കൊയിലാണ്ടി ഭാഗത്തേക്ക് വന്ന ബസ്സും കാറും കൂട്ടിയിടിച്ച് പയ്യോളിയിൽ അപകടം


പയ്യോളി: ബസ്സും കാറും കൂട്ടിയിടിച്ച് പയ്യോളിയിൽ അപകടം. ദേശീയ പാതയിൽ സേക്രട്ട് ഹാർട്ട് യുപി സ്കൂളിന് സമീപത്താണ് സംഭവം. സ്വകാര്യ ബസ്സും കാറും കൂട്ടിയിടിക്കുകയായിരുന്നു.

ഇന്ന് വൈകിട്ട് 4.30 യോടെയാണ് സംഭവം. ആർക്കും പരിക്കില്ല. കൊയിലാണ്ടി ഭാഗത്തേക്ക് വരുകയായിരുന്ന അഭിരാം ബസ് വടകര ഭാഗത്തേക്ക് പോവുകയായിരുന്ന കാറിൽ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

അപകടത്തിൽ ആർക്കും പരിക്കില്ല. എന്നാൽ ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻഭാഗത്ത് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.