വാശിയേറിയ പോരാട്ടത്തിനൊടുവില്‍ വിജയം; ജില്ലാ കേരളോത്സവ ക്രിക്കറ്റ് മത്സരത്തില്‍ പയ്യോളി മുന്‍സിപ്പാലിറ്റി ജേതാക്കള്‍


കൊയിലാണ്ടി: ജില്ലാ കേരളോത്സവത്തിലെ ക്രിക്കറ്റ് മത്സരത്തില്‍ പയ്യോളി മുന്‍സിപ്പാലിറ്റി ജേതാക്കളായി. ഫൈനലിലെ എതിരാളികളായ വടകര ബ്ലോക്ക് പഞ്ചായത്തിനെ 17 റണ്‍സുകള്‍ക്കാണ് പയ്യോളി മുന്‍സിപ്പാലിറ്റി പരാജയപ്പെടുത്തിയത്.

കോഴിക്കോട് ഫിസിക്കല്‍ എജുക്കേഷന്‍ ഗ്രൗണ്ടില്‍ നടന്ന മത്സരങ്ങളില്‍ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകള്‍, മുന്‍സിപ്പാലിറ്റികള്‍, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ ഇരുപത് ടീമുകളാണ് മത്സരിച്ചത്. കോഴിക്കോട് ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്ക് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗം സമ്മാനങ്ങള്‍ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് കളിക്കാരെ പരിചയപ്പെട്ടു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ഷാഫി, ഫിനാന്‍സ് ഓഫീസര്‍ മുനീര്‍, യുവജനക്ഷേമ ബോര്‍ഡ് ജില്ലാ ഓഫീസര്‍ വിനോദന്‍ പൃത്തിയില്‍ എന്നിവര്‍ പങ്കെടുത്തു.