Category: പയ്യോളി
മുപ്പത് ദിവസത്തെ ആത്മ സമർപ്പണം കൊണ്ട് നേടിയെടുത്ത അചഞ്ചലമായ ആത്മവിശുദ്ധി കളങ്കപ്പെടാതെ കാത്ത് സൂക്ഷിക്കാൻ ഏവർക്കും സാധിക്കട്ടെ – വടക്കയിൽ ഷഫീഖ്
വടക്കയിൽ ഷഫീഖ് ചെയർമാൻ പയ്യോളി നഗരസഭ വിശപ്പിന്റെ വിലയറിഞ്ഞ് പകൽ മുഴുവൻ അന്ന പാനീയയങ്ങൾ വെടിഞ്ഞ് വ്രതം അനുഷ്ടിച്ചും, രാത്രി മുഴുവൻ നിസ്കാരങ്ങളിൽ മുഴുകി പരമ കാരുണികനും കരുണാ നിധിയുമായ ദൈവത്തിങ്കൽ ആത്മ സമർപ്പണം നടത്തിയും, പാവപ്പെട്ടവന്റെ കണ്ണീരൊപ്പാൻ സകാത് നല്‍കിയും, സമൂഹത്തിന്റെ നാനാ തുറകളിലുമുള്ളവരെ കോർത്തിണക്കി ഇഫ്താർ വിരുന്നിലൂടെ സന്തോഷം പകർന്നും പരിശുദ്ധമായ പുണ്യമാസവും
അയനിക്കാട് ഇടിമിന്നലേറ്റ് കറവപ്പശു ചത്തു
പയ്യോളി: അയനിക്കാട് ഇടിമിന്നലേറ്റ് പശു ചത്തു. കുന്നത്ത് ബിജുവിന്റെ കറവയുള്ള പശുവാണ് ചത്തത്. വെള്ളിയാഴ്ച രാത്രിയിലുണ്ടായ അതിശക്തമായ ഇടിമിന്നലിനെ തുടര്‍ന്നാണ് പശു ചത്തത്. ഏതാണ്ട് രണ്ടരവയസ് പ്രായമുള്ളതാണ് പശു. രാത്രി പത്തരയ്ക്കും പതിനൊന്നുമണിയ്ക്കുമിടയിലായിരുന്നു സംഭവം. ഇടിമിന്നല്‍ കഴിഞ്ഞതിനു പിന്നാലെ പുറത്തിറങ്ങി നോക്കുമ്പോള്‍ പശു ആലയില്‍ വീണുകിടക്കുന്നതാണ് കണ്ടത്. മൃഗഡോക്ടര്‍ എത്തി പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം പശുവിനെ സംസ്കരിച്ചു.
രാത്രി വെറുതെ ഒന്ന് പുറത്തിറങ്ങിയത് മരണത്തിലേക്ക്; അയനിക്കാട് സ്വദേശി സുനീറിന്റെ മരണകാരണം തലയ്ക്കേറ്റ ഗുരുതരമായ പരിക്ക് ; സംസ്കാരം നാളെ
തിക്കോടി: പതിവുപോലെ ജോലി കഴിഞ്ഞ് വീട്ടിലെത്തി ഭക്ഷണവും കഴിച്ച് ഒമ്പതുമണിയോടെ വീട്ടില്‍ നിന്നറങ്ങിയതാണ് സുനീര്‍. പിന്നീട് വീട്ടുകാര്‍ അറിഞ്ഞത് അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലാണ് എന്ന വാര്‍ത്തയാണ്. സുനീര്‍ ഇനി തിരിച്ചുവരില്ലയെന്ന് കുടുംബത്തിന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വെള്ളിയാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് അയനിക്കാട് ചൊറിയന്‍ചാല്‍ തിക്കോടി പടിഞ്ഞാറേ കുന്നുമ്മല്‍ സുനീറിന് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്.
