Category: മേപ്പയ്യൂര്‍

Total 516 Posts

ജനങ്ങളുടെ മനസ്സറിഞ്ഞ പ്രവര്‍ത്തനത്തിനുളള അംഗീകാരം; മികച്ച ഐ.സി,ഡി.എസ് സൂപ്പര്‍വൈസര്‍ സംസ്ഥാന തല അവാര്‍ഡ് കരസ്ഥമാക്കി മേപ്പയ്യൂര്‍ പഞ്ചായത്ത് സൂപ്പര്‍വൈസര്‍ റീന കുമാരി

മേപ്പയ്യൂര്‍: മികച്ച ഐ.സി,ഡി.എസ് സൂപ്പര്‍വൈസര്‍ സംസ്ഥാന തല അവാര്‍ഡ് കരസ്ഥമാക്കി മേപ്പയ്യൂര്‍ പഞ്ചായത്ത് ഐ.സി.ഡിഎസ് സൂപ്പര്‍വൈസര്‍ റീന കുമാരി. നാല് വര്‍ഷത്തോളമായി റീന കുമാരി മേപ്പയ്യൂര്‍പഞ്ചായത്ത് ഐ.സി.ഡി.എസ് സൂപ്പര്‍വൈസറായി ചുമതല വഹിച്ചു വരുന്നു. നടുണ്ണൂര്‍ ചാലില്‍ സ്വദേശിനിയാണ് റീനാകുമാരി. മേപ്പയ്യൂര്‍ പഞ്ചായത്തിന്റെ വികസനത്തിനായി നിരവധി പ്രവൃത്തികളാണ് റീനകുമാരി മുന്നിട്ടിറങ്ങി നടപ്പിലാക്കിയത്. പ്രധാനമായും പഞ്ചായത്തിലെ വയോജനങ്ങളെയും അംഗന്‍വാടികളും,

സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പും അധ്യാപക സംഗമവും സംഘടിപ്പിച്ച് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതി

മേപ്പയൂര്‍: മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതി സര്‍വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പും അധ്യാപക സംഗമവും നടത്തി. മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.സുനില്‍ അധ്യക്ഷത വഹിച്ചു. മേപ്പയൂര്‍ ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ സക്കീര്‍ എം മുഖ്യപ്രഭാഷണം നടത്തി. പി.ജി.രാജീവ്, കെ.നിഷിദ്, പി.അനീഷ്, എസ്.കെ.ശ്രീലേഷ്, സി.കെ.അസീസ്, എ.എം.നാസര്‍,

‘വെളിയണ്ണൂർ ചല്ലി പാടശേഖരം മലബാറിന്റെ നെല്ലറയാക്കി മാറ്റും, നടപ്പിലാക്കുന്നത്‌ 20.7 കോടിയുടെ വികസന പദ്ധതി’; മന്ത്രി റോഷി അഗസ്റ്റിൻ

കീഴരിയൂർ: ആയിരത്തി ഇരുനൂറോളം ഏക്കർ വ്യാപിച്ചുകിടക്കുന്ന വെളിയണ്ണൂർ ചല്ലി പാടശേഖരം മലബാറിന്റെ നെല്ലറയാക്കി മാറ്റുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. അരിക്കുളം, കീഴരിയൂർ, നടുവണ്ണൂർ പഞ്ചായത്തുകളിലും കൊയിലാണ്ടി നഗരസഭയിലുമായി വ്യാപിച്ചുകിടക്കുന്ന വെളിയണ്ണൂർ ചല്ലിയിൽ 20.7 കോടി രൂപയുടെ വികസന പദ്ധതി ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ഒന്നര വർഷം കൊണ്ട് ചല്ലിയുടെ വികസനം സാധ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണം; വയോധികന്‍ മരിച്ചു

കൂരാച്ചുണ്ട്: കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വയോധികന്‍ മരിച്ചു. കര്‍ഷകനായ പാലാട്ട് എബ്രഹാം(70)ആണ് മരിച്ചത്‌. കക്കയം ടൗണില്‍ നിന്നും നാല് കീലാമീറ്റര്‍ അകലത്തില്‍ കക്കയം ഡാം സൈറ്റ് റോഡരികിലുള്ള കൃഷിയിടത്തില്‍ വച്ച്‌ കാട്ടുപോത്ത് എബ്രഹാമിനെ അക്രമിക്കുകയായിരുന്നു. കക്ഷത്തില്‍ ആഴത്തില്‍ മുറിവേറ്റ എബ്രഹാമിനെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കോൺക്രീറ്റ് ചെയ്ത കീഴ്പ്പയൂർ മിൽമ ചെറുവണ്ണൂർ റോഡ് നാടിന് സമർപ്പിച്ചു

