Category: പേരാമ്പ്ര
ഷോര്‍ട്ട് സര്‍ക്യൂട്ട്; പേരാമ്പ്ര മാര്‍ക്കറ്റ് പരിസരത്തെ അടച്ചിട്ട പലചരക്ക് കടയില്‍ തീപിടുത്തം
പേരാമ്പ്ര: പേരാമ്പ്ര മാര്‍ക്കറ്റ് പരിസരത്തെ വ്യാപാര സ്ഥാപനത്തില്‍ അഗ്നിബാധ. പലചരക്ക് കടയായ ഐഡിയല്‍ ട്രേഡിംങ് കമ്പനിയിലാണ് തീപടര്‍ന്നത്. ഇന്ന് വൈകീട്ട് 5 മണിയോടെയാണ് സംഭവം. അടച്ചിട്ട സ്ഥാപനത്തിലെ കമ്പ്യൂട്ടറില്‍ നിന്നുളള ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം. കമ്പ്യൂട്ടര്‍ കത്തിനശിച്ച നിലയിലാണുളളത്. സ്ഥാപനത്തില്‍ നിന്നും തീപടരുന്നത് കണ്ട ആളുകള്‍ പെട്ടെന്ന് തന്നെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. പേരാമ്പ്ര
ഷാഫി പറമ്പിലിനായി വോട്ടുപിടിച്ച് ബിഎൽഒമാർ; ചങ്ങരോത്തേത് പെരുമാറ്റ ചട്ടലംഘനം, നടപടി വേണമെന്നാവശ്യം
പേരാമ്പ്ര: യുഡിഎഫ് സ്ഥാനാർത്ഥിക്കായി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) പരസ്യമായി രംഗത്തിറങ്ങിയതായി ആരോപണം. വടകര ലോകസഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനായാണ് ബിഎൽഒമാർ പരസ്യമായി രംഗത്തിറങ്ങിയത്. ചങ്ങരോത്ത് പഞ്ചായത്തിൽ തെരഞ്ഞെടുപ്പു ചുമതലയുള്ള രണ്ടാം ബൂത്ത് ബിഎൽഒ റിട്ട അധ്യാപകൻ പി കെ കൃഷ്ണദാസും കൂത്താളിവൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ലാബ്
നൊബേൽ ജേതാക്കളോടൊപ്പം സംവദിക്കാൻ പേരാമ്പ്ര ചെറുവണ്ണൂർ സ്വദേശിനിയും; ജർമനിയിലെ ലിൻഡോയിൽ നടക്കുന്ന സമ്മേളനത്തിൽ അമൽ അബ്ദുറഹ്മാൻ പങ്കെടുക്കും
പേരാമ്പ്ര: ജർമനിയിലെ ലിൻഡോയിൽ നടക്കുന്ന എഴുപത്തിമൂന്നാമത് നൊബേൽ ജേതാക്കളുടെ സംഗമത്തിൽ പങ്കെടുക്കാൻ പേരാമ്പ്ര ചെറുവണ്ണൂർ സ്വദേശിനിയും. ചെറുവണ്ണൂർ സ്വദേശിനിയും ഫാറൂഖ് കോളജ് അസ്ട്രോ ഫിസിക്സ് ഗവേഷക വിദ്യാർഥിനിയുമായ അമൽ അബ്ദുറഹ്മാനാണ് അവസരം ലഭിച്ചത്. ജൂൺ 30 മുതൽ ജൂലൈ അഞ്ച് വരെയാണ് നടക്കുന്ന സമ്മേളനം. നൊബേൽ ജേതാക്കൾ ഭാവി തലമുറയുമായും യുവതയുമായും സംവദിക്കുക, ആശയ കൈമാറ്റം
ചീത്തവിളിച്ചും കല്ലെറിയാന്‍ നോക്കിയും നാട്ടുകാര്‍; നൊച്ചാട് അനു കൊലക്കേസിലെ പ്രതി മുജീബ് റഹ്‌മാനെ തെളിവെടുപ്പിനായി കൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങള്‍ കാണാം
പേരാമ്പ്ര: നൊച്ചാട് അനു കൊലക്കേസിലെ പ്രതിയായ മുജീബ് റഹ്‌മാനെ തെളിവെടുപ്പിനായി കൊലപാതകം നടന്ന അള്ളിയോറ താഴ തോട്ടില്‍ എത്തിച്ചു. പേരാമ്പ്ര പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.എ.സന്തോഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നത്. പ്രതിയുമായി ആദ്യം വാളൂര്‍ ഹെല്‍ത്ത് സെന്ററിന് സമീപമാണ് പൊലീസ് എത്തിയത്. നൊച്ചാട് കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം വണ്ടപ്പുറം ഭാഗത്തുവെച്ചാണ് പ്രതി യുവതിയെ ബൈക്കില്‍ കയറ്റിയത്.