തൊണ്ണൂറ്റി രണ്ട് വർഷത്തെ റംസാൻ പ്രാർത്ഥനകൾക്ക് സാക്ഷ്യം വഹിച്ചു; പയ്യോളി പള്ളിക്കിത് അവസാന പെരുന്നാൾ
പയ്യോളി: പയ്യോളി പള്ളിക്കിത് വൈകാരിക വെള്ളിയാണ്. തൊണ്ണൂറ്റിരണ്ട് വർഷങ്ങളായി വിവിധ തലമുറകളോടൊപ്പം നോമ്പ് ആചരിച്ച പയ്യോളി ടൗൺ ജുമാമസ്ജിദ് പ്രാർഥന നടത്താൻ അടുത്തവർഷം ഉണ്ടാവില്ല. ദേശീയപാത വികസനമെത്തിയതോടെയാണ് പള്ളിയുടെ നിലനിൽപ്പിനെ ബാധിച്ചത്. പള്ളി പൊളിച്ചു മാറ്റേണ്ടതായി വരുകയായിരുന്നു. പള്ളിയുടെ സമീപത്തുള്ള കെട്ടിടങ്ങൾ എല്ലാം ഇതിനകം പൊളിച്ചു മാറ്റി. വിശ്വാസികളുടെ പ്രത്യേക അഭ്യർത്ഥന മൂലം നോമ്പ് കാലം
മികച്ച പ്രവര്‍ത്തനത്തിന് ദേശീയംഗീകാരം; നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് കരസ്ഥമാക്കി ഇരിങ്ങല്‍ കുടുംബാരോഗ്യ കേന്ദ്രം
പയ്യോളി: അംഗീകാരത്തിന്റെ നിറവില്‍ ഇരിങ്ങല്‍ കുടുംബാരോഗ്യ കേന്ദ്രം. നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍ ക്യൂ എ എസ്) അംഗീകാരമാണ് ഇരിങ്ങല്‍ കുടുംബാരോഗ്യത്തെ തേടി എത്തിയത്. 83% പോയിന്റ് നേടിയാണ് ആശുപത്രി എന്‍.ക്യൂ.എ.എസിന് അര്‍ഹമായത്. ആശുപത്രിയുടെ ഗുണനിലവാരം, രോഗീസൗഹൃദ അന്തരീക്ഷം, പ്രകൃതി അനുകൂല പദ്ധതികള്‍, മാലിന്യ നിര്‍മാര്‍ജനം, അണുബാധ നിയന്ത്രണം തുടങ്ങിയ നിരവധി സൂചികകളുടെ അടിസ്ഥാനത്തില്‍
തിക്കോടിയില്‍ അപകടത്തില്‍ തകര്‍ന്ന കണ്ടെയ്നര്‍ ലോറിയില്‍ ഡ്രൈവര്‍ കുടുങ്ങിക്കിടന്നത് മണിക്കൂറുകളോളം; പുറത്തെടുത്തത് ലോറി വെട്ടിപ്പൊളിച്ച്-വീഡിയോ
തിക്കോടി: ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തെ തുടര്‍ന്ന് തകര്‍ന്ന കണ്ടെയ്നര്‍ ലോറിയില്‍ ഡ്രൈവര്‍ കുടുങ്ങിക്കിടന്നത് മണിക്കൂറുകളോളം. പൊലീസും നാട്ടുകാരും ചേര്‍ന്ന് ലോറി വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. ഗുജറാത്ത് സ്വദേശിയായ ബബ്ലു (35) നാണ് പരിക്കേറ്റത്. കാലിന് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. പുലര്‍ച്ചെ 3.45 ഓടെ തിക്കോടി ടൗണിലാണ് മൂന്ന് ലോറികള്‍ കൂട്ടിയിടിച്ചത്. വടകര ഭാഗത്തേക്ക്
ദേശീയപാതയില്‍ തിക്കോടി മൂന്ന് ലോറികള്‍ കൂട്ടിയിടിച്ചു; ഒരാള്‍ക്ക് പരിക്ക്
തിക്കോടി: ദേശീയപാതയില്‍ തിക്കോടി മൂന്ന് ലോറികള്‍ കൂട്ടിയിടിച്ച് അപകടം. പുലര്‍ച്ചെ 3.45 ഓടെ തിക്കോടി ടൗണിലാണ് സംഭവം. രാജസ്ഥാനില്‍ നിന്നും മാര്‍ബിള്‍ കയറ്റി വരികയായിരുന്ന ട്രെയിലര്‍ ലോറിയും കൊച്ചിയില്‍ നിന്നും തിരിച്ചുപോവുകയായിരുന്ന അമുല്മില്ക്ക് ടാങ്കര്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. മില്‍ക്ക് ടാങ്കറിന്റെ പിറകില്‍ അതേ കമ്പനിയുടെ മറ്റൊരു ലോറി കൂട്ടിയിടിച്ചു. ട്രെയിലറും ടാങ്കറും നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു. ഡ്രൈവറെ
