Category: പേരാമ്പ്ര
പേരാമ്പ്രയില്‍ അവസാന ദിന പ്രചരണത്തിന് ആവേശം കുറയും; കൊട്ടിക്കലാശം ഒഴിവാക്കാന്‍ തീരുമാനം
പേരാമ്പ്ര: പേരാമ്പ്ര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊട്ടിക്കലാശം പൂര്‍ണമായി ഒഴിവാക്കാന്‍ തീരുമാനം ഇന്ന് പേരാമ്പ്ര സ്റ്റേഷനില്‍ നടന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. ഏപ്രില്‍ 24നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ദിന പ്രചരണം. അന്ന് ഉച്ചയ്ക്ക് രണ്ടുമണിവരെ മാത്രമേ പേരാമ്പ്ര ടൗണില്‍ മൈക്ക് അന്‍സ്‌മെന്റ് നടത്താവൂവെന്നും നിര്‍ദേശമുണ്ട്. വാഹനം നിര്‍ത്തിയിട്ട് ആളുകള്‍ കൂട്ടം
കുത്തി താഴെയിട്ടശേഷം വീണ്ടും ആക്രമിച്ചു; കാട്ടുപന്നിയുടെ ആക്രമണത്തിൽ ചങ്ങരോത്ത് സ്വദേശിക്ക് പരിക്ക്
പേരാമ്പ്ര: ചങ്ങരോത്ത് സ്വദേശിയായ ടാപ്പിങ് തൊഴിലാളിക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. ചങ്ങരോത്ത് പഞ്ചായത്തിലെ അഞ്ചാം വാർഡിൽപ്പെട്ട ജാനകിവയൽ തോട്ടക്കര ഭാഗത്തെ പുത്തൻപുരക്കൽ ഷാബു കുര്യനെയാണ് (48) കാട്ടുപന്നി അക്രമിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ തോട്ടക്കര റോഡിലാണ് സംഭവം. കടയിൽനിന്ന് സാധനം വാങ്ങി വീട്ടിലേക്ക് നടന്നു പോവുകയായിരുന്നു ഷിബു. ഓടിയെത്തിയ കാട്ടുപന്നി ഷാബുവിനെ കുത്തി താഴെയിടുകയായിരുന്നു. ആക്രമണത്തിൽ
കെ.കെ ശൈലജ ടീച്ചർക്കെതിരായ സൈബർ അധിക്ഷേപം; പേരാമ്പ്ര സ്വദേശിക്കെതിരെ കേസ്
വടകര: വടകര മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജ ടീച്ചർക്കെതിരായ സൈബർ അധിക്ഷേപത്തിൽ വീണ്ടും കേസ്. പേരാമ്പ്ര സ്വദേശി ഷഫീഖ് വാലിയക്കോടിനെതിരെയാണ് കേസെടുത്തത്. സമൂഹമാധ്യത്തിലൂടെ ശൈലജ ടീച്ചർക്കെതിരെ വ്യാജപ്രചാരണം നടത്തി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കലാപാഹ്വാനം, സ്ത്രീകളെ അധിക്ഷേപിക്കൽ തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടുത്തിയാണ് കേസ് റജിസ്റ്റർ ചെയ്തത്. ശൈലജ ടീച്ചറെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സമൂഹമാധ്യമത്തിൽ
ജനജീവിതം ദുരിതമാക്കിയ കേന്ദ്ര കേരള സര്‍ക്കാര്‍ക്കെതിരെയുള്ള ജനവിധിയായിരിക്കും ഈ തെരഞ്ഞെടുപ്പെന്ന് രമേശ് ചെന്നിത്തല; പേരാമ്പ്രയില്‍ യു.ഡി.എഫിന്റെ വനിതാ റാലി
പേരാമ്പ്ര: ജനജീവിതം ദു:സ്സഹമാക്കിയ കേന്ദ്ര കേരള സര്‍ക്കാര്‍ക്കെതിരെയുള്ള ജനവിധിയായിരിക്കും ഈ തെരഞ്ഞെടുപ്പെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് സംഘടിപ്പിച്ച വനിതറാലി പേരാമ്പ്രയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാറിന്റെ ന്യൂനപക്ഷ വേട്ടയാടലും വിലക്കയറ്റവും കോര്‍പറേറ്റ് മേനോജ്‌മെന്റുകളുടെ വളര്‍ച്ചയും അഴിമതിയും ധൂര്‍ത്തും ഇരുസര്‍ക്കാറുകളുടെയും ഭരണത്തിന്റെ ബാക്കിപത്രമാണ്.
