Category: പയ്യോളി
കേരള ആർട്ടിസാൻസ് യൂണിയൻ (സി.ഐ.ടി.യു) പയ്യോളി ടൗണിൽ പ്രകടനം നടത്തി
പയ്യോളി: കേരള ആർട്ടിസാൻസ് യൂണിയൻ (സി.ഐ.ടി.യു) പയ്യോളി ടൗണിൽ പ്രകടനം നടത്തി. സെപ്റ്റംബർ 26 ന് നടത്തുന്ന രാജ്ഭവൻ മാർച്ചിന്റെ പ്രചരണാർത്ഥമാണ് പ്രകടനം സംഘടിപ്പിച്ചത്. രാജ്ഭവൻ മാർച്ച് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എളമരം കരീമാണ് ഉദ്ഘാടനം ചെയ്യുക. നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡിൽ നിന്നും പെൻഷൻ വാങ്ങുന്ന തൊഴിലാളികൾക്ക് 10,000 രൂപ ക്രമത്തിൽ കേന്ദ്രസർക്കാർ വിഹിതം
പയ്യോളിയിൽ പേരാമ്പ്ര സ്വദേശിയായ യുവാവിനെ മര്‍ദ്ദിച്ചവശനാക്കി റോഡരികില്‍ തള്ളിയ സംഭവം: ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ രണ്ട് പ്രതികളെ പിടികൂടി പൊലീസ്
പേരാമ്പ്ര: പേരാമ്പ്ര സ്വദേശിയായ യുവാവിനെ കാറില്‍ക്കയറ്റി കൊണ്ടുപോയി മര്‍ദിച്ച് അവശനാക്കി വഴിയില്‍ ഉപേക്ഷിച്ച ക്വാട്ടേഷന്‍ സംഘത്തിലെ രണ്ടുപേരെ പോലീസ് പിടികൂടി. ആലപ്പുഴയില്‍നിന്നുമാണ് പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കൊല്ലം ശാസ്താംകോട്ട സ്വദേശികളായ സയ്യിദ് മുഹമ്മദ് കഹാര്‍, നിയാസ് എന്നിവരാണ് പിടിയിലായത്. പേരാമ്പ്ര പൈതോത്ത് വളയംകണ്ടത്ത് ജിനീഷിനെ അക്രമിച്ച കേസിലെ പ്രതികളാണ് പിടിയിലായിരിക്കുന്നത്. ഇവര്‍ സഞ്ചരിച്ച കാറും പോലീസ്
പയ്യോളിയിൽ പേരാമ്പ്ര സ്വദേശിയായ യുവാവിന് നാലംഗ സംഘത്തിന്റെ ക്രൂരമർദ്ദനം; പണമിടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നെന്ന് സൂചന
പയ്യോളി: യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി റോഡരികില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. പേരാമ്പ്ര പൈതോത്ത് വളയംകണ്ടത്ത് ജിനീഷിനെയാണ് ക്വട്ടേഷന്‍ സംഘം മര്‍ദ്ദിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ നെല്ല്യേരി മാണിക്കോത്ത് ക്ഷേത്രത്തിനടുത്തായിരുന്നു സംഭവം. വിദേശത്തു നടന്ന പണമിടപാടുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. പേരാമ്പ്ര ബാറില്‍ വച്ച് പരിചയപ്പെട്ടവരാണ് കാറില്‍ വച്ച് ജിനീഷിനെ ക്രൂരമായി മര്‍ദ്ദിച്ചത്.
