Category: പയ്യോളി
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഇരിങ്ങല്‍ റെയില്‍വേ ഗെയിറ്റ് രണ്ട് ദിവസം അടച്ചിടും
പയ്യോളി: ഇരിങ്ങല്‍ റെയില്‍വേ ഗെയിറ്റ് രണ്ട് ദിവസത്തേക്ക് അടച്ചിടും. സെപ്റ്റംബര്‍ ഏഴ്, എട്ട് തിയ്യതികളിലാണ് ഇരിങ്ങലിലെ ഗെയിറ്റ് നമ്പര്‍ 211 എ അടച്ചിടുക. ഏഴിന് രാവിലെ എട്ട് മണിയ്ക്ക് അടയ്ക്കുന്ന ഗെയിറ്റ് എട്ടിന് വൈകീട്ട് അഞ്ച് മണിക്കാണ് തുറക്കുക. റെയില്‍വേ ട്രാക്കിലെ അറ്റകുറ്റപ്പണികള്‍ക്കായാണ് ഗെയിറ്റ് അടയ്ക്കുന്നതെന്ന് ദക്ഷിണ റെയില്‍വേയുടെ കൊയിലാണ്ടി സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.
സിപിഎം പാനലിന് എതിരില്ല; തിക്കോടി ഇന്റഗ്രേറ്റഡ് അഗ്രികൾച്ചറൽ ഡെവലപ്മെന്റ് സഹകരണ സംഘത്തിന് പുതിയ ഭരണ സമിതി
പയ്യോളി: തിക്കോടി ഇന്റഗ്രേറ്റഡ് അഗ്രികൾച്ചറൽ ഡെവലപ്മെന്റ് സഹകരണ സംഘം ഭരണസമിതി തെരഞ്ഞെടുപ്പിൽ സിപിഎം പാനലിനെ എതിരില്ലാതെ തെരഞ്ഞെടുത്തു. 11 അംഗ പാനലാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. എൻ വിരാമകൃഷ്ണനെ പ്രസിഡന്റായും ടി ഭാസ്കരനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. വി വി ചന്ദ്രൻ, ബിജു കളത്തിൽ, എൻ കെ റയീസ്, വി ടി വേണു, ബി ശ്രീജ, പി
പയ്യോളി കോട്ടയ്ക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ ‘സെഗോഷ്യ’ സഹവാസ ക്യാമ്പ്
പയ്യോളി: കോട്ടയ്ക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. സൗഹൃദ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ‘സെഗോഷ്യ’ എന്ന പേരില്‍ ക്യാമ്പ് നടത്തിയത്. കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. പി.കെ.ഷാജി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ അഖിലേഷ് ചന്ദ്ര അധ്യക്ഷനായി. സൗഹൃദ ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ സിജ ടീച്ചര്‍ സ്വാഗതം
പയ്യോളി ഹൈസ്കൂളിലെ അധ്യാപകനായിരുന്ന പി.ടി.അബ്ദുൾ കരീം മാസ്റ്റർ അന്തരിച്ചു
പയ്യോളി: ദീർഘകാലം പയ്യോളി ഹൈസ്കൂളിലെ അധ്യാപകനായിരുന്ന കോട്ടയ്ക്കലിലെ പി.ടി.അബ്ദുൾ കരീം മാസ്റ്റർ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. മൂന്നാറിൽ എ.ഇ.ഒ ആയും പുതുപ്പണം ജെ.എൻ.എം ജി.എച്ച്.എസ്.എസ് പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോട്ടയ്ക്കലെ സലഫി മസ്ജിദിൻ്റെ സ്ഥാപക പ്രസിഡന്റും കോട്ടയ്ക്കൽ ഹിദായത്തു സുബിയാൻ മദ്രസയുടെ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. ഭാര്യമാർ: ഷാഹിന, പരേതയായ തലക്കോട്ട് റുഖിയ. മക്കൾ: ഖലീൽ (ഫലാഹ് ഫാർമ,
പയ്യോളി മുന്‍സിപ്പാലിറ്റിയെ നയിക്കാന്‍ ഇനി അബ്ദുറഹിമാന്; പുതിയ ചെയര്‍മാനെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്
പയ്യോളി: പയ്യോളി മുന്‍സിപ്പാലിറ്റിയുടെ പുതിയ ചെയര്‍മാനെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. ഇരുപത്തിനാലാം ഡിവിഷനായ പയ്യോളി വെസ്റ്റില്‍ നിന്നുള്ള കൗണ്‍സിലര്‍ വി.കെ.അബ്ദുറഹിമാനെയാണ് പുതിയ മുന്‍സിപ്പല്‍ ചെയര്‍മാനായി ലീഗ് തെരഞ്ഞെടുത്തത്. മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ പി.കെ.കെ.ബാവയാണ് ഇക്കാര്യം അറിയിച്ചത്. യു.ഡി.എഫിലെ ധാരണ പ്രകാരമാണ് പയ്യോളി മുന്‍സിപ്പാലിറ്റിയുടെ ചെയര്മാന് സ്ഥാനം രണ്ടാം ടേമില്‍ മുസ്ലിം
പയ്യോളി നഗരസഭാ ചെയര്മാന് സ്ഥാനം ഷെഫീക്ക് വടക്കയില്‍ നാളെ രാജിവെക്കും; ആക്ടിങ് ചെയര്‍മാനായി പി.എം.ഹരിദാസന്
പയ്യോളി: പയ്യോളി നഗരസഭാ അധ്യക്ഷ സ്ഥാനത്തുനിന്നും ഷെഫീക്ക് വടക്കയില്‍ നാളെ രാജിവെക്കും. യു.ഡി.എഫില്‍ നേരത്തെയുണ്ടാക്കിയ ധാരണ പ്രകാരമാണ് രാജി. കൊളാവിപ്പാലം കോട്ടക്കടപ്പുറത്തെ പൊതു ശ്മശാനത്തില്‍ പ്രവര്‍ത്തന സജ്ജമാക്കിയ എം.ആര്.എഫ് സെപ്തംബര്‍ ഒന്നിന് നാടിന് സമര്‍പ്പിച്ചശേഷമായിരിക്കും ഷെഫീക്ക് വടക്കയില്‍ രാജി സമര്‍പ്പിക്കുക. പകരം, നഗരസഭ വികസന ക്ഷേമ സ്ഥിരം സമിതി അധ്യക്ഷന്‍ പി.എം.ഹരിദാസന് ആക്ടിങ് ചെയര്‍മാനായി ചുമതലയേല്‍ക്കും.
