Category: മേപ്പയ്യൂര്‍

Total 517 Posts

കളിക്കാം, ടി.വികാണാം, പാടാം ആടാം; മേപ്പയ്യൂരിലെ 18 അങ്കണവാടികള്‍ ഇനി ക്രാഡില്‍ അങ്കണവാടികള്‍

മേപ്പയ്യൂര്‍: കളിച്ചുവളരാം, ഇടയ്ക്ക് ടി.വി കാണാം, പാട്ട് കേട്ട് നൃത്തം ചെയ്യാം, ഒപ്പം പ്രത്യേക മെനുവില്‍ സമഗ്ര പോഷകാഹാരവും. മേപ്പയ്യൂരിലെ ക്രാഡില്‍ അങ്കണവാടികളില്‍ കുരുന്നുകളെ കാത്തിരിക്കുന്നത് ഇവയെല്ലാമാണ്. പഞ്ചായത്തിലെ 18 അങ്കണവാടികളാണ് ആധുനികവത്ക്കരിച്ച് ക്രാഡില്‍ അങ്കണവാടികളാക്കി ഉയര്‍ത്തിയത്. നിലവിലുള്ള അങ്കണവാടികളെ ആധുനികവത്ക്കരിച്ച് ശിശു സൗഹൃദവും, കുട്ടികളുടെ വളര്‍ച്ചയും, വികാസവും പരിപോഷിപ്പിക്കുന്ന തരത്തിലേക്ക് മാറ്റുകയാണ് ക്രാഡില്‍ അങ്കണവാടികളിലൂടെ

അരിക്കുളത്തെ മുസ്ലിം ലീഗിന്റെ മുൻ കാല സംഘാടകരില്‍ പ്രമുഖന്‍ വി.പി.കെ അമ്മത് ഹാജി അന്തരിച്ചു

കൊയിലാണ്ടി: അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് പഴയ കാല സംഘാടകരില്‍ പ്രമുഖന്‍ വി.പി.കെ അമ്മത് ഹാജി അന്തരിച്ചു. എണ്‍പത്തൊന്ന് വയസ്സായിരുന്നു. എലങ്കമല്‍ മഹല്ല് കമ്മിറ്റി എക്സികുട്ടീവ് മെമ്പറും, വാകമോളി മദ്രസ്സത്തുല്‍ ഹിലാല്‍ കമ്മിറ്റി മുന്‍ അംഗവും, പൗരപ്രമുഖനുമായിരുന്നു. മയ്യത്ത് നിസ്‌ക്കാരം രാവിലെ 9 മണിക്ക് എലങ്കമല്‍ ജുമാ മസ്ജിദില്‍. ഭാര്യ: രാരിച്ചന്‍ കണ്ടി ആയിഷ ഹജ്ജുമ്മ.

മേപ്പയ്യൂർ, അരിക്കുളം മേഖലകളിൽ നാളെ വൈദ്യുതി മുടങ്ങും

മേപ്പയ്യൂർ: മേപ്പയ്യൂർ, അരിക്കുളം സെക്ഷനിൽ നാളെ വൈദ്യുതി മുടങ്ങും. രാവിലെ എട്ടു മണി മുതൽ വൈകിട്ട് അഞ്ചു മണി വരെയാണ് വൈദ്യുതി മുടങ്ങുക. മേപ്പയൂർ സെക്ഷനിൽ പൂർണ്ണമായും, കീഴരിയൂർ, നടുവത്തൂർ, നെല്ലിയാടി, മന്നാടി, നെല്ലിയാടി, കൊടക്കാട്ടുംമുറി, മുചുകുന്ന്, ഹിൽ ബസാർ, പാച്ചാക്കൽ, മുചുകുന്ന് കോളജ്, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, അകലാപ്പുഴ, തിക്കോടി സെക്‌ഷൻ, പാലച്ചുവട്, കുലുപ്പ, പയ്യോളി