മൂന്ന് ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പണമെടുത്തു, ഓടുപൊളിച്ച് അകത്തുകടന്നു; കീഴൂര്‍ തെരുഭഗവതി ക്ഷേത്രത്തില്‍ മോഷണം
കീഴൂര്‍: പള്ളിക്കര റോഡിലുള്ള കീഴൂര്‍ തെരു ഭഗവതി ക്ഷേത്രത്തില്‍ മോഷണം. ഇന്നലെ രാത്രിയായിരുന്നു സംഭവം. ക്ഷേത്രത്തിന് മുന്നിലുള്ള മൂന്ന് ഭണ്ഡാരങ്ങളുടെ പൂട്ട് കുത്തിത്തുറന്ന് മോഷ്ടിക്കുകയായിരുന്നു. രാവിലെ ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധയില്‍പ്പെട്ടത്. ക്ഷേത്രത്തിന്റെ ഓടു പൊളിച്ച് ഉള്ളിലേക്ക് കടന്നെങ്കിലും ശ്രീകോവിലിനുള്ളില്‍ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു
മലബാറിലെ ടൈഗര്‍ സഫാരി പാര്‍ക്കിനായി പരിഗണനയിലുള്ളത് പേരാമ്പ്ര മേഖലയിലെ രണ്ട് സ്ഥലങ്ങള്‍; എട്ടംഗ സമിതി ഉടന്‍ സ്ഥലം പരിശോധിക്കും
പേരാമ്പ്ര: വനംവകുപ്പ് മലബാറില്‍ തുറക്കാനുദ്ദേശിക്കുന്ന ടൈഗര്‍ സഫാരി പാര്‍ക്കിനായി കോഴിക്കോട് ജില്ലയില്‍ പരിഗണിക്കുന്നത് ചക്കിട്ടപ്പാറ പഞ്ചായത്തില്‍ ഉള്‍പ്പെട്ട രണ്ട് ഇടങ്ങള്‍. പന്നിക്കോട്ടൂര്‍ റിസര്‍വ് വനത്തിലെ 114 ഹെക്ടര്‍ സ്ഥലവും പേരാമ്പ്ര എസ്റ്റേറ്റിലെ ഒരു ഭാഗം എന്നിവയാണ് പരിഗണനയിലുള്ളത്. കോഴിക്കോട് ജില്ലയിലുള്ള ഈ രണ്ട് സ്ഥലങ്ങള്‍ക്ക് പുറമേ കണ്ണൂര്‍ ജില്ലയിലെ ആറളം വന്യജീവി സങ്കേതത്തോട് ചേര്‍ന്ന ഭൂമിയും
പയ്യോളി നഗരസഭയുടെ പുതിയ വൈസ് ചെയർപേഴ്‍സണായി കോൺഗ്രസിലെ എ.പി.പത്മശ്രീ
പയ്യോളി: പയ്യോളിയില്‍ നഗരസഭ ചെയര്‍മാനു പുറമെ വൈസ് ചെയര്‍ പേഴ്‌സണേയും തെരഞ്ഞെടുത്തു. യുഡിഎഫ് സ്ഥാനാര്‍ത്ഥി എ.പി. പത്മശ്രീയെയാണ് വൈസ് ചെയര്‍പേഴ്‌സണായി തെരഞ്ഞെടുത്തിരിക്കുന്നത്. പങ്കെടുത്ത മുപ്പത്തിയഞ്ച് പേരുടെ വോട്ടില്‍ എതിര്‍ സ്ഥാനാര്‍ത്ഥി എല്‍ഡിഎഫിലെ പി.പി ഷൈമ പതിനാല് വോട്ടുനേടിയപ്പോള്‍ ഇരുപത് വോട്ടു നേടിയാണ് പത്മശ്രീ വിജയിച്ചിരിക്കുന്നത്. ഒരു വോട്ട് അസാധുവായി. മുസ്ലിം ലീഗ് അംഗം എസി സുനൈദിന്റെ
വി.കെ.അബ്ദുറഹിമാന്‍ പയ്യോളി മുനിസിപ്പാലിറ്റി ചെയര്‍മാന്‍; വൈസ് ചെയര്‍പേഴ്‌സണെ വൈകുന്നേരത്തോടെ അറിയാം
