്.ഐ ചക്കിട്ടപാറ മേഖല സെക്രട്ടറി അമൽ കൃഷ്ണ ഉദ്ഘാടനം ചെയ്തു. രാവിലെ 10മണിയോടെ ആരംഭിച്ച ക്യാമ്പ് 2.30ഓടെ അവസാനിച്ചു. ഏതാണ്ട് നൂറില്‍പ്പരം ആളുകള്‍ ക്യാമ്പില്‍ പങ്കാളികളായി. റിജു രാഘവൻ, കെ.എം
മേപ്പയ്യൂര്‍ സ്വദേശിയെ അടക്കം രണ്ടുപേരെ പേരാമ്പ്രയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികളില്‍ ഒരാള്‍ പിടിയില്‍
പേരാമ്പ്ര: പേരാമ്പ്രയില്‍ രണ്ടുപേരെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികളിലൊരാള്‍ വയനാട്ടില്‍ പിടിയില്‍. കുറ്റ്യാടി പാലേരി സ്വദേശി മുഹമ്മദ് ഇജാസാണ് പിടിയിലായത്. മേപ്പയ്യൂര്‍ സ്വദേശി മുഹമ്മദ് അസ്ലം, പൈതോത്ത് മെഹ്നാസ് എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. രണ്ട് വാഹനങ്ങളിലായെത്തിയ പ്രതികള്‍ ഇവരെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തട്ടിക്കൊണ്ടുപോയ രണ്ടുപേരുമായി പ്രതികള്‍ വയനാട്ടിലേക്ക് കടന്നുകളയുകയായിരുന്നു. നിരവില്‍പ്പുഴയിലെത്തിയപ്പോള്‍ മൂത്രമൊഴിക്കണമെന്നാവശ്യപ്പെട്ട് മെഹനാസ് പുറത്തിറങ്ങുകയും ബഹളംവെച്ച് ആളെക്കൂട്ടുകയും
”വന്യജീവി-മനുഷ്യ സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള നടപടിയുണ്ടാവും” പേരാമ്പ്രയില്‍ തെരഞ്ഞെടുപ്പ് പ്രചരണവുമായി കെ.കെ.ശൈലജ ടീച്ചര്‍
പേരാമ്പ്ര: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പേരാമ്പ്ര നിയമസഭാ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലെത്തി വടകര ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ ടീച്ചര്‍. പേരാമ്പ്രയിലെ വിവിധ പഞ്ചായത്തുകളിലെ തെരഞ്ഞെടുത്ത വീടുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും സ്ഥാനാര്‍ത്ഥിയ്ക്ക് സ്വീകരണമൊരുക്കിയത്. വടകരയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടാല്‍ മനുഷ്യരും- വന്യമൃഗങ്ങളും തമ്മില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷാവസ്ഥ ലഘൂകരിക്കാനാവശ്യമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ശൈലജ ടീച്ചര്‍ പേരാമ്പ്രയിലെ വോട്ടര്‍മാര്‍ക്ക്