മൂരാട് വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍


പയ്യോളി: മൂരാട് വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. ഇന്ന് മൂന്നുമണിയോടെയായിരുന്നു അപകടം.

ഇരിങ്ങള്‍ ഗേറ്റിനും മൂരാട് പാലത്തിനും ഇടയിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാവിമുണ്ടും കള്ളി ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. ഏതാണ്ട് എഴുപത് വയസ് പ്രായം കണക്കാക്കുന്നു.

പയ്യോളി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.