Category: പയ്യോളി
സാനിറ്ററി പാഡ് ധരിക്കുമ്പോഴുള്ള പ്രയാസങ്ങള്‍ക്ക് വിട, ആര്‍ത്തവദിനങ്ങള്‍ പ്രകൃതി സൗഹൃദപരമാകട്ടെ; തിക്കോടിയിലെ പെണ്‍കുട്ടികള്‍ക്ക് മെന്‍ട്രുവല്‍ കപ്പ് വിതരണം ചെയ്ത് പഞ്ചായത്ത്
തിക്കോടി: പഞ്ചായത്ത് 2022 – 23 പദ്ധതി പ്രവര്‍ത്തനത്തിന്റെ ഭാഗമായി മെന്‍സ്ട്രുവല്‍ കപ്പ് വിതരണം ചെയ്തു. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് രാമചന്ദ്രന് കുയ്യണ്ടിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്തിന്റെ നാനാഭാഗങ്ങളിലുള്ള അറന്നൂറോളം വരുന്ന പതിനേഴ് വയസ്സിനു മുകളിലുള്ള പെണ്‍കുട്ടികള്‍ക്കാണ് കപ്പ് വിതരണം ചെയ്തത്. പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതും പ്രകൃതിസൗഹൃദവുമായ
വിദ്യാര്‍ഥികള്‍ക്കായി തിക്കോടി പഞ്ചായത്തിന്റെ കൈത്താങ്ങ്; ഒന്‍പത് സ്കൂളുകള്‍ക്ക് സ്റ്റീല്‍പാത്രങ്ങള്‍ അനുവദിച്ചു
തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്തിന്റെ 2022-23 മെയിന്റനന്‍സ് ഗ്രാന്റില്‍ നിന്നും ഒന്‍പതു സ്കൂളുകള്‍ക്ക് സ്റ്റീല്‍ പാത്രങ്ങള്‍ അനുവദിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് സ്കൂളുകളിലെ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് പാത്രങ്ങള്‍ കൈമാറി. സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ പ്രനിലാ സത്യന്, ആര്.വിശ്വന്, കെ.പി.ഷക്കീല, മെമ്പര്‍മാരായ ഷീബ പുല്‍പ്പാണ്ടി, ദിബിഷ, വിബിത ബൈജു, എന്‍.എം.ടി.അബ്ദുള്ളകുട്ടി, ജിഷ കാട്ടില്‍, സിനിജ.എം.കെ, ഇമ്പ്ലിമെന്റിങ് ഓഫീസര്‍ റോഷ്നി
വയോധികര്‍ക്ക് തുണയായി തിക്കോടി പഞ്ചായത്ത്; എഴുപത്തിയഞ്ച് കട്ടില് വിതരണം ചെയ്തു
തിക്കോടി: തിക്കോടി പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട മുതിര്‍ന്ന പൗരന്മാര്ക്ക് കട്ടില് വിതരണം ചെയ്തു. എഴുപത്തിയഞ്ച് കട്ടിലുകളാണ് വിതരണം ചെയ്തത്. പദ്ധതി ഭേദഗതിയില്‍ തുക കൂട്ടിവെച്ച 33 കട്ടിലുകള്‍ നല്കുവാന് ഉണ്ട്. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് നിര്‍വഹിച്ചു. ക്ഷേമകാര്യ സ്ഥിര സമിതി അംഗം ആര്.വിശ്വന്, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥിര അംഗം
കോലുമുയര്ത്തി താളത്തില്‍ കൊട്ടി അറബിയും; തിക്കോടി കോടിക്കലില്‍ ജമാല്‍ ഗുരുക്കള്‍ക്കൊപ്പം ചുവടുവെച്ച് കുവൈറ്റിലെ ഡോ.ഫലാഹ് അല്‍ ഹജ്രി- വീഡിയോ കാണാം
പയ്യോളി: ജമാല്‍ ഗുരുക്കളും ശിഷ്യന്മാരും കോല്‍ക്കളി തുടങ്ങിയതോടെ കുവൈറ്റില്‍ നിന്നെത്തിയ അറബിയ്ക്ക് വെറുതെ കാഴ്ചക്കാരനായി അധികനേരം നില്ക്കാനായില്ല. അദ്ദേഹവും കളിക്കാര്‍ക്ക് നടുവില്‍ നിന്ന് താളത്തില്‍ കോല്‍ക്കളി തുടര്‍ന്നു. കഴിഞ്ഞദിവസം തിക്കോടി കോടിക്കല്‍ കടപ്പുറത്ത് കോല്‍ക്കളി പരിശീലിക്കാനെത്തിയ അറബി പ്രദേശവാസികള്‍ക്ക് കൗതുകക്കാഴ്ചയായി. അറബി അത്ര സാധാരണക്കാരനല്ല, കുവൈറ്റ് പാര്‍ലമെന്റ് മെമ്പറാണ്. ഡോ. ഫലാഹ് അല്‍ ഹജ്രിയെന്നാണ് പേര്.