ഏറ്റുമുട്ടിയത് ‘തമ്പുരാട്ടി’യും ‘പാർവതി’യും; വാക്കുതർക്കം ഒടുവിൽ കൂട്ടത്തല്ലായി; മേപ്പയ്യൂരിൽ ബസ് ജീവനക്കാർ തമ്മിലുള്ള സംഘർഷത്തിന്റെ ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)

മേപ്പയ്യൂർ: ബസ് സമയക്രമത്തെ ചൊല്ലി മേപ്പയ്യൂർ ബസ് സ്റ്റാന്റഡിൽ സ്വകാര്യ ബസ് ജീവനക്കാർ നടത്തിയ കയ്യാങ്കളിയുടെ ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ലഭിച്ചു. ഇന്ന് രാവിലെയാണ് . പേരാമ്പ്ര-വടകര റൂട്ടിലോടുന്ന തമ്പുരാട്ടി, പാർവ്വതി എന്നീ ബസുകളിലെ ജീവനക്കാർ തമ്മിൽ വാക്കേറ്റവും തുടർന്ന് സംഘർഷവും നടന്നത്. വാക്കേറ്റത്തിനൊടുവിൽ ബസിൽ നിന്നിറങ്ങിയ ജീവനക്കാർ പരസ്പരം ഏറ്റമുട്ടുകയായിരുന്നു. ഇരുവശങ്ങളിലായി

സമയക്രമത്തെ ചൊല്ലി വാക്കേറ്റം, കയ്യാങ്കളി, ഒടുവിൽ കൂട്ടത്തല്ല്; മേപ്പയ്യൂർ ബസ് സ്റ്റാന്റിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടി

മേപ്പയ്യൂർ: മേപ്പയ്യൂർ ബസ് സ്റ്റാന്റഡിൽ ബസ് ജീവനക്കാരുടെ കൂട്ടത്തല്ല്. ബസ് സമയക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. പേരാമ്പ്ര-വടകര റൂട്ടിലോടുന്ന തമ്പുരാട്ടി, പാർവ്വതി ബസ് ജീവനക്കാർ തമ്മിലാണ് സംഘർഷം നടന്നത്. ബസിൽ നിന്നിറങ്ങിയ ജീവനക്കാർ സ്റ്റാന്റിൽൽ വച്ച് വാക്ക് തർക്കത്തിലേർപ്പെടുകയും തുടർന്ന് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. യാത്രക്കാർ ഇടപെട്ടാണ് ഇരു സംഘങ്ങളെയും പിടിച്ച് മാറ്റിയത്. സംഘർഷത്തി പരിക്കേറ്റവർ

കൊല്ലം റെയിൽവേ ​ഗേറ്റിന് സമീപത്ത് വച്ച് മേപ്പയ്യൂർ സ്വദേശിയുടെ പണവും രേഖകളുമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടതായി പരാതി

കൊയിലാണ്ടി: കൊല്ലം റെയിൽവേ ​ഗേറ്റിന് സമീപത്ത് വച്ച് മേപ്പയ്യൂർ സ്വദേശിയുടെ പണവും രേഖകളുമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടതായി പരാതി. മേപ്പയ്യൂരിലെ നിസാം ബീവിയുടെ പേഴ്സാണ് നഷ്ടപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. സുഹൃത്തിനൊപ്പം കൊയിലാണ്ടിയിലെ സ്ഥാപനത്തിൽ സാധനങ്ങൾ വാങ്ങാനായി എത്തിയതായിരുന്നു നിസാം. ഇതിനിടയിലാണ് പേഴ്സ് നഷ്ടമായത്. പേഴ്സിൽ രണ്ട് എ.ടി.എം കാർഡ്, ആധാർ, ലെെസൻസ്, 14000 രൂപ എന്നിവയാണ്

പ്രവാസി കാരയാടിന്റെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് ആദരവും അനുമോദനവും

