Category: പയ്യോളി
പയ്യോളിയില്‍ ട്രെയിനിടിച്ച് അജ്ഞാതന്‍ മരിച്ചു
പയ്യോളി: ട്രെയിനിടിച്ച് അജ്ഞാതന്‍ മരിച്ചു. റെയില്‍ സ്‌റ്റേഷന് മുന്നില്‍ ഒന്നാം ഗേറ്റിന് സമീപമാണ് അപകടം നടന്നത്. ഉച്ചയ്ക്ക് 12.29 ഓടെയായിരുന്നു സംഭവം. കോഴിക്കോട് ഭാഗത്തേക്ക് പോയ കൊച്ചുവേളി എക്‌സ്പ്രസ് തട്ടിയാണ് അജ്ഞാതന്‍ മരിച്ചത്. പയ്യോളി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മരിച്ചയാള്‍ ആരെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും മൃതദേഹം ചിന്നിച്ചിതറിയ നിലയിലാണെന്നും പയ്യോളി പൊലീസ് പറഞ്ഞു.
ദേശീയപാതാ വികസനം: ഇരിങ്ങൽ മുതല്‍ പാലോളിപാലം വരെ രൂക്ഷമായ ഗതാഗതക്കുരുക്ക് പതിവ്; വലഞ്ഞ് യാത്രക്കാര്‍
പയ്യോളി: ദേശീയപാതാ 66 ആറുവരിയായി വികസിപ്പിക്കുന്നതിന്റെ പ്രവൃത്തികള്‍ പുരോഗമിക്കുമ്പോള്‍ വലഞ്ഞ് യാത്രക്കാര്‍. ഇരിങ്ങൽ മുതല്‍ പാലോളിപാലം വരെയാണ് രൂക്ഷമായ ഗതാഗതക്കുരുക്ക് പതിവ് കാഴ്ചയായിരിക്കുന്നത്. ഇതുവഴിയുള്ള യാത്രക്കാര്‍ക്ക് മണിക്കൂറുകളാണ് ഗതാഗതക്കുരുക്ക് കാരണം നഷ്ടമാവുന്നത്. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അത്യാഹിത സര്‍വ്വീസ് നടത്തുന്ന വാഹനങ്ങള്‍ ഉള്‍പ്പെടെ കുരുക്കില്‍ പെടുന്ന കാഴ്ച ഇവിടെ പതിവാണ്. ആംബുലന്‍സില്‍ കൊണ്ടുപോകുന്ന രോഗികളുടെ ജീവനെ വരെ
നിരോധിത എം.ഡി.എം.എ മയക്കുമരുന്നുകളുമായി പയ്യോളി സ്വദേശിയായ യുവാവ് പിടിയിൽ
പയ്യോളി: നിരോധിത മയക്കുമരുന്നുകളുമായി പയ്യോളി സ്വദേശിയായ യുവാവ് പിടിയിൽ . പയ്യോളി ഫൗസിയ മൻസിലിൽ മുഹമ്മദ് ഫാസിൽ (26) ആണ് പിടിയിലായത്. 720 മി. ഗ്രാം എം.ഡി.എം.എയും 92 ഗ്രാം കഞ്ചാവുമാണ് യുവാവിൽ നിന്ന് കണ്ടെടുത്തത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഫാസിൽ പിടിയിലായത്. പയ്യോളി ബിസ്മി നഗറിൽ നിന്ന്
കുരുന്നുകള്‍ക്ക് ആഘോഷമായി തിക്കോടിയിലെ അംഗനവാടികളുടെ പ്രവേശനോത്സവം
തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളുടെ പ്രവേശനോത്സവം സംഘടിപ്പിച്ചു. കിടഞ്ഞിക്കുന്ന് അങ്കണവാടിയില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാമചന്ദ്രന്‍ കുയ്യണ്ടി നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.വിശ്വന്‍ അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ടി.കെ റുഫീല, എ.എല്‍.എം.സി അംഗങ്ങളായ സത്യന്‍ മാസ്റ്റര്‍, കെ.വി കുഞ്ഞമ്മദ്, കബീര്‍ കുപ്പച്ചന്‍, കുഞ്ഞാമു ക്രസന്റ് എന്നിവര്‍ സംസാരിച്ചു.