മാനദണ്ഡങ്ങള്‍ പാലിക്കാതെ പേരാമ്പ്ര ചെമ്പ്ര റോഡില്‍ കാര്‍ഷിക വിപണന എക്‌സിബിഷന്‍ അനുവദിച്ചെന്ന് ആരോപണം; പ്രതിഷേധ മാര്‍ച്ചുമായി വ്യാപാരി സംഘടനകള്‍
പേരാമ്പ്ര: ചെമ്പ്ര റോഡിൽ കാർഷിക വിപണന മേള എന്ന പേരില്‍ എക്‌സിബിഷന്‍ നടത്തുന്നതിനെതിരെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ച് പേരാമ്പ്രയിലെ വ്യാപാരി സംഘടനകൾ. റഗുലേറ്റഡ് മാർക്കറ്റിംഗ് സൊസൈറ്റിയുടെ അധീനതയിലുള്ളതും, വർഷങ്ങളായി കേസ് നടക്കുന്നതുമായ സ്ഥലത്ത് യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെതെയാണ് സ്വകാര്യ വ്യക്തികള്‍ എക്സിബിഷൻ നടത്തുന്നത് എന്നാണ് വ്യാപാരികള്‍ പറയുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി വ്യാപാരി സംഘടനകൾ മാർക്കറ്റ് പരിസരത്ത്
പേരാമ്പ്രയിലെ അനു കൊലക്കേസ്; പ്രതി വേറെയും ഇരകളെ ലക്ഷ്യമിട്ടിരുന്നു, നിര്‍ണായകമായി സ്ത്രീയുടെ മൊഴി
പേരാമ്പ്ര: നൊച്ചാട് അനു കൊലക്കേസിലെ പ്രതി മുജീബ് റഹ്‌മാന്‍ വേറെയും ഇരകളെ ലക്ഷ്യമിട്ടെന്ന് സംശയം. ഒരു സ്ത്രീയാണ് ഇതുമായി ബന്ധപ്പെട്ട വിവരം പൊലീസിന് നല്‍കിയത്. കൃത്യം നടത്തിയ വാളൂരിന് അടുത്തുള്ള മറ്റ് രണ്ട് സ്ഥലങ്ങളിലും പ്രതി എത്തിയെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. പതിനൊന്നാം തിയ്യതി രാവിലെ പത്തുമണിയോടെയാണ് മുജീബ് റഹ്‌മാന്‍ വാളൂരിലെ ഇടറോഡില്‍വച്ച് അനുവിനെ കൊലപ്പെടുത്തിയത്.
