Category: പയ്യോളി
താമരശ്ശേരിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ചു; പയ്യോളി സ്വദേശിയടക്കം രണ്ടുപേര്‍ പിടിയില്‍
താമരശ്ശേരി: കാരാടിയിലെ വീട്ടില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ പയ്യോളി സ്വദേശിയടക്കം രണ്ടുപേര്‍ പിടിയില്‍. കാക്കൂര്‍ പുതുക്കുടി മീത്തല്‍ വീട്ടില്‍ സൂരജ് (22), പയ്യോളി കരക്കെട്ടിന്റെ വീട്ടില്‍ റിസ്വാന്‍ എന്ന റിസ്വാന്‍ അലി (18) എന്നിവരാണ് പിടിയിലായത്. ജൂണ്‍ 17നായിരുന്നു കേസിനാസ്പദമായ സംഭവം. കാരാടി ചെറുകുന്നുമ്മല്‍ അക്ഷയ് ജിത്തിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയ ബൈക്കാണ് രാത്രി പ്രതികള്‍
‘പയ്യോളിയിലെ വെള്ളക്കെട്ടിനും ഗതാഗത പ്രശ്‌നങ്ങള്‍ക്കും ഉടന്‍ പരിഹാരം കാണുക’; പയ്യോളി നഗരസഭയുടെ നേതൃത്വത്തില്‍ നന്തിയിലെ വാഗാഡ് ഓഫീസ് ഉപരോധിച്ചു
പയ്യോളി: ദേശീയപാത നിര്‍മ്മാണ പ്രവൃത്തി നടക്കുന്ന പയ്യോളിയിലെ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പയ്യോളി നഗരസഭയുടെ നേതൃത്വത്തില്‍ വാഗാഡിന്റെ ഓഫീസ് ഉപരോധിച്ചു. നഗരസഭയുടെ നേതൃത്വത്തില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും നന്തിയിലെ വാഗാഡ് ഓഫീസ് ഉപരോധത്തില്‍ പങ്കുചേര്‍ന്നു. ദേശീയപാത നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്ന മൂരാട് മുതല്‍ തിക്കോടി വരെയുള്ള ഭാഗത്ത് രൂക്ഷമായ ഗതാഗത പ്രശ്‌നങ്ങളാല്‍ വലയുകയാണ്. സര്‍വ്വീസ്
‘പയ്യോളിക്ക് സ്വന്തമായി ഒരു സാംസ്‌കാരിക കേന്ദ്രം വേണം’; നഗരസഭ ചെയർമാന് സ്വീകരണമൊരുക്കി പെരുമ പയ്യോളി യുഎഇ കൂട്ടായ്മ
യുഎഇ: ഹ്രസ്വ സന്ദർശനത്തിനായി യുഎഇയിൽ എത്തിയ പയ്യോളി നഗരസഭ ചെയർമാൻ വി കെ അബ്ദുറഹ്മാൻ സാഹിബിന് പെരുമ പയ്യോളി യു എ ഇ കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ടി എം ജി ഗ്രൂപ്പ് ഉടമ തമീം പുറക്കാട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സാജിദ് പുറത്തൂട്ട് അധ്യക്ഷം വഹിച്ചു. പയ്യോളിയിലെ നിലവിൽ നടക്കുന്ന പ്രശ്നങ്ങളെ
പുതുവത്സരാഘോഷത്തിനിടയിൽ പോലീസിൻ്റെ ക്രൂരമർദ്ദനം; നീതി നേടി പയ്യോളി സ്വദേശി ജാസിഫിൻ്റെ കുടുംബം മുഖ്യമന്ത്രിയെ കണ്ടു
പയ്യോളി: പുതുവത്സരാഘോഷത്തിനിടയിൽ പയ്യോളി സ്വദേശിയായ യുവാവിന് പോലീസിൻ്റെ ക്രൂരമർദ്ദനമേറ്റ സംഭവത്തിൽ കുടുംബം മുഖ്യമന്ത്രിക്ക് നേരിൽ പരാതി നൽകി. 2023 ഡിസംബർ 31 ന് രാത്രിയോടെയാണ് പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ബോബി ചെമ്മന്നൂർ മേപ്പാടിയിൽ നടത്തിയ പുതുവത്സരാഘോഷ പരിപാടിക്കിടെ പയ്യോളി കൊളാരിത്താഴ റഹീമിൻ്റെ മകൻ മുഹമ്മദ് ജാസിഫിന് (26) പോലീസിൻ്റെ ക്രൂരമർദ്ദനമേറ്റത്. പോലീസുകാർ വളഞ്ഞിട്ട് ആദ്യം ലാത്തികൊണ്ട്
കാണാതായ പയ്യോളി തച്ചൻകുന്ന് സ്വദേശിനിയായ പതിനൊന്നുകാരിയെ കണ്ടെത്തി
പയ്യോളി: കാണാതായ തച്ചൻകുന്ന് സ്വദേശിനിയായ പതിനൊന്നുകാരിയെ കണ്ടെത്തി. കോഴിക്കോട് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. വീട്ടിലുണ്ടായിരുന്ന കുട്ടിയെ ഇന്ന് വെെകുന്നേരം അഞ്ചേമുപ്പത് മുതലാണ് കാണാതാവുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടി കോഴിക്കോടുള്ളതായി പോലീസിന് വിവരം ലഭിച്ചത്.