യാത്രക്കാര്‍ക്ക് ഭീഷണിയൊഴിഞ്ഞു; ദേശീയപാതാ വികസനത്തിന്റെ പാതി പൊളിച്ച പയ്യോളിയിലെ മൂന്ന് നില കെട്ടിടം പൂര്‍ണ്ണമായി പൊളിച്ചു നീക്കി
പയ്യോളി: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ഭാഗികമായി പൊളിച്ചതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് ഭീഷണിയായിരുന്ന പയ്യോളിയിലെ മൂന്ന് നില കെട്ടിടം ഒടുവില്‍ പൂര്‍ണ്ണമായി പൊളിച്ചുനീക്കി. ടൗണിലെ പഴയ കെ.ഡി.സി ബാങ്ക് കെട്ടിടമാണ് ബുധനാഴ്ച രാത്രിയോടെ പൂര്‍ണ്ണമായി പൊളിച്ചുനീക്കിയത്. ഇതോടെ ഇതുവഴി പോകുന്നവര്‍ക്കുണ്ടായിരുന്ന ഭീഷണി ഇല്ലാതായി. കെട്ടിടം പൊളിക്കാനായി ആദ്യം കരാറെടുത്ത കോഴിക്കോട്ടുകാര്‍ അശാസ്ത്രീയമായാണ് പൊളിച്ചു തുടങ്ങിയത്. മൂന്നു നില
ഇരിങ്ങലില്‍ തൊണ്ടയില്‍ സ്പൂണ്‍ കുടുങ്ങി ശ്വാസംകിട്ടാതെ വലഞ്ഞ ഒന്പതുവയസുകാരന് രക്ഷകയായി നഴ്സ്
പയ്യോളി: ഇരിങ്ങല്‍ കുടുംബാരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിന്റെ അവസരോചിത ഇടപെടലില്‍ ഒമ്പതുവയസുകാരന്റെ ജീവന് രക്ഷിക്കാനായി. തൊണ്ടയില്‍ സ്പൂണ്‍ കുടുങ്ങി ശ്വാസം കിട്ടാതെ ഒമ്പതുകാരന് വീര്‍ സിംഗിനാണ് നഴ്സായ കെ.എം.ഹര്‍ഷിനയുടെ ഇടപെടല്‍ രക്ഷയായത്. [ad1] [ad2] ഇരിങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴില്‍ മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി സാനിറ്റേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നോട്ടീസ് വിതരണത്തിനും
പയ്യോളിയില്‍ മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ മൂന്നാംനില പൊളിച്ചില്ല; ആദ്യരണ്ട് നിലകള്‍ പൊളിച്ച് കെട്ടിടം അപകടാവസ്ഥയിലായതോടെ പണിപൂര്‍ത്തിയാക്കാതെ തടിയൂരി കരാറുകാരന്
പയ്യോളി: ദേശീയപാത വികസന പ്രവൃത്തിയുടെ ഭാഗമായി പയ്യോളിയില്‍ മൂന്നുനിലകളുള്ള കെട്ടിടം അശാസ്ത്രീയമായി പൊളിച്ചത് അപകടഭീഷണിയാവുന്നു. മൂന്നുനിലകളുള്ള കെട്ടിടത്തിന്റെ മൂന്നാം നില ഒഴിവാക്കി പണി തുടങ്ങിയതാണ് പ്രതിസന്ധിയ്ക്ക് ഇടയാക്കിയത്. കെട്ടിടം അപകടാവസ്ഥയിലായതോടെ പണിപൂര്‍ത്തിയാക്കാതെ സ്ഥലംവിട്ടിരിക്കുകയാണ് കരാറുകാരന്. പയ്യോളി ടൗണിന്റെ വടക്കുഭാഗത്തെ പഴയ കെ.ഡി.സി ബാങ്ക് നിലനിന്നിരുന്ന കെട്ടിട സമുച്ചയമാണ് പാതിവഴിയില്‍ പൊളിച്ചനിലയില്‍ കാണപ്പെട്ടത്. [ad-attitude] നിലവില്‍ ഏതു