മേപ്പയ്യൂർ: പ്രവാസി കാരയാടിന്റെ നേതൃത്വത്തിൽ ആദരവും അനുമോദനവും സംഘടിപ്പിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയാണ് ആദരിച്ചത്. പ്രവാസ ജീവിതം അവസാനിപ്പിച്ച തറമ്മൽ അബ്ദുൽ സലാം , 42 വർഷമായി പ്രവാസ ജീവിതം നയിക്കുന്ന കെ.ടി.അബ്ദുൽ കരീം, ഗായകനും സംഗീത സംവിധായകനുമായ ലെനീഷ് കാരയാട്, ഗായിക നജാ ഷെരീഫ്, എസ്.എസ്.എൽ.സി-പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർ, ‘സ്നേഹംപൂർവ്വം

മേപ്പയ്യൂര്‍ കൂനംവള്ളിയെ ദു:ഖത്തിലാഴ്ത്തി ഒരേ ദിവസം രണ്ട് യുവാക്കളുടെ മരണം

മേപ്പയ്യൂര്‍: കൂനവള്ളി രണ്ട് വ്യത്യസ്ഥ സാഹചര്യങ്ങളിലായി ഉണ്ടായ യുവാക്കളുടെ മരണം നാടിനെയാകെ നടുക്കിയിരിക്കുകയാണ്.  കൂനംവെള്ളിക്കാവ് കാഞ്ഞിരമുള്ള പറമ്പില്‍ ലിനീഷ് (40) മരിച്ച വാര്‍ത്തയറിഞ്ഞ് അടുത്ത മണിക്കൂറിനുള്ളില്‍ തന്നെയാണ് തിക്കോടി കോടിക്കല്‍ ബീച്ചില്‍ ഇന്ന് രാവിലെ കണ്ടെത്തിയ മൃതദേഹം കൂനംവള്ളിക്കാവ് സ്വദേശി വടക്കേടത്ത് കണ്ടി ദീപക്കിന്റേ(36)താണെന്ന് തിരിച്ചറിയുന്നത്. രണ്ട് യുവാക്കളും നാട്ടില്‍ പൊതു പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരായിരുന്നുവെന്ന്

കൂനംവെള്ളിക്കാവില്‍ വെച്ച് ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മേപ്പയ്യൂര്‍ സ്വദേശി മരിച്ചു

മേപ്പയ്യൂര്‍: കൂനംവെള്ളിക്കാവില്‍ വെച്ച് ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മേപ്പയ്യൂര്‍ സ്വദേശി മരിച്ചു. കൂനംവെള്ളിക്കാവ് കാഞ്ഞിരമുള്ള പറമ്പില്‍ ലിനീഷ് (40) ആണ് മരിച്ചത്. വീടിനുമുമ്പിലെ റോഡിലൂടെ നടന്നുപോകവെയാണ് ലിനീഷിനെ ബൈക്കിടിച്ചത്. ഇന്നലെ രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ലിനീഷ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട്

തിക്കോടി കോടിക്കൽ ബീച്ചിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് മേപ്പയ്യൂർ സ്വദേശി ദീപക്

മേപ്പയ്യൂര്‍: തിക്കോടി കോടിക്കല്‍ ബീച്ചില്‍ കരയ്ക്കടിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞു. മേപ്പയ്യൂര്‍ കൂനംവള്ളിക്കാവ് സ്വദേശി വടക്കേടത്ത് കണ്ടി ദീപക്കിന്റേതാണ് (36) മൃതദേഹം. മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞതായി കൊയിലാണ്ടി പൊലീസ് അറിയിച്ചു. ജൂണ്‍ ആറുമുതല്‍ ദീപക്കിനെ കാണാനില്ലായിരുന്നു. എറണാകുളത്ത് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും പോയശേഷം യാതൊരു വിവരവുമില്ലായിരുന്നെന്നാണ് മേപ്പയ്യൂര്‍ പൊലീസില്‍ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഇന്ന്