Category: പയ്യോളി

Total 623 Posts

ഡോക്യുമെന്‍ററി പ്രദർശനവും സെമിനാറും; മേലടി ബ്ലോക്ക് പഞ്ചായത്തിൽ ജൈവ വൈവിധ്യ ദിനാചരണം

പയ്യോളി: മേലടി ബ്ലോക്ക് പഞ്ചായത്ത് അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനാചരണത്തിന്‍റെ ഭാഗമായി സെമിനാര്‍ സംഘടിപ്പിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ്കമ്മറ്റി ചെയർമാൻ എം എം രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മഞ്ഞക്കുളം നാരായണൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ലീന പുതിയോട്ടിൽ, ആസൂത്രണ

പയ്യോളി നഗരസഭയില്‍ ഇനി ഹരിതപെരുമാറ്റചട്ടം; എല്ലാ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളും ചെയ്യേണ്ട കാര്യങ്ങള്‍ ഇവയാണ്

പയ്യോളി: നഗരസഭയിലെ എല്ലാ സര്‍ക്കാര്‍ – സ്വകാര്യ സ്ഥാപനങ്ങളിലും, സ്‌കൂളുകളിലും മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഒരുക്കുന്നതിനും ഹരിത പെരുമാറ്റച്ചട്ടം നിര്‍ബ്ബന്ധമായി നടപ്പിലാക്കുന്നതിനും പാലിക്കുന്നതിനും നഗരസഭ ഓഫീസില്‍ വെച്ച് ചേര്‍ന്ന സ്ഥാപന മേധാവികളുടെ യോഗത്തില്‍ തീരുമാനിച്ചു. നഗരസഭ ചെയര്‍മാന്‍ വടക്കയില്‍ ഷഫീഖ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സ്ഥാപനങ്ങളില്‍ ജൈവ മാലിന്യം സംസ്‌കരിക്കുന്നതിന് അനുയോജ്യമായ കമ്പോസ്റ്റിംഗ് സംവിധാനങ്ങള്‍ സ്ഥാപിക്കും.

ഇരിങ്ങലിലെ വാഹനപകടം: മരിച്ചത് വടകര സ്വദേശി ശ്രീനാഥ്, ഭാര്യയ്ക്കും മകനും പരിക്ക്

വടകര: ഇരിങ്ങലില്‍ ഇന്ന് രാവിലെ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ മരണപ്പെട്ടത് വടകര സ്വദേശിയായ ശ്രീനാഥ്. മുപ്പത്തിനാല് വയസായിരുന്നു. നാരായണ നഗരത്തിനടുത്ത് പാറേമ്മല്‍ സ്‌കൂളിന് സമീപത്ത് താമസിക്കുന്ന ശ്രീനാഥും ഭാര്യയും കുഞ്ഞും സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ 6 മണിയോട് കൂടിയായിരുന്നു അപകടം.   Also read: ഇരിങ്ങലിൽ കാറും ലോറിയും കൂട്ടിയിടിച്ച് വടകര സ്വദേശി

പയ്യോളി അയനിക്കാട് അജ്ഞാതന്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍

പയ്യോളി: അയനിക്കാട് അജ്ഞാതന്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍. ഇന്ന് രാവിലെയാണ് എട്ടരയോടെയാണ് റെയില്‍വേ ട്രാക്കിന് സമീപം മൃതദേഹം കണ്ടെത്തിയത്. കുറ്റിയില്‍ പീടികയ്ക്കും 24ാം മൈല്‍ ബസ് സ്റ്റോപ്പിനും ഇടയില്‍ ഗണേഷ് ഹോട്ടലിന് പിറകുവശത്തായാണ് മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് ഭാഗത്തുനിന്നും പോവുകയായിരുന്ന ചെന്നൈ മെയില്‍ ആണ് തട്ടിയതെന്നാണ് സംശയിക്കുന്നത്. പയ്യോളി പൊലീസ് സ്ഥലത്തെത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാനുള്ള

പയ്യോളി സ്വദേശിയായ വയോധികനെ കാണ്മാനില്ലെന്ന് പരാതി

പയ്യോളി: പയ്യോളി സ്വദേശിയായ വയോധികനെ കാണ്മാനില്ലെന്ന് പരാതി. പയ്യോളി താരെമ്മൽ രാജേന്ദ്രൻ (61) നെയാണ് കാണാതായത്. 17-ാം തിയ്യതി രാവിലെ മുതലാണ് രാജേന്ദ്രനെ കാണാതാവുന്നത്. തുടർന്ന് ബന്ധുക്കൾ പയ്യോളി പോലീസിൽ പരാതി നൽകുകയായിരുന്നു. വീട്ടിൽ നിന്നിറങ്ങിയ ശേഷം കണ്ണൂരിലേത്തിയതായി വിവരം ലഭിച്ചിരുന്നു. ഫോൾ സ്വിച്ച് ഓഫ് ആയതിനാൽ പിന്നീട് എങ്ങോട്ടാണ് പോയതെന്ന വിവരമില്ലെന്ന് ബന്ധു വടകര