മേപ്പയൂര്‍: കോൺക്രീറ്റ് ചെയ്ത കീഴ്പ്പയൂർ മിൽമ ചെറുവണ്ണൂർ റോഡ് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് കോണ്‍ഗ്രീറ്റ് ചെയ്തത്.   ഗ്രാമപഞ്ചായത്ത് മെമ്പർ വി.പി ശ്രീജ അധ്യക്ഷത വഹിച്ചു. കെ രതീഷ്, വി.പി രാജീവൻ. കെ.ടി

ഇനിയും കുണ്ടും കുഴിയും പേടിക്കേണ്ട; മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ ചെറുവപ്പുറത്ത് മീത്തല്‍ കോമത്ത് താഴെ കനാല്‍ റോഡ് ടാറിങ് പൂര്‍ത്തിയാക്കി തുറന്നു

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ ചെറുവപ്പുറത്ത് മീത്തല്‍ കോമത്ത് താഴെ കനാല്‍ റോഡില്‍ മൂന്നാം റീച്ചില്‍ ടാറിങ് പൂര്‍ത്തീകരിച്ചു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ടാറിംങ് പൂര്‍ത്തീകരിച്ചത്. ടാറിങ് പൂര്‍ത്തികരിച്ച റോഡ് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം റാബിയ എടത്തിക്കണ്ടി അധ്യക്ഷയായി. മുജീബ് കോമത്ത്, ടി.കെ.അബ്ദുറഹിമാന്‍, കെ.പി.രാമചന്ദ്രന്‍, ഷര്‍മിന

ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റു; ചികിത്സയിലായിരുന്ന മേപ്പയ്യൂര്‍ സ്വദേശി മരിച്ചു

മേപ്പയ്യൂര്‍: മുക്കാളിയില്‍ ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മേപ്പയ്യൂര്‍ സ്വദേശി മരിച്ചു. ചങ്ങരംവള്ളിയിലെ കോട്ടില്‍ ജിജീഷ് ആണ് മരിച്ചത്. നാല്‍പ്പത്തിരണ്ട് വയസായിരുന്നു. കുറച്ചുദിവസം മുമ്പായിരുന്നു മുക്കാളിയില്‍വെച്ച് ട്രെയിനില്‍ നിന്ന് വീണ് ജിജീഷിന് പരിക്കേറ്റത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് മരണപ്പെടുകയായിരുന്നു. അച്ഛന്‍: മീത്തലെ പറമ്പില്‍ കേളപ്പന്‍. അമ്മ: ജാനകി. സഹോദരങ്ങള്‍: ജിബീഷ്

മേപ്പയ്യൂർ മടത്തുംഭാഗം എരഞ്ഞിക്കൽ പറമ്പാട്ട് – പുനത്തും താഴ റോഡ് നിർമ്മാണ പ്രവൃത്തിക്ക് തുടക്കം

മേപ്പയ്യൂർ: മടത്തുംഭാഗം എരഞ്ഞിക്കൽ പറമ്പാട്ട് – പുനത്തും താഴ കനാൽ റോഡ് നിർമ്മാണ പ്രവൃത്തി കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 35 ലക്ഷം രൂപ അടങ്കൽ തുക ഉപയോഗിച്ചാണ് റോഡ് നിര്‍മ്മാണം. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ.ടി രാജൻ അധ്യക്ഷനായി. വാർഡ് മെമ്പര്‍ ശ്രീനിലയം വിജയൻ, കൂവല ശ്രീധരൻ,

ഏറെ നാളത്തെ യാത്രാദുരിതത്തിന് പരിഹാരമായി; വിളയാട്ടൂര്‍ പുതിയെടുത്ത് കുന്ന് റോഡ് നവീകരിച്ചു

മേപ്പയൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച വിളയാട്ടൂര്‍ പുതിയെടുത്തു കുന്നു റോഡ് നവീകരിച്ചു. ഏഴ് ലക്ഷം രൂപ ചെലവിലാണ് റോഡ് നവീകരിച്ചത്. നീണ്ടകാലത്തെ യാത്രാദുരിതത്തിനാണ് ഇതോടെ പരിഹാരമായത്. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ നവീകരിച്ച റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ വി.പി.ബിജു അധ്യക്ഷത വഹിച്ചു. ടി.കെ.ചന്ദ്രബാബു, കെ.എം.കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. വിമല

കീഴ്പ്പയ്യൂർ തട്ടാറമ്പത്ത് മുക്ക് – നാറാണത്ത് താഴെ റോഡ്‌ യാഥാര്‍ത്ഥ്യമാകുന്നു; ഒന്നാം ഘട്ടം പൂര്‍ത്തിയായി

മേപ്പയ്യൂർ: ഒന്നാംഘട്ടം പൂർത്തീകരിച്ച കീഴ്പ്പയ്യൂർ തട്ടാറമ്പത്ത് മുക്ക് – നാറാണത്ത് താഴെ റോഡിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം സറീന ഒളോറ അധ്യക്ഷത വഹിച്ചു. മേപ്പയൂർ ഗ്രാമ പഞ്ചായത്ത് 2023 – 2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 4 ലക്ഷം രൂപ ചിലവിലാണ് ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയത്‌. എം.രവിധ,