അമ്മ ഏറെ വിളിച്ചിട്ടും വാതില്‍ തുറന്നില്ല; അയല്‍ക്കാര്‍ എത്തി വാതില്‍ തുറന്നപ്പോള്‍ ജനലില്‍ തൂങ്ങി മരിച്ച നിലയില്‍; അയനിക്കാടെ അഭിരാമിയുടെ മരണം ഇനിയും ഉള്‍ക്കൊള്ളാനാവാതെ നാട്
പയ്യോളി: . ആഹാരം കഴിക്കാൻ വിളിച്ചിട്ടൊന്നും അഭിരാമി വരുന്നില്ല, കുറേ സമയം മുറിയുടെ വാതിലില്‍ മുട്ടി വിളിച്ചിട്ടും ശബ്ദമൊന്നുമില്ലതുടര്‍ന്ന് ആതിയോടെ അയല്‍ക്കാരെ വിളിച്ചു വരുത്തുകയായിരുന്നു അഭിരാമിയുടെ അമ്മ. വാതില്‍ തുറന്നപ്പോള്‍ മകളെ തൂങ്ങിയ നിലിയിലാണ് സവിത കാണുന്നത്. ഉടനെ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് രണ്ടേമുക്കാലോടെ അയനിക്കാട് കുരിയാടി താരമ്മല്‍ വീട്ടിലാണ്
പയ്യോളി അയനിക്കാട് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ
പയ്യോളി: അയനിക്കാട് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍. കുരിയാടി താരമ്മല്‍ കെ.ടി രാജന്റെ മകള്‍ അഭിരാമിയാണ് മരിച്ചത്. ഇരുപത്തി രണ്ട് വയസ്സായിരുന്നു. ഇന്നുച്ചയ്ക്ക് രണ്ടേ മുക്കാലോടെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അമ്മ: സവിത. സഹോദരി: അമ്പിളി.
മൂവായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയമാണ്; സ്കൂളിന് സമീപം ദേശിയ പാതയിൽ അടിപ്പാത നിർമ്മിക്കണം; ആവശ്യവുമായി പയ്യോളി ഗവണ്മെന്റ് ഹൈസ്കൂൾ പി.ടി.എ
പയ്യോളി: ‘മൂവായിരത്തോളം വിദ്യാർത്ഥികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്. സ്കൂളിന് സമീപം ദേശിയ പാതയിൽ അടിപ്പാത ഉണ്ടായേ മതിയാവു’ ശക്തമായ ആവശ്യവുമായി പയ്യോളി ഗവണ്മെന്റ് ഹൈസ്കൂൾ പി.ടി.എ. ഇന്ന് കൂടിയ യോഗത്തിലാണ് പി.ടി.എ പ്രമേയം അവതരിപ്പിച്ചത്. സ്കൂളിനോടൊപ്പം തന്നെ മേലടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, ത്യക്കോട്ടൂർ എ.യു.പി സ്കൂൾ, മൃഗാശുപത്രി, ഭിന്നശ്ശേഷി വിദ്യാർത്ഥികളുടെ ജില്ലാ റിസോഴ്സ് സെന്റർ
പയ്യോളിയില്‍ ചലച്ചിത്ര ക്യാമ്പിന് തുടക്കമായി; പ്രദര്‍ശന ചിത്രങ്ങളും സമയക്രമവും അറിയാം
പയ്യോളി: ദ്വിദിന ചലച്ചിത്ര ക്യാമ്പിന് പയ്യോളി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി. ക്യാമ്പ് ചലച്ചിത്ര നടനും നാടക സംവിധായകനുമായ ടി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കേരള ചലച്ചിത്ര അക്കാദമി മൊണ്ടാഷ് ഫിലിം സൊസൈറ്റി പയ്യോളിയുടെ സഹകരണത്തോടെ പുരോഗമന കലാസാഹിത്യ സംഘമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി ഡോ. യു.ഹേമന്ത്
ചേർത്തു പിടിച്ചും ഒപ്പം പറന്നും അറിവ് പകർന്നും അധ്യാപനം; മേലടിയിൽ എ.ഇ.ഒ യ്ക്കും പ്രധാനാധ്യാപകർക്കും യാത്രയയപ്പ്
മേലടി: സ്കൂളിനെയും കുട്ടികളെയും ഒരു പോലെ കൈ പിടിച്ചുയർത്താൻ പരിശ്രമിച്ച്, വിദ്യ പകർന്ന് നൽകിയ അധ്യാപകർക്ക് യാത്രയയയ്പ്പ് നൽകി. മേലടി. കെ.പി. പി.എച്ച്.എ യുടെ ആഭിമുഖ്യത്തിൽ ഉപജില്ലയിലെ വിദ്യാലയങ്ങളിൽ സേവനം അനുഷ്ഠിച്ച് വിരമിച്ച എട്ടോളം പ്രധാനധ്യാപകർക്കും മേലടി എ.ഇ.ഒ.യ്ക്കുമാണ് സമുചിതമായ യാത്രയയപ്പ് നൽകിയത്. പുറക്കാട് അകലാപ്പുഴ റിസോർട്ടിൽ വെച്ച് നടത്തിയ പരിപാടി സംഘടനയുടെ മുൻ സംസ്ഥാന
ഇരിങ്ങൽ ഒറ്റു കളത്തിൽ പത്മ അന്തരിച്ചു
പയ്യോളി: ഇരിങ്ങൽ ഒറ്റു കളത്തിൽ പത്മ അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. ശങ്കരനാണ് ഭർത്താവ്. സഞ്ചയനം ശനിയാഴ്ച. മക്കൾ: ജിജി പ്രസാദ്, നിധീഷ്, ജിതേഷ്. മരുമക്കൾ: ഇന്ദിര, ധന്യ. സഹോദരങ്ങൾ: ദേവി, ഗൗരി.