Category: മേപ്പയ്യൂര്‍
ഇക്രാം സാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തില്‍ മേപ്പയ്യൂരില്‍ സ്‌നേഹ സംഗമവും കലാ വിരുന്നും ഒരുക്കി
മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ ഇക്രാം സാംസ്‌കാരിക സംഘടന സ്‌നേഹ സംഗമവും കലാ വിരുന്നും ഒരുക്കി. പതിനാല് വയസ്സിനുതാഴെയുള്ള അര്‍ഹതപ്പെട്ട അനാഥരായ കുട്ടികള്‍ക്ക് സാമ്പത്തികവും സാമൂഹ്യവും വിദ്യാഭ്യാസപരവുമായ കാര്യങ്ങളില്‍ ഇടപെട്ട് സഹായം നല്‍കി വരുന്ന സംഘടനയാണ് ഇക്രാം. മേപ്പയ്യൂരില്‍ നടന്ന പരിപാടിയില്‍ സംഘടനയുടെ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു. മേപ്പയ്യൂര്‍ ടി.കെ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന വര്‍ണ്ണ
‘പഠനമാണ് ലഹരി, സേ നോ ടു ഡ്രഗ്സ്’, ലഹരി വിരുദ്ധ ബോധവൽക്കരണവുമായി മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസ്
മേപ്പയ്യൂർ: മയക്കു മരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ സമൂഹത്തിന് ആപത്താണെന്നും പഠനമാണ് ലഹരിയെന്ന സന്ദേശമുയർത്തി മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികളാണ് ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചത്. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും അണിനിരത്തി റാലി നടത്തി. ക്ലാസുകളിൽ ലഹരി വിരുദ്ധ
വിദ്യയെ ഒളിപ്പിച്ചത് ഏത് വീടാണെന്ന് പൊലീസ് വെളിപ്പെടുത്തുന്നതുവരെ കാത്തിരിക്കണമെന്ന് യു.ഡി.എഫിനോട് സി.പി.എം പേരാമ്പ്ര ഏരിയാ സെക്രട്ടറി; മേപ്പയ്യൂരിലെ ഉപരോധ സമരവുമായി ബന്ധപ്പെട്ട് അന്‍പത് യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
പേരാമ്പ്ര: വിദ്യയെ ഒളിപ്പിച്ചത് ഏത് വീടാണെന്ന് പൊലീസ് വെളിപ്പെടുത്തുന്നതുവരെ കാത്തിരിക്കാനുള്ള ക്ഷമ യു.ഡി.എഫും മാധ്യമങ്ങളും കാണിക്കണമെന്ന് സി.പി.എം പേരാമ്പ്ര ഏരിയാ സെക്രട്ടറി എം.കുഞ്ഞമ്മദ്. വിദ്യയെ ഒളിവില്‍ താമസിപ്പിച്ചതുമായി പാര്‍ട്ടിയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചത് സി.പി.എം ആണെന്ന് ആരോപിച്ച് കഴിഞ്ഞദിവസം കോണ്‍ഗ്രസും ലീഗും മേപ്പയ്യൂരില്‍ പ്രതിഷേധവും റോഡ് ഉപരോധവും സംഘടിപ്പിച്ചിരുന്നു.
‘വിദ്യ പിടിയിലായത് മേപ്പയ്യൂരില്‍ നിന്നെന്ന് കള്ളപ്രചരണം നടത്തി കലാപമുണ്ടാക്കാന്‍ യു.ഡി.എഫ് ശ്രമം’; പ്രതിഷേധവുമായി സി.പി.എം
മേപ്പയ്യൂർ: വ്യാജരേഖാ കേസിൽ അറസ്റ്റിലായ കെ.വിദ്യയെ അഗളി പൊലീസ് കസ്റ്റഡിയിലെടുത്തത് മേപ്പയ്യൂരിൽ നിന്നാണ് എന്ന കള്ളപ്രചരണം നടത്തി കലാപം സൃഷ്ടിക്കാനാണ് യു.ഡി.എഫ് ശ്രമിച്ചത് എന്ന ആരോപണവുമായി സി.പി.എം. യു.ഡി.എഫ് നടപടിയിൽ പ്രതിഷേധിച്ച് സി.പി.എം മേപ്പയ്യൂർ ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. വിദ്യയെ കസ്റ്റഡിയിലെടുത്തത് മേപ്പയ്യൂരിൽ നിന്നാണ് എന്ന വ്യാജവാർത്തയെ തുടർന്ന് യു.ഡി.എഫുകാർ മേപ്പയ്യൂർ ടൗണിൽ
കെ.വിദ്യയെ കണ്ടെത്തിയത് ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍; പിടികൂടിയത് ആവള കുട്ടോത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് മടങ്ങവെ
മേപ്പയ്യൂര്‍: മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലിക്ക് ശ്രമിച്ച കേസിലെ പ്രതി കെ.വിദ്യയെ പൊലീസ് പിടികൂടിയത് മൊബൈല്‍ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവില്‍. അഗളി പൊലീസാണ് ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് വിദ്യ ഒളിവില്‍ കഴിഞ്ഞ സ്ഥലത്ത് എത്തിയത്. സുഹൃത്തിന്റെ വീട്ടിലാണ് വിദ്യ ഒളിവില്‍ കഴിഞ്ഞിരുന്നത്. മേപ്പയ്യൂരിന് സമീപമുള്ള
വ്യാജ സർട്ടിഫിക്കറ്റ് കേസ് പ്രതി കെ.വിദ്യ മേപ്പയ്യൂരിൽ നിന്ന് പൊലീസ് പിടിയിൽ
മേപ്പയ്യൂർ: മഹാരാജാസ് കോളേജിന്റേ പേരിലുള്ള വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് അധ്യാപക ജോലിക്ക് ശ്രമിച്ച കേസിലെ പ്രതി കെ.വിദ്യ പൊലീസ് കസ്റ്റഡിയില്‍. മേപ്പയ്യൂരില്‍ നിന്ന് പാലക്കാട് അഗളി പൊലീസാണ് വിദ്യയെ കസ്റ്റഡിയിലെടുത്തത്. വിദ്യയെയും കൊണ്ട് പൊലീസ് അഗളിയിലേക്ക് തിരിച്ചു. അര്‍ധരാത്രിയോടെ വിദ്യയെയും കൊണ്ട് പൊലീസ് അഗളിയിലെത്തും. വിദ്യയ്ക്കായി വ്യാപകമായ തിരച്ചിലാണ് പൊലീസ് ഇന്നലെയും ഇന്നുമായി നടത്തിയത്.