ചെങ്കടലായി പേരാമ്പ്ര; പതിനായിരങ്ങളെ അണിനിരത്തി കരുത്തുകാട്ടി എല്‍.ഡി.എഫിന്റെ റോഡ്‌ഷോ- ചിത്രങ്ങള്‍ കാണാം
പേരാമ്പ്ര: പേരാമ്പ്രയില്‍ പതിനായിരങ്ങളെ അണിനിരത്തി കരുത്തുകാട്ടി എല്‍.ഡി.എഫിന്റെ റോഡ് ഷോ. വടകര മണ്ഡലം ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എല്‍.ഡി.എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് റോഷ് ഷോ സംഘടിപ്പിച്ചത്. പേരാമ്പ്ര റസ്റ്റ്ഹൗസ് പരിസരത്ത് നിന്ന് ആരംഭിച്ച റോഡ് ഷോ ചെമ്പ്ര റോഡ് മൈതാനിയിലാണ് അവസാനിച്ചത്. റോഡ് ഷോയില്‍ അണിനിരന്നവരെ അഭിസംബോധന ചെയ്ത് കെ.കെ.ശൈലജ
രാജ്യത്തെ വെട്ടിമുറിക്കുന്ന, സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാറിനെതിരെ അതിശക്തമായ പ്രതിഷേധം പാര്‍ലമെന്റില്‍ ഉയരണമെന്ന് ശൈലജ ടീച്ചര്‍; പേരാമ്പ്രയില്‍ കരുത്തുകാട്ടി എല്‍.ഡി.എഫിന്റെ റോഡ് ഷോ
പേരാമ്പ്ര: നമ്മുടെ രാജ്യത്തെ വെട്ടിമുറിക്കാനൊരുങ്ങുന്ന, രാജ്യത്തെ സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ചെയ്തികള്‍ക്കെതിരായുള്ള അതിശക്തമായ പ്രതിഷേധം ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഉയരേണ്ടതായിട്ടുണ്ടെന്ന് കെ.കെ.ശൈലജ ടീച്ചര്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പേരാമ്പ്രയില്‍ നടന്ന റോഡ് ഷോയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. കഴിഞ്ഞതവണ തെരഞ്ഞെടുത്ത യു.ഡി.എഫിന്റെ എം.പിമാര്‍ പൗരത്വഭേദഗതി നിയമം പാസാക്കുമ്പോള്‍ വരെ മൗനം പാലിച്ചുവെന്നത് അങ്ങേയറ്റം മോശമായ
നൊച്ചാട് അനു കൊലക്കേസ്: മുജീബ് റഹ്മാനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
പേരാമ്പ്ര: നൊച്ചാട് സ്വദേശിനി അനു കൊലക്കേസിലെ പ്രതി മുജീബ് റഹ്മാനെ നാലുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അഞ്ചുദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നത്. പ്രതി കവർച്ചചെയ്ത സ്വർണ്ണ മോതിരവും താലിയും കണ്ടെത്താനുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു. കൊലപാതകം നടന്ന അല്ലിയോറ താഴെയിലെ തോട്ടിലും ബൈക്ക് മോഷ്ടിച്ച കണ്ണൂർ മട്ടന്നൂരിലും സ്വർണം
പ്രതി മുജീബിന്റെ വീട്ടിൽ പൊലീസെത്തും മുൻപ് നിര്‍ണായക തെളിവിന് തീയിട്ട് ഭാര്യ; നൊച്ചാട് സ്വദേശിനി അനുവിന്റെ കൊലപാതകത്തിൽ നാടകീയ സംഭവങ്ങൾ
പേരാമ്പ്ര: നൊച്ചാട് സ്വദേശിനി അനുവിന്റെ കൊലപപാതകക്കേസിൽ നിർണ്ണായക തെളുലുകൾ നശിപ്പിക്കാൻ പ്രതി മുജീബ് റഹ്മാന്റെ ഭാര്യ ശ്രമിച്ചതായി ആരോപണം. തെളിവുകൾ തേടി പോലീസ് പ്രതിയുടെ വീട്ടിൽ എത്തുംമുൻപാണ് ഭാര്യ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചത്. കൊല നടത്തിയ സമയത്ത് പ്രതി ധരിച്ച വസ്ത്രങ്ങൾ തേടിയാണ് മുജീബ് റഹ്മാന്റെ വീട്ടിൽ പൊലീസെത്തിയത്. എന്നാൽ പോലീസ് എത്തിയ വിവരമറിഞ്ഞ് പ്രതിയുടെ