പയ്യോളി: പയ്യോളി നഗരസഭയിലെ പുതിയ ചെയര്‍മാനായി വി.കെ.അബ്ദുറഹ്‌മാന്‍ തെരഞ്ഞെടുക്കപ്പെട്ടു. 36 അംഗങ്ങളുള്ള നഗരസഭയില്‍ യു.ഡി.എഫ് പ്രതിനിധിയായ വി.കെ.അബ്ദുറഹ്‌മാന് 21 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എല്‍.ഡി.എഫിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയ്ക്ക് 14 വോട്ടുകള്‍ നേടാനേ കഴിഞ്ഞു. ബി.ജെ.പി അംഗം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. മൂന്നാം ഡിവിഷനായ മൂരാട് സെന്‍ട്രലില്‍ നിന്നുള്ള ടി.അരവിന്ദാക്ഷന്‍ ആയിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. മുനിസിപ്പാലിറ്റിയിലെ 24ാം ഡിവിഷനായ
പയ്യോളി നെല്ല്യേരി മാണിക്കോത്ത് പീടികക്കണ്ടി മൊയ്തീന്‍ അന്തരിച്ചു
പയ്യോളി: നെല്ല്യേരി മാണിക്കോത്ത് പീടികക്കണ്ടി മൊയ്തീന്‍ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. മുന്‍ ഫോറസ്റ്റ് റെയിഞ്ചര്‍ ആണ്. ഭാര്യ: വന്നത്താം വീട്ടില്‍ സുഹറ. മക്കള്‍: ഫൈസല്‍ (സൗദി), അഫ്‌സല്‍ (സൗദി), അര്‍സല്‍ (ബഹ്‌റൈന്‍). മരുമക്കള്‍: ഹിന്ദ് ഫൈസല്‍, ഷിംന അഫ്‌സല്‍, സജിന അര്‍സല്‍. സഹോദരങ്ങള്‍: പി.കെ.കുഞ്ഞാലിക്കുട്ടി, പാത്തുമ്മ, പരേതരായ പി.കെ.അബ്ദുള്ള, പി.കെ.അസ്യ. ഖബറടക്കം വ്യാഴാഴ്ച രാവിലെ പത്ത്
സംരംഭത്തിൽ വിജയഗാഥ രചിക്കാം; മേലടി ബ്ലോക്ക് പഞ്ചായത്തിൽ സംരംഭകത്വ ശില്പശാല
പയ്യോളി: സംസ്ഥാന സർക്കാരിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും നേതൃത്വത്തിൽ മേലടി ബ്ലോക്ക് പഞ്ചായത്തിൽ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. മേലടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ശില്പശാലയിൽ വൈസ് പ്രസിഡന്റ് പി. പ്രസന്ന അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി താലൂക്ക് വ്യവസായ ഓഫീസർ ഷിബിൻ സ്വാഗതം പറഞ്ഞു. വിവിധ
ഓവുചാല്‍ നിര്‍മാണം പൂര്‍ത്തിയായില്ല; മഴ പെയ്തപ്പോഴേക്കും വെള്ളക്കെട്ടില്‍ മുങ്ങി പയ്യോളിയില്‍ ദേശീയപാത
പയ്യോളി: ന്യൂനമര്‍ദം കാരണം മഴ ശക്തമായതോടെ പയ്യോളിയില്‍ ദേശീയപാത വെളളക്കെട്ടില്‍ മുങ്ങി. ബുധനാഴ്ച വൈകിട്ടോടെ മഴ തുടങ്ങിയതിന് പിന്നാലെ തന്നെ ടൗണും പരിസരവും വെളളത്തിലായി. നന്തി മുതല്‍ മൂരാട് പാലംവരെ പല ഭാഗങ്ങളിലും പുഴയ്ക്ക് സമാനമായ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി പലയിടത്തും റോഡ് തകര്‍ന്ന് ഗര്‍ത്തങ്ങള്‍ രൂപംകൊണ്ടിട്ടുണ്ട്. വെള്ളം കെട്ടികിടക്കുന്നതിനാല്‍ കുണ്ടും കുഴിയും