റോഡിൽ നിന്ന് വാഹനം പറമ്പിലേക്കിറങ്ങിയ നിലയിൽ; പയ്യോളിയിൽ വാഹനം അപകടത്തിൽ പെട്ടു


പയ്യോളി: പയ്യോളിയിൽ വാഹനം അപകടത്തിൽ പെട്ടു. ലോറി പറമ്പിലേക്ക് ഇടിച്ചു കയറിയ നിലയിലാണ് കണ്ടെത്തിയത്. ദേശീയ പാതയിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനടുത്താണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല.

ഇന്ന് രാവിലെ ഏഴു മണിയോടെയാണ് വാഹനം പറമ്പിലേക്ക് ഇറങ്ങിയ നിലയിൽ കണ്ടെത്തിയത്. വടകര ഭാഗത്തേക്ക് വന്നു കൊണ്ടിരിക്കവെയാണ് അപകടം സംഭവിച്ചത്. ഡ്രൈവർ ഉറങ്ങി പോയതാകും കാരണമെന്ന് കരുതുന്നു.

പരിശ്രമങ്ങൾക്കൊടുവിൽ ഒൻപത് മണിക്ക് ജെ.സി.ബിയുടെ സഹായത്തോടെയാണ് ലോറി തിരികെ റോഡിലേക്ക് കയറ്റിയത് റോഡിലേക്കെടുത്തു.