ആറുവരിയുള്ള സിന്തറ്റിക് ട്രാക്കും ഇന്‍ഡോര്‍ സ്‌റ്റേഡിയവും; മേപ്പയ്യൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ സ്‌പോര്‍ട്‌സ് ഫെസിലിറ്റേഷന്‍ സെന്റര്‍
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌പോര്‍ട്‌സ് ഫെസിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഫുട്ബോളും വോളിയും അത്ലറ്റിക്സും ബാസ്‌കറ്റ് ബോളും ആറുവരിയുള്ള സിന്തറ്റിക് ട്രാക്കും ഇന്‍ഡോര്‍ സ്റ്റേഡിയവും മള്‍ട്ടിജിമ്മും എന്നിവയെല്ലാം സ്‌പോര്‍ട്‌സ് ഫെസിലിറ്റേഷന്‍ സെന്ററിനുള്ളിലുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 6.43 കോടി രൂപ ചിലവിട്ടാണ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ നിര്‍മ്മാണം. ഫ്‌ളഡ്ലിറ്റ് സൗകര്യത്തോടെ ആറുവരി സിന്തറ്റിക്
പ്രവാസത്തിൽ നിന്ന് സ്വദേശിയായി, രാഷ്ട്രീയ പ്രവർത്തനത്തിലും നിറസാന്നിധ്യം; കോൺഗ്രസിന് മാത്രമല്ല, നാടിനാകെ തീരാനഷ്ടമായി കാരയാട്ടെ അഷ്റഫിന്റെ വിയോഗം
മേപ്പയ്യൂർ: നീണ്ട വർഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് തിരികെ വന്നതായിരുന്നു അഷ്റഫ്. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കളും രാഷ്ട്രീയ പ്രവർത്തനവുമെക്കെയായുള്ള സന്തോഷ നിമിഷങ്ങൾക്കായി. എന്നാൽ ഹൃദയാഘതത്തിന്റെ രൂപത്തിൽ മരണം അദ്ദേഹത്തെ കവർന്നെടുത്തു. കോൺഗ്രസ് പ്രവർത്തകനായ കാരയാട് വാവുള്ളാട്ട് അഷറഫ് ആണ് ഇന്ന് രാവിലെ മരണപ്പെട്ടത്. മാങ്ങ പറിക്കാനായി കോണിയിൽ കയറുന്നതിനിടയിൽ അഷ്റഫിന് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. ഉടനെ കൊയിലാണ്ടി താലൂക്ക്
കാരയാട് സ്വദേശിയായ കോൺഗ്രസ് പ്രവർത്തകൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു
മേപ്പയ്യൂർ: കാരയാട് സ്വദേശിയായ മധ്യവയസ്കൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കാരയാട് വാവുള്ളാട്ട് അഷറഫ് ആണ് മരിച്ചത്. അമ്പത്തിയൊന്ന് വയസായിരുന്നു. കോൺഗ്രസ് പ്രവർത്തകനായ അഷ്റഫ് പരേതരായ വാവുള്ളാട്ട് അമ്മത് കുട്ടിയുടെയും പാത്തുമ്മയുടെയും മകനാണ്. ഭാര്യ: ജമീല. മക്കൾ: മുഹമ്മദ് ഫായിസ് ( ഖത്തർ), ഫാർസാന (ദുബായ്). മരുമകൻ: മുഹമ്മദ് റനീഷ്. സഹോദരങ്ങൾ: ആയിഷ (വാകമോളി ), സുബൈദ,
രണ്ടര കോടി രൂപ ചിലവിട്ട് ഒരാഴ്ച മുമ്പ് ടാര്‍ ചെയ്ത നെല്യാടി-മേപ്പയൂര്‍ റോഡ് പൊട്ടിപ്പൊളിഞ്ഞു; അന്വേഷണം വേണമെന്ന് നാട്ടുകാര്‍
മേപ്പയൂര്‍: രണ്ടര കോടി രൂപ ചിലവിട്ട് റീടാര്‍ ചെയ്ത മേപ്പയൂര്‍ നെല്യാടി റോഡിന്റെ പല ഭാഗങ്ങളും പൊട്ടിപൊളിഞ്ഞു. ഒരാഴ്ച മുമ്പാണ് ഇവിടെ റീടാറിങ് നടന്നിരുന്നത്. പേരാമ്പ്ര – കൊയിലാണ്ടി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന മേപ്പയൂര്‍ – നെല്യാടി – കൊല്ലം റോഡിന് 39.95 കോടി രൂപയുടെ ധനകാര്യ അനുമതിയാണ് ലഭിച്ചത്. 9.59 കിലോമീറ്റര്‍ ദൂരത്തില്‍ ബിഎംഏന്റ് ബിസിയില്‍