ചരിത്ര വിജയത്തിന്റെ പൊന്‍തൂവലുമായി തിക്കോടിയന്‍ സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പയ്യോളി; എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ മുഴുവന്‍ കുട്ടികള്‍ക്കും തിളക്കമാര്‍ന്ന വിജയം

പയ്യോളി: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോള്‍ ചരിത്ര നേട്ടവുമായി പയ്യോളിയിലെ തിക്കോടിയന്‍ സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍. ഇത്തവണ പരീക്ഷ എഴുതിയ നൂറ് ശതമാനം വിദ്യാര്‍ത്ഥികളും വിജയം കൈവരിച്ചപ്പോള്‍ അതില്‍ 150 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. ആകെ 750 വിദ്യാര്‍ത്ഥികളാണ് 2022-2023 അധ്യയന വര്‍ഷത്തില്‍ പരീക്ഷ

അധ്യാപനമിഷ്ടപ്പെടുന്നവരാണോ? പയ്യോളി തിക്കോടിയൻ സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ വിഷയങ്ങളിൽ അധ്യാപക ഒഴിവുകൾ

പയ്യോളി: പയ്യോളി തിക്കോടിയൻ സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവ്. വിവിധ വിഷയങ്ങളിലെ  ഹൈസ്കൂള്‍ അധ്യാപകരുടെ തസ്തികയിലാണ് ഒഴിവ്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം.  25, 26 തിയ്യതികളിലായി  ഇൻറർവ്യൂ നടക്കുക. മെയ് 25 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ സോഷ്യൽ സയൻസ്, ബയോളജി, ഇംഗ്ലീഷ്, മലയാളം വിഷയങ്ങളിലേക്കും മെയ് 26 വെള്ളി രാവിലെ 10

മാഹിയിൽ നിന്ന് ബസ് കയറിയ അഞ്ചാംപീടിക സ്വദേശിയായ യാത്രക്കാരൻ പയ്യോളിയിൽ വച്ച് കുഴഞ്ഞുവീണു; ആശുപത്രിയിലെത്തിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ

പയ്യോളി: ഓടുന്ന ബസ്സില്‍ കുഴഞ്ഞു വീണ യാത്രികനെ ആശുപത്രിയിലെത്തിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍. അമിതമായി മദ്യപിച്ച് ബസ്സില്‍ കുഴഞ്ഞുവീണ അഞ്ചാംപീടിക സ്വദേശി ദിനേശനെയാണ് തലശ്ശേരി -തൃശ്ശൂർ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ് ജീവനക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാഹിയിൽ വെച്ച് ഇന്ന് ഉച്ചയ്ക്ക് 2.10 ഓടെയാണ് തലശ്ശേരിയിൽ നിന്നും തൃശ്ശൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സിൽ ദിനേശന്‍‌ കയറിയത്.

പയ്യോളി ടൗണില്‍ സ്‌കൂട്ടറില്‍ ടോറസ് ലോറി ഇടിച്ച് യുവതിക്ക് ഗുരുതര പരിക്ക്

പയ്യോളി: സ്‌കൂട്ടറില്‍ ടോറസ് ലോറി ഇടിച്ച് ഗുരുതരമായി പരിക്കേറ്റു. ദേശീയപാത 66 ല്‍ പയ്യോളി ടൗണില്‍ വച്ചാണ് സംഭവം. ശനിയാഴ്ച വൈകീട്ട് ആറേ മുക്കാലോടെയാണ് അപകടമുണ്ടായത്. യുവതിയുടെ കാലിനാണ് ഗുരുതരമായി പരിക്കേറ്റത്. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം യുവതിയെ ഉടന്‍ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി.

സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം: പ്രതിയായ തിക്കോടി സ്വദേശി വിഷ്ണു സത്യൻ റിമാന്റിൽ

പയ്യോളി: പ്രദേശവാസികളായ സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ പ്രതിയായ തിക്കോടി സ്വദേശിയെ കോടതിയില്‍ ഹാജരാക്കി. തിക്കോടി പതിനൊന്നാം വാര്‍ഡില്‍ തെക്കേകൊല്ലന്‍കണ്ടി ശങ്കരനിലയത്തില്‍ വിഷ്ണു സത്യനെയാണ് പയ്യോളിയുടെ കൂടെ ചുമതലയുള്ള കൊയിലാണ്ടി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. വിഷ്ണു സത്യനെ പെരുമാള്‍പുരം സാമൂഹിക ആരോഗ്യ