പയ്യോളി നഗരസഭ ചെയര്മാന് സെപ്റ്റംബര്‍ ഒന്നിന് രാജിവെക്കും; പുതിയ ചെയര്‍മാന്റെ കാര്യം ഇതുവരെ തീരുമാനമായില്ല, മുസ്ലിം ലീഗ് ആശയക്കുഴപ്പത്തില്‍
പയ്യോളി: മുന്നണി ധാരണ പ്രകാരം പയ്യോളി നഗരസഭയുടെ അടുത്ത രണ്ടര വര്‍ഷത്തേക്കുള്ള പുതിയ ചെയര്‍മാനെ കണ്ടെത്താനുള്ള നടപടിക്രമങ്ങളിലേക്ക് കടക്കാനിരിക്കെ ഇതുവരെയും പുതിയ ചെയര്‍മാനെ കണ്ടെത്താന്‍ കഴിയാതെ മുസ്ലീം ലീഗ് കടുത്ത ആശയക്കുഴപ്പത്തില്‍. കഴിഞ്ഞ രണ്ടര വര്‍ഷവും, വീണ്ടും കോണ്‍ഗ്രസിന് നീട്ടികൊടുത്ത കഴിഞ്ഞ രണ്ട് മാസവും ലഭിച്ചിട്ടും പുതിയ ചെയര്‍മാനെ കണ്ടെത്താന്‍ ലീഗിന് കഴിഞ്ഞിട്ടില്ല. രണ്ടര വര്‍ഷത്തെ
പയ്യോളിയിൽ മഹാത്മ അയ്യൻകാളി ജയന്തി ആഘോഷിച്ചു
പയ്യോളി: അംബേദ്കർ ബ്രിഗെയ്ഡ് കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മഹാത്മ അയ്യങ്കാളിയുടെ 161-ാം ജന്മദിനം ആഘോഷിച്ചു. പ്രശസ്ത സാഹിത്യകാരൻ കല്പറ്റ നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ദളിത് ആക്ടിവിസ്റ്റ് വി എം മാർസൻ മുഖ്യപ്രഭാഷണം നടത്തി. പരിപാടിയിൽ ഇ കെ ശീതൾരാജ് അധ്യക്ഷനായി. എം.പി ബാലൻ, ആർ ടി ശശി, പി ടി വേലായുധൻ, ദിലീപ്
വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ; അർഹരായവരിൽ തുറയൂർ സ്വദേശി കെ ഹരീഷും
പയ്യോളി: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് സംസ്ഥാനത്തെ 239 ഉദ്യോഗസ്ഥർ അർഹരായി. 25 ഉദ്യോഗസ്ഥർക്കാണു വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ അഗ്നിരക്ഷാ സേനാ മെഡല്‍ പുരസ്കാരം. ഈ വർഷത്തെ പോലീസ് മെഡലിന് അർഹനായവരിൽ തുറയൂർ സ്വദേശി കുന്നുമ്മല്‍ കെ ഹരീഷും ഉൾപ്പെടും. നടക്കാവ് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറാണ് ഹരീഷ്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ്
ദേശീയപാതാ വികസനം: പയ്യോളി പെരുമാൾപുരത്തും അയനിക്കാടും അടിപ്പാത അനുവദിച്ചു; നടപടി പി.ടി.ഉഷ എം.പിയുടെ ഇടപെടലിനെ തുടർന്ന്
പയ്യോളി: ദേശീയപാത 66 ആറ് വരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി പയ്യോളിയിലെ പെരുമാൾപുരത്തും അയനിക്കാടും അടിപ്പാത അനുവദിച്ചു. നേരത്തെ അലൈൻമെന്റിൽ ഇല്ലാതിരുന്ന ഈ അടിപ്പാതകൾ രാജ്യസഭാ എം.പിയായ പി.ടി.ഉഷയുടെ ഇടപെടലിനെ തുടർന്നാണ് ഇപ്പോൾ അനുവദിച്ചത്. പെരുമാൾപുരത്തെ അടിപ്പാത തിക്കോടിയൻ സ്മാരക ഗവ. ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഏറെ പ്രയോജനപ്പെടുക. അഞ്ച് പദ്ധതികൾക്കായി 30 കോടിയോളം രൂപയാണ്