Category: പയ്യോളി

Total 623 Posts

ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇരുപത്തിയൊന്നുകാരന്‍ മരിച്ചു; അപകടത്തില്‍പ്പെട്ടത് പയ്യോളി സ്വദേശി

പയ്യോളി: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു. ഭജനമഠം പറമ്പില്‍ ദില്‍ഷാദാണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ശനിയാഴ്ച വൈകുന്നേരം മലപ്പുറം പാണ്ടിക്കോടുവെച്ചായിരുന്നു ദില്‍ഷാദ് സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ചായിരുന്നു അപകടം. അച്ഛന്‍: കുഞ്ഞഹമ്മദ്. അമ്മ: ഹസീന. സഹോദരി: ദില്‍ഷാന.

മൂരാട് വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

പയ്യോളി: മൂരാട് വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. ഇന്ന് മൂന്നുമണിയോടെയായിരുന്നു അപകടം. ഇരിങ്ങള്‍ ഗേറ്റിനും മൂരാട് പാലത്തിനും ഇടയിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാവിമുണ്ടും കള്ളി ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. ഏതാണ്ട് എഴുപത് വയസ് പ്രായം കണക്കാക്കുന്നു. പയ്യോളി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

മിഠായികളുടെ വർണ്ണക്കടലാസുകൾ കൊണ്ട് നേടിയത് ഗിന്നസ് റെക്കോർഡിന്റെ മധുരം; സുധീഷ് പയ്യോളിക്ക് ഗിന്നസ് സർട്ടിഫിക്കറ്റ് കൈമാറി

പയ്യോളി: വർണക്കടലാസുകളിൽ മൊസൈക്ക് ചിത്രം തീർത്ത് ശ്രദ്ധേയനായിരിക്കുന്ന സുധീഷ് പയ്യോളിക്ക് ഗിന്നസ് സർട്ടിഫിക്കറ്റ് കൈമാറി. മൊസൈക്ക് വിഭാഗത്തിൽ ഇന്ത്യക്ക് ലഭിക്കുന്ന ആദ്യത്തെ ഗിന്നസ് സർട്ടിഫിക്കറ്റ് ആണിത്. ഓൾ ഗിന്നസ് റെക്കോർഡ്‌സ് ഹോൾഡേഴ്സ് (ആഗ്രഹ്) ന്റേ സംസ്ഥാന പ്രസിഡന്റ് ഗിന്നസ് സത്താർ ആദൂർ കോഴിക്കോട് നടന്ന വാർത്താ സമ്മേളനത്തിൽ സുധീഷ് പയ്യോളിക്ക് സർട്ടിഫിക്കറ്റ് സമ്മാനിക്കുകയായിരുന്നു. 67 വർഷം

കൊവിഡ് കാലത്ത് യൂട്യൂബ് ചാനലിലൂടെ തുടക്കം, ഇപ്പോള്‍ അമേരിക്ക, യുകെ, ജപ്പാന്‍, ആസ്‌ട്രേലിയ തുടങ്ങി ലോകത്തിന്റെ നാനാഭാഗത്തും ശിഷ്യ സമ്പത്തുമായി പയ്യോളിയിലെ ഒമ്പതാം ക്ലാസുകാരി സെന യാസര്‍

കൊയിലാണ്ടി: പ്രായം 14 വയസ്, പയ്യോളി ജിവിഎച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി, എന്നാല്‍ അത് മാത്രമല്ല സെന യാസര്‍. യുഎസ്എ, യുകെ, ജപ്പാന്‍, മെക്‌സികോ, ആസ്‌ട്രേലിയ, നെതര്‍ലാന്‍സ്, മിഡില്‍ ഈസ്റ്റ് മൗറീഷ്യസ് തുടങ്ങിയ നിരവധി രാജ്യങ്ങളിലായി ഒട്ടനേകം ശിഷ്യസമ്പത്തുള്ള ഒട്ടനവധി വേദികള്‍ ഈ ചെറുപ്രായത്തിനുള്ളില്‍ കീഴടക്കിയ കൊച്ചുമിടുക്കി കൂടിയാണ്. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ഉള്‍പ്പെടെ

ക്ഷേത്രത്തിന് ഭൂമി അനുവദിക്കാന്‍ കഴിയില്ലെന്ന് സ്‌കൂളധികൃതര്‍, പയ്യോളി ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ആധുനിക സ്‌റ്റേഡിയം പണിയാനുള്ള ശ്രമങ്ങള്‍ വഴിമുട്ടി; പെരുമാള്‍പുരം ക്ഷേത്രവും സ്‌കൂളധികരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ വിളിച്ച യോഗം അലസിപ്പിരിഞ്ഞു

പയ്യോളി :പയ്യോളി ഹൈസ്ക്കൂൾ മൈതാനത്ത് ആധുനിക രീതിയിലുള്ള ഒരു സ്റ്റേഡിയം നിർമ്മിക്കാനുള്ള രാജ്യസഭാംഗം പി.ടി. ഉഷയുടെ ശ്രമങ്ങൾ തൽക്കാലം എങ്ങുമെത്താതെയായി. എം പി വിളിച്ചു ചേർത്ത യോഗം വാക്ക് തർക്കത്തിലെത്തുകയും, അലസിപിരിയുകയും ആയിരുന്നു. തന്റെ സ്വപ്ന സാക്ഷാത്കാരത്തിന് മുന്നോടിയായി പെരുമാൾ പുരം ശിവക്ഷേത്ര പരിപാലന സമിതിയും പയ്യോളി ഹൈസ്കൂൾ പി.ടി.എ. കമ്മിറ്റിയും തമ്മിൽ വർഷങ്ങളായി നിലനിൽക്കുന്ന

പയ്യോളിയിൽ വാഹനാപകടം; ലോറിയും കാറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരിക്ക്