‘മാന്യതയ്ക്ക് നിരക്കാത്ത ഒന്നും ചെയ്തിട്ടില്ല, ഇനി ചെയ്യുകയുമില്ല’ ; സൈബര്‍ ആക്രമണത്തിന് ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഷാഫി പറമ്പില്‍
പേരാമ്പ്ര: വടകര ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ സോഷ്യല്‍ മീഡിയകളിലൂടെ ആക്രമിക്കാന്‍ താന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. നിയമവിരുദ്ധമായി വല്ലതും നടന്നെങ്കില്‍ നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ഷാഫി പറഞ്ഞു. 22 വര്‍ഷത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ മാന്യതയ്ക്ക് നിരക്കാത്ത ഒന്നും ചെയ്തിട്ടില്ല. ഇനി ചെയ്യുകയുമില്ല. ഇല്ലാക്കഥ പറഞ്ഞ് വിജയിക്കണമെന്ന് ആഗ്രഹമില്ല. ഉള്ളതുതന്നെ ഒരുപാട്
കിണർ വൃത്തിയാക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു; തൊഴിലാളിയെ സുരക്ഷിതമായി കിണറിന് പുറത്തെത്തിച്ച് പേരാമ്പ്ര അഗ്നിരക്ഷാ സേന
പേരാമ്പ്ര: കിണർ വൃത്തിയാക്കുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട തൊഴിലാളിയെ സുരക്ഷിതമായി കിണറിന് പുറത്തെത്തിച്ച് പേരാമ്പ്ര അഗ്നിരക്ഷാ സേന. തെക്കെ നാനൂറേമ്മൽ ഗോപിയെയാണ് സമയോചിതമായ ഇടപെടടിലൂടെ കിണറിന് പുറത്തെത്തിച്ചത്. നൊച്ചാട് പഞ്ചായത്തലെ വാർഡ് – 13 ൽ പുത്തൻപുരക്കൽ കുഞ്ഞമ്മദ് എന്നയാളുടെ കിണർ വൃത്തിയാക്കാൻ എത്തിയതായിരുന്നു ഗോപി. കിണറിൽ ഇറങ്ങി വൃത്തിയാക്കുന്നതിനിടിയിൽ ഓക്സിജൻ ലഭ്യത കുറഞ്ഞതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
പേരാമ്പ്രയിൽ നിന്നും രണ്ടു യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഭവം; ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
പേരാമ്പ്ര: പേരാമ്പ്രയിൽ നിന്നും രണ്ടുപേരെ തട്ടിക്കൊണ്ടപോയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പേരാമ്പ്ര പുറ്റംപൊയിൽ ആരാമത്തിൽ അർജുൻ ആണ് അറസ്റ്റിലായത് . ഒരു മാസത്തോളമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെയാണ് പേരാമ്പ്ര പ്രിൻസിപ്പൽ എസ് ഐ വിനോദ് കുമാർ ആണ് അറസ്റ്റ് ചെയ്തത്. ഒരു മാസം മുമ്പാണ് പെെതോത്ത് സ്വദേശി മെഹ്നാസ്, മുഹമ്മദ് അസ്ലം എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്.
ആവളയില്‍ സ്‌കൂട്ടറില്‍ വില്‍പനയ്‌ക്കെത്തിച്ച 16 മദ്യക്കുപ്പിയുമായി യുവാവ് പിടിയില്‍
പേരാമ്പ്ര: സ്‌കൂട്ടറില്‍ വില്‍പ്പനയ്‌ക്കെത്തിച്ച 16 മദ്യക്കുപ്പിയുമായി യുവാവ് പിടിയില്‍. ചേരാപുരം സ്വദേശി നെല്ലിയുള്ള പറമ്പില്‍ വീട്ടില്‍ ശശികുമാറിനെയാണ് ആവളയില്‍ നിന്നും മദ്യവുമായി പോലീസ് പിടികൂടിയത്. ഏകദേശം 8ലിറ്റര്‍ മദ്യമാണ് ഇയാളില്‍ നിന്നും പിടികൂടിയത്. പേരാമ്പ്ര ഡി.വൈ.എസ്.പി കെ.എം ബിജുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മേപ്പയ്യൂര്‍ എസ്.ഐ ജയന്റെ നേതൃത്വത്തില്‍ ഡി,വൈ.എസ്.പി യുടെ സ്‌പെഷല്‍സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ്
പേരാമ്പ്രയില്‍ കാര്‍ നിര്‍ത്തിയിട്ട പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്
പേരാമ്പ്ര: പേരാമ്പ്രയില്‍ കാര്‍ പിക്കപ്പ് വാനില്‍ കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകീട്ട് 3 മണിയോടെയാണ് സംഭവം. പേരാമ്പ്ര ഇ.എം.എസ് ആശുപത്രിയ്ക്ക് സമീപം ബൈപ്പാസ് ജംഗ്ഷനില്‍ വച്ചാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ കാറിലുണ്ടായിരുന്ന രണ്ട് പേര്‍ക്കും പിക്കപ്പിലുണ്ടായിരുന്ന ഒരാള്‍ക്ക് തലയ്ക്കും പരിക്കേറ്റതായാണ് വിവരം. കക്കാട് ഭാഗത്ത് നിന്ന് വന്ന കാര്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് വാനില്‍ വന്ന് ഇടിക്കുകയായിരുന്നെന്നാണ്
നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു; പിഞ്ചുകുഞ്ഞ് ഉൾപ്പെടെ പേരാമ്പ്ര സ്വദേശികളായ മൂന്ന് പേർക്ക് പരിക്ക്
താമരശ്ശേരി: താമരശ്ശേരി – കൊയിലാണ്ടി സംസ്ഥാന പാതയിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് പേരാമ്പ്ര സ്വദേശികളായ മൂന്നു പേർക്ക് പരിക്ക്. താമരശ്ശേരി ഫോറസ്റ്റ് ഓഫീസിന് മുൻവശത്ത് ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ മൈൽ കുറ്റിക്ക് ഇടിച്ച ശേഷം ഫോറസ്റ്റ് ഓഫീസിൻ്റെ മതിലിലും ഇടിക്കുകയായിരുന്നു. പേരാമ്പ്ര എരവെട്ടൂർ ഏക്കുടത്തിൽ വീട്ടിൽ