പയ്യോളി തിക്കോടിയൻ സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന് ഇന്ന് (05/07/23) അവധി


പയ്യോളി: കനത്ത മഴയെതുടർന്ന് പയ്യോളി തിക്കോടിയൻ സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന് അവധി പ്രഖ്യാപിച്ചു. കനത്ത കാലവർഷക്കെടുതികൾ മൂലം നാട്ടിൽ അപകട സാഹചര്യം നില നിൽക്കുന്നതിനാൽ ജൂലെെ അഞ്ചിന് സ്കൂളിലെ ഹെെസ്കൂൾ വിഭാ​ഗത്തിന് പ്രാദേശിക അവധി നൽകിയതെന്ന് പ്രധാനധ്യാപകൻ അറിയിച്ചു. പകരം മറ്റൊരു പൊതു അവധി ദിവസം ക്ലാസ് പ്രവർത്തിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Summary: Thikodian Memorial Govt. Vocational Higher Secondary School has a holiday today