പയ്യോളി: പയ്യോളിയിലുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾക്ക് പരിക്ക്. ദേശീയപാതയിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടാണ് അപകടമുണ്ടായത്. ഇന്ന് വെെകീട്ട് നാല് മണിയോടെയാണ് അപകടം സംഭവിച്ചത്. കണ്ണൂരിലേക്ക് പോവുകയായിരുന്ന കാറും എതിർദിശയിലേക്ക് വരികയായിരുന്ന ചരക്ക് ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ലോറിക്കുള്ളിലേക്ക് കാർ കുടുങ്ങി. നാട്ടുകാരെത്തിയാണ് ലോറിയിൽ നിന്ന് കാറ് നീക്കം ചെയ്തത്. ദമ്പതികൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിൽ

ഇരിങ്ങലില്‍ യുവാവ് ട്രെയിന്‍തട്ടി മരിച്ച നിലയില്‍

പയ്യോളി: ഇരിങ്ങലില്‍ ട്രെയിന്‍തട്ടി യുവാവ് മരിച്ച നിലയില്‍. കിഴക്കയില്‍ കോളനി ഏറം വള്ളി അഗേഷ് അശോക് ആണ് മരിച്ചത്. മുപ്പത് വയസായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം 3.45 ഓടെ ഇരിങ്ങല്‍ റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു അപകടം. ആര്‍.പി.എഫും പയ്യോളി പൊലീസും സ്ഥലത്തെത്തി. അച്ഛന്‍: പരേതനായ അശോകന്‍. അമ്മ: ഇന്ദിര. സഹോദരന്‍: അശ്വന്ത്. Also Read: ‘ഇത് പ്രണയത്തിന്റെ

ഇരിങ്ങത്ത് ടോറസിനു പിന്നില്‍ ബസിടിച്ച് അപകടം; മൂന്നുപേര്‍ക്ക് പരിക്ക്, ബസിന്റെ മുന്‍ഭാഗം തകര്‍ന്നു

പയ്യോളി: പയ്യോളി-പേരാമ്പ്ര റോഡില്‍ ഇരിങ്ങത്ത് ടോറസിനു പിന്നില്‍ ബസിടിച്ച് അപകടം. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. മണിയൂര്‍ ചങ്ങരോത്ത് താഴെ പുതിയ പറമ്പത്ത് അനുഷാ ദാസ്, കീഴൂര്‍ കോലച്ചന്‍പറമ്പത്ത് ധനിഷ, തോലേരി വണ്ണാക്കയ്യില്‍ ഷൈജ എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാവിലെ പത്തരയോടെയായിരുന്നു അപകടം. പയ്യോളിയില്‍ പേരാമ്പ്ര ഭാഗത്തേക്ക് പോകുകയായിരുന്ന ഗ്യാലക്‌സി ബസും അതേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന ടോറസിനെ മറികടക്കാന്‍

ഗുളികനായും കുട്ടിച്ചാത്തനായും കെട്ടിയാടാന്‍ ഇനിയില്ല ; പയ്യോളി അങ്ങാടിക്കാര്‍ക്കിനി കുഞ്ഞിക്കണാരന്റെ തിറയില്ലാത്ത ഉത്സവകാലം

പയ്യോളി: തെയ്യം കലാകാരന്‍ തുറയൂര്‍ കിഴക്കാനത്തും മുകളില്‍ കുഞ്ഞിക്കണാരന്‍ പണിക്കരുടെ വിയോഗത്തോടെ ഗുളികനായും കുട്ടിച്ചാത്തനായും വര്‍ഷങ്ങളായി കെട്ടിയാടിയ തങ്ങളുടെ പ്രിയപ്പെട്ട ‘ദൈവത്തെ’ നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് പയ്യോളി അങ്ങാടിക്കാര്‍. നാല്‍പ്പത് വര്‍ഷത്തോളമായി പയ്യോളിയിലെ വിവിധ ക്ഷേത്രങ്ങളില്‍ തെയ്യം കെട്ടിയാടുന്നുണ്ട് അദ്ദേഹം. അദ്ദേഹമില്ലാത്ത ഒരു ഉത്സവകാലത്തെ വരവേല്‍ക്കേണ്ടിവരുന്നതിന്റെ വേദനയിലാണ് സുഹൃത്തുക്കളും നാട്ടുകാരും. പയ്യോളി കൊഴപ്പള്ളി ഭഗവതി ക്ഷേത്രത്തില്‍ കാലങ്ങളായി

സർ​ഗാലയയിൽ പോയില്ലെങ്കിൽ വേ​ഗം വിട്ടോ… വിദേശികളും സ്വദേശികളുമായ കര കൗശല വിദ​ഗ്ദരുടെ ഉത്പന്നങ്ങളുടെ ശേഖരം, സർ​ഗാലയ അന്താരാഷ്ട്ര കര കൗശല മേള ഇന്ന് സമാപിക്കും

പയ്യോളി: പത്താമത് സർ​ഗാലയ അന്താരാഷ്ട്ര കര കൗശല മേള ഇന്ന് സമാപിക്കും. കരകൗശല മേഖല, കൈത്തറി മേഖല, കളിമൺ പൈതൃക മേഖല, പരമ്പരാഗത കലാപ്രദർശന മേഖല എന്നിവ ആസ്പദമാക്കിയാണ് ഡിസംബർ 22 മുതൽ മേള സംഘടിപ്പിച്ചത്. ഇന്ത്യയിലേയും വിദേശത്തെയും കരകൗശല വിദ​ഗ്ദരുടെ കലാവെെഭവം പ്രകടമാക്കുന്നതായിരുന്നു കരകൗശല മേള. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം സംഘടിപ്പിച്ച മേള