പയ്യോളി തച്ചൻകുന്ന് സ്വദേശിനിയായ പതിനൊന്നുകാരിയെ കാണാനില്ലെന്ന് പരാതി
പയ്യോളി: തച്ചൻകുന്ന് സ്വദേശിനിയായ പതിനൊന്നുകാരിയെ കാണാതായെന്ന് പരാതി. തച്ചൻകുന്നിലുള്ള മിൻഹ റയീസിനെയാണ് കാണാതായത്. വീട്ടിലുണ്ടായിരുന്ന കുട്ടിയെ ഇന്ന് വെെകുന്നേരം അഞ്ചേമുപ്പത് മുതലാണ് കാണാതാവുന്നത്. എന്തെങ്കിലും വിവിരം ലഭിക്കുന്നവർ 9605656270, 9656450955 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. കാണാതായ മിൻഹ റയീസിനെ കണ്ടെത്തി. രാത്രി പത്തെരയോടെ കോഴിക്കോട് നിന്നാണ് കുട്ടിയെ കണ്ടെത്തിയത് കാണാതായ പയ്യോളി തച്ചൻകുന്ന് സ്വദേശിനിയായ പതിനൊന്നുകാരിയെ
അയ്യങ്കാളി അനുസ്മരണം സംഘടിപ്പിച്ച് ഭാരതീയ ദളിത് കോണ്‍ഗ്രസ് പയ്യോളി ബ്ലോക്ക് കമ്മറ്റി
പയ്യോളി: അയ്യങ്കാളി ദിനം ആചരിച്ച് ഭാരതീയ ദളിത് കോണ്‍ഗ്രസ് പയ്യോളി ബ്ലോക്ക് കമ്മറ്റി. അനുസ്മരണ യോഗം ദളിത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഇ.കെ ശീതള്‍ രാജ് ഉദ്ഘാടനം ചെയ്തു. ദളിത് കോണ്‍ഗ്രസ് പയ്യോളി ബ്ലോക് പ്രസിഡന്റ് ശ്രീജിത്ത് എന്‍.ടി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കിഷോര്‍ കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ശശി കുന്നുംപുറത്ത്
കീഴൂരില്‍ വയോധികന്‍ വീടിനകത്ത് മരിച്ച നിലയില്‍
തിക്കോടി: കീഴൂരില്‍ വയോധികന്‍ വീടിനകത്ത് മരിച്ച നിലയില്‍. പളളിക്കര റോഡില്‍ ശ്രീകൃഷ്ണക്ഷേത്രത്തിന് സമീപം നൈവാരണിയില്‍ മാളു വീട്ടില്‍ സുരേഷ് ആണ് മരിച്ചത്. അറുപത് വയസായിരുന്നു. അവിവാഹിതനായ സുരേഷ് വീട്ടില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. രാവിലെ വീടിന് വെളിയില്‍ കാണാതായതോടെ പരിസരവാസികള്‍ വാതിലില്‍ മുട്ടിവിളിച്ചെങ്കിലും തുറക്കാതായതോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വാതില്‍ തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്.
കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ ഉടന്‍ പൊലീസിന്റെ വലയില്‍; പോക്‌സോ കേസ് പ്രതിയായി വിദേശത്ത് ഒളിവില്‍ കഴിഞ്ഞ ഇരിങ്ങത്ത് സ്വദേശി നാലുവര്‍ഷത്തിനുശേഷം അറസ്റ്റില്‍
പയ്യോളി: പോക്‌സോ കേസ് നാലുവര്‍ഷത്തിനുശേഷം പയ്യോളി പൊലീസിന്റെ പിടിയില്‍. ഇരിങ്ങത്ത് നാഗത്ത് വീട്ടില്‍ അഭിലാഷ് (37) ആണ് പിടിയിലായത്. 2019ല്‍ പോക്‌സോ കേസില്‍ പ്രതിയായ ഇയാള്‍ വിദേശത്ത് ഒളിവിലായിരുന്നു. ജൂണ്‍ 11ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍വെച്ച് ഇയാളെ പയ്യോളി പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. വടകര എ.എസ്.പിയുടെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ സ്‌ക്വാഡാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ
മണിയൂരില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വീടുകള്‍ക്കുനേരെ ബോംബെറിഞ്ഞ സംഭവത്തില്‍ പ്രതികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് യു.ഡി.എഫിന്റെ പയ്യോളി പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച്
പയ്യോളി: മണിയൂര്‍ കരുവഞ്ചേരിയിലെ കോണ്‍ഗ്രസ് നേതാക്കളുടെ വീടുകള്‍ക്കുനേരെ ബോംബെറിഞ്ഞ പ്രതികളെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് പയ്യോളി പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച്. യു.ഡി.എഫും ആര്‍.എം.പിയും ചേര്‍ന്നാണ് മാര്‍ച്ച് നടത്തിയത്. പൊലീസിന്റെ കൈകള്‍ ബന്ധിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ കാക്കി അഴിച്ചുവെക്കാന്‍ തയ്യാറാവണമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ അഡ്വ.കെ.പ്രവീണ്‍ കുമാര്‍ പറഞ്ഞു. ‘നാണക്കേടേ നിന്റെ പേരോ പൊലീസ്” എന്നും അദ്ദേഹം