നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു; പിഞ്ചുകുഞ്ഞ് ഉൾപ്പെടെ പേരാമ്പ്ര സ്വദേശികളായ മൂന്ന് പേർക്ക് പരിക്ക്


താമരശ്ശേരി: താമരശ്ശേരി – കൊയിലാണ്ടി സംസ്ഥാന പാതയിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് പേരാമ്പ്ര സ്വദേശികളായ മൂന്നു പേർക്ക് പരിക്ക്. താമരശ്ശേരി ഫോറസ്റ്റ് ഓഫീസിന് മുൻവശത്ത് ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു അപകടം.

നിയന്ത്രണം വിട്ട കാർ മൈൽ കുറ്റിക്ക് ഇടിച്ച ശേഷം ഫോറസ്റ്റ് ഓഫീസിൻ്റെ മതിലിലും ഇടിക്കുകയായിരുന്നു. പേരാമ്പ്ര എരവെട്ടൂർ ഏക്കുടത്തിൽ വീട്ടിൽ മൊഹസിന (30), സലീം, സലാ ഫാത്തിമ (ഒന്നര) എന്നിവർക്കാണ് പരുക്കേറ്റത്.

മൊഹസിനയുടെ പരുക്ക് സാരമാണ്. മൂന്നു പേരെയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു