Category: മേപ്പയ്യൂര്‍
‘നമുക്ക് വേണ്ടിയും നാടിനു വേണ്ടിയും ഹരിത കര്‍മ്മ സേന ചെയ്യുന്ന സേവനം വിലമതിക്കാനാവാത്തത്’; മേപ്പയ്യൂർ ഗ്രമപഞ്ചായത്ത് ഹരിത കര്‍മ്മ സേനയെ ആദരിച്ചു
മേപ്പയ്യൂര്‍: ശുചിത്വ കേരളത്തിനായി വില മതിക്കാനാവാത്ത സേവനം ചെയ്യുന്ന മേപ്പയൂര്‍ പഞ്ചായത്തിലെ ഹരിത കര്‍മ്മ സേനയെ ഗ്രാമപഞ്ചായത്ത് ആദരിച്ചു. ഹരിത കര്‍മ്മ സേനയ്ക്കെതിരെ അത്യന്തം നീചമായ രീതിയില്‍ ദുഷ്പ്രചാരവേല നടക്കുന്ന സന്ദര്‍ഭത്തിലെ ആദരം ശ്രദ്ധേയമായി. ഹരിത കര്‍മ്മ സേനാംഗങ്ങളെ ടി.പി രാമകൃഷ്ണന് എം.എല്‍.എ പൊന്നാട അണിയിച്ചു. നമുക്ക് വേണ്ടിയും നാടിനു വേണ്ടിയും ഹരിത കര്‍മ്മ സേന
പുതിയ ഇന്ത്യയ്ക്കായുള്ള കാഴ്ചപ്പാടുകള്‍ പങ്കുവച്ചു; സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ ഇംഗ്ലീഷ് ഉപന്യാസത്തില്‍ എ ഗ്രേഡിന്റെ തിളക്കവുമായി അരിക്കുളം കെ.പി.എം.എസ്.എം ഹയര്‍ സെക്കന്ററി സ്കൂളിലെ അലോക
സ്വന്തം ലേഖകൻ കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയതിന്റെ സന്തോഷത്തിലാണ് അരിക്കുളം കെ.പി.എം.എസ്.എം ഹയര്‍ സെക്കന്ററി സ്കൂളിലെ അലോക അനുരാഗ്. ഇംഗ്ലീഷ് ഉപന്യാസ രചനയിലാണ് അലോക മികച്ച നേട്ടം കൈവരിച്ചത്. കോഴിക്കോട് ജില്ലാ കലോത്സവത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയാണ് അലോക സംസ്ഥാന കലോത്സവത്തിലേക്ക് ചുവടുവച്ചത്. പുതിയ ഇന്ത്യയ്ക്കായുള്ള കാഴ്ചപ്പാടുകള്‍ (The
മീറോട് മലയിലെ തേക്കിന് തോട്ടത്തില്‍ തീപിടുത്തം; ഫയര്‍ എഞ്ചിന് എത്തിക്കാനാവാത്തതിനാല്‍ പച്ചിലകമ്പും വടികളുമായി തീയണച്ച് ഫയര്‍ഫോഴ്സ്
മേപ്പയ്യൂര്‍: മീറോട് മലയില്‍ കണിയാണ്ടിമീത്തല്‍ ഭാഗത്ത് തീപ്പിടുത്തം. 3.5 ഏക്കറോളം വരുന്ന തേക്കിന് തോട്ടത്തിലാണ് അഗ്നിബാധയുണ്ടായത്. ഫയര്‍ എന്‍ഞ്ചിന്‍ സ്ഥലത്തെത്താതിരുന്നതില്‍ പച്ചിലകമ്പുകളുപയോഗിച്ച് അടിച്ചാണ് തീയണച്ചത്. ഒരാള്‍ പൊക്കത്തില്‍ വളര്‍ന്നു നില്ക്കുന്ന പുല്ലും നായ്ക്കുരണ വള്ളികളും തീ അണയ്ക്കുന്നതിന് വലിയ തോതില്‍ പ്രയാസം സൃഷ്ടിച്ചു. പേരാമ്പ്രയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സിന്റെ രണ്ട് യുണിറ്റ് അംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.
മേപ്പയ്യൂരില്‍ നിയന്ത്രണം വിട്ട വാൻ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി; രണ്ട് പേര്‍ക്ക് പരിക്ക്
മേപ്പയ്യൂര്‍: നിയന്ത്രണം വിട്ട വാന്‍ ബസ് സ്റ്റോപ്പ് ഇടിച്ച് തെറിപ്പിച്ചതിന് ശേഷം അടുത്തുള്ള പറമ്പിലേക്ക് മറിഞ്ഞ് അപകടം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ബസ് സ്റ്റോപ്പില്‍ ഉണ്ടായിരുന്നയാള്‍ക്കും ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റത്. വിളയാട്ടൂര്‍ എളമ്പിലാട് യു.പി സ്കൂളിന് സമീപമാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കോണ്‍ക്രീറ്റുകൊണ്ട് നിര്‍മ്മിച്ച ബസ് സ്റ്റോപ്പ് തകര്‍ന്നു. പാഴ്സല്‍ സര്‍വീസ് നടത്തുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ
ജനകീയമുക്ക് നെല്ലിയുള്ളതിൽ സൂപ്പി ഹാജി അന്തരിച്ചു
മേപ്പയ്യൂർ: ജനകീയമുക്ക് നെല്ലിയുള്ളതിൽ സൂപ്പി ഹാജി (നടോത്ത്) അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: അമ്മത്, ഇബ്രാഹീം, ബഷീർ സഖാഫി (സൗദി അറേബ്യ), ഷംസുദ്ധീൻ, ആയിശ, ജമീല. മരുമക്കൾ: അബു (പേരാമ്പ്ര), റഫീഖ് (കൊയിലാണ്ടി), ആയിഷ (ചെറുവണ്ണൂർ), മുനീറ (തിരുവള്ളൂർ), സമീറ (നരിക്കുനി), നദീറ (വെല്ലുകര).
നടുവണ്ണൂരിൽ നിന്ന് മേപ്പയ്യൂരിലേക്കുള്ള യാത്രക്കിടെ കാർ നിയന്ത്രണംവിട്ട് വെെദ്യുതി പോസ്റ്റിലിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
നടുവണ്ണൂർ: നടുവണ്ണൂരിൽ നിന്ന് മേപ്പയ്യൂരിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണംവിട്ട് വെെദ്യുതി പോസ്റ്റിലിടിച്ചു. കാവിൽ അരുമാങ്കണ്ടി താഴെ ഇന്ന് പുലർച്ചെ 4.40 ഔടെയാണ് അപകടം നടന്നത്. അപകടത്തിൽ കാർ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. നിയന്ത്രണം വിട്ട് കാർ വെെദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് നാല് കഷണങ്ങളായി. രണ്ട് കഷണം റോഡിലും ബാക്കി ഭാഗം വൈദ്യുതി
മേപ്പയൂര്‍ നരക്കോട് ഗുഡ്സ് കാരിയര്‍ ഡ്രൈവറായിരുന്ന അരീക്കര രാജീഷ് അന്തരിച്ചു
മേപ്പയൂര്‍: നരക്കോട് അരീക്കര രാജീഷ് അന്തരിച്ചു. മുപ്പത്തൊന്‍പത് വയസ്സായിരുന്നു. നരക്കോട് ഗുഡ്സ് കാരിയര്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. അച്ഛന്: പരേതനായ കേളപ്പന്. അമ്മ: കുഞ്ഞിമ്മാത. സഹോദരങ്ങള്‍: രാജീവന്, മോളി, ശോഭ. സംസ്കാരം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടുവളപ്പില്‍.
മേപ്പയൂരിൽ നിന്ന് കാണാതായ പതിനൊന്നുകാരനെ കണ്ടെത്തി
മേപ്പയ്യൂർ: മേപ്പയ്യൂരിൽ നിന്ന് കാണാതായ പതിനൊന്ന് വയസുകാരനെ കണ്ടെത്തി. താഴത്തെ ഒളവിൽ ബിജുമാസ്റ്ററുടെ മകൻ ആശിഷിനെയാണ് കണ്ടെത്തിയത്. മാനന്തവാടിയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഇന്ന് വെെകുന്നേരം മുതലാണ് ആശിഷിനെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്താൻ സാധിച്ചത്.
മേപ്പയൂർ സ്വദേശിയായ പതിനൊന്നുകാരനെ കാണാനില്ലെന്ന് പരാതി
മേപ്പയ്യൂർ: മേപ്പയ്യൂർ സ്വദേശിയായ പതിനൊന്ന് വയസുകാരനെ കാണാനില്ലെന്ന് പരാതി. താഴത്തെ ഒളവിൽ ബിജുമാസ്റ്ററുടെ മകൻ ആശിഷിനെയാണ് കാണാതായത്. ഇന്ന് വെെകുന്നേരും മുതലാണ് കുട്ടിയെ കാണാതായത്. കാണാതാവുമ്പോൾ അർജന്റീനയുടെ ജഴ്സിയാണ് കുട്ടി ധരിച്ചിരുന്നത്. 6.45 ന് പേരാമ്പ്രയിൽ വെച്ച് കുട്ടിയെ കണ്ടവരുണ്ട്. പിന്നീട് വിവരമൊന്നുമില്ല. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 9446466792
ആദ്യം ആവശ്യപ്പെട്ടത് 500, മണിക്കൂറുകൾക്കുള്ളിൽ തുക ഇരട്ടിയായി; വിജിലൻസ് പിടിയിലായ മേപ്പയ്യൂർ സ്വദേശിക്കെതിരെ നേരത്തെയും കെെക്കൂലി ആരോപണം
മേപ്പയ്യൂർ: കൈക്കൂലി വാങ്ങുമ്പോൾ വിജിലൻസ് പിടികൂടിയ മേപ്പയ്യൂർ ജനകീയമുക്ക് സ്വദേശി അന്തേരി ബാബുരാജ് നേരത്തെയും വിജിലൻസിന്റെ സംശയനിഴലിലുള്ള ആൾ. ഏതാനും മാസം മുമ്പ് ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയ്ക്കിടെ ഇയാളുടെ കൈവശം കണക്കിൽപെടാത്ത 500 രൂപ കണ്ടെത്തിയിരുന്നു. അന്ന് താക്കീത് ചെയ്ത് വിട്ടയച്ച വിജിലൻസ് ഇത്തവണ കൈക്കൂലി സഹിതം ബാബുരാജിനെ പൂട്ടുകയായിരുന്നു. ആധാരത്തിന്റെ സാക്ഷ്യപ്പെടുത്തിയ