‘മിത്തുകൾ ചരിത്രമാക്കപ്പെടുമ്പോൾ’; പയ്യോളിയിൽ ഡോ. രാജ ഹരിപ്രസാദിന്റെ പ്രഭാഷണം
പയ്യോളി: പുരോഗമന കലാ സാഹിത്യസംഘം പയ്യോളി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച സാംസ്കാരിക പാഠശാലയിൽ സംസാരിച്ച് ഡോ. രാജ ഹരിപ്രസാദ്. മിത്തുകൾ ചരിത്രമാക്കപ്പെടുമ്പോൾ എന്ന വിഷയത്തിലാണ് അദ്ദേഹം പ്രഭാഷണം നടത്തിയത്. എ.കെ.ജി മന്ദിരത്തിലെ അഹമ്മദ് മാസ്റ്റർ-ഉണ്ണര സ്മാരക ഹാളിൽ നടന്ന പരിപാടിയിൽ ഏരിയാ പ്രസിഡന്റ് ഡോ. ആർ.കെ.സതീഷ് അധ്യക്ഷനായി. ഏരിയാ സെക്രട്ടറി ചന്ദ്രൻ മുദ്ര സ്വാഗതവും രാമചന്ദ്രൻ
വീട്ട് വരാന്തയിലും മുറികളിലും മുളകുപൊടി പ്രയോഗം; പയ്യോളിയില്‍ അടച്ചിട്ട വീട്ടില്‍ നിന്ന് സ്വർണ്ണാഭരണം മോഷണം പോയി
പയ്യോളി: പേരാമ്പ്ര റോഡിലെ നെല്ലേരിമാണിക്കോത്തിന് സമീപത്തെ അടച്ചിട്ട വീട്ടില്‍ കവര്‍ച്ച. പുളിക്കുമഠത്തില്‍ ‘സൗഭാഗ്യ’യില്‍ ഗംഗാധരന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഗംഗാധരന് വീടടച്ചിട്ട് കണ്ണൂര്‍ ഇരിട്ടിയില്‍ ജോലി ചെയ്യുന്ന ഭാര്യയുടെ അടുത്തേക്ക് പോയ സന്ദര്‍ഭത്തിലാണ് കവര്‍ച്ച നടന്നത്. വീടിന്റെ വാതിലുകള്‍ തകര്‍ത്ത് കവര്‍ച്ച നടത്തിയ മോഷ്ടാക്കള്‍ പിടിക്കപ്പെടാതിരിക്കാന്‍ വരാന്തയിലും വീടിനകത്തും മുളകുപൊടി വിതറിയിട്ടുണ്ട്. കിടപ്പുമുറിയിലെയും അലമാരകളിലെയും വസ്ത്രങ്ങളും
‘മുചുകുന്ന് എസ്.എ.ആർ.ബി.ടി.എം ഗവ. കോളേജിൽ കൂടുതൽ കോഴ്സുകൾ അനുവദിക്കണം’; പയ്യോളിയിൽ എസ്.എഫ്.ഐ സമ്മേളനം
പയ്യോളി: കൊയിലാണ്ടി മണ്ഡലത്തിലെ ഏക ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജായ മുചുകുന്ന് എസ്.എ.ആർ.ബി.ടി.എം ഗവ. കോളേജിൽ കൂടുതൽ കോഴ്സുകൾ അനുവദിക്കണമെന്ന് എസ്.എഫ്.ഐ പയ്യോളി ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നന്തി വിഷ്ണു നഗറിൽ വെച്ച് നടന്ന സമ്മേളനം എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം ജിഷ്ണു ഷാജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റംഗം ജാൻവി കെ സത്യൻ
പയ്യോളിയില്‍ യുവാവിനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
പയ്യോളി: യുവാവ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അയനിക്കാട് എരവത്ത് മണികണ്ഠന് ആണ് മരിച്ചത്. മുപ്പത്തിനാല് വയസായിരുന്നു. ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. മുറിയില്‍ മകനെ തൂങ്ങിനിലയില് കണ്ട അമ്മ ഉടനെ സമീപവാസികളെ വിളിച്ചുവരുത്തുകയും വാതില്‍ ചവിട്ടി തുറന്ന് ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. എന്നാല്‍ ജീവന് രക്ഷിക്കാനായില്ല. മൃതദേഹം കൊയിലാണ്ടി ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
യൂത്ത് കോൺഗ്രസിന്റെ ദ്വിദിന പയ്യോളി മണ്ഡല സമ്മേളനത്തിന് സമാപനം; യുവജന റാലിയില്‍ അണിനിരന്ന് പ്രവര്‍ത്തകര്‍
പയ്യോളി: യൂത്ത് കോൺഗ്രസ് പയ്യോളി മണ്ഡലം കമ്മറ്റിയുടെ ദ്വിദിന മണ്ഡല സമ്മേളനം സമാപിച്ചു. അഡ്വക്കേറ്റ് ബി. ആർ. എം. ശരീഫ് ഉദ്ഘാടനം ചെയ്ത പൊതുയോഗത്തോടെയാണ് സമ്മേളനത്തിന് സമാപനമായത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോക്ടർ പി.സരിൻ ഐ.എ.എ.എസ് മുഖ്യ അഥിതിയായി. സ്വാഗത സംഘം ചെയർമാൻ കെ.ടി വിനോദൻ അധ്യക്ഷനായി. ജനതാദള്ളിൽ നിന്നും കോൺഗ്രസിലേക്ക് കടന്നുവന്ന ബൈജു
പുറത്തുപോയ ഭര്‍ത്താവ് തിരിച്ചെത്തി വിളിച്ചിട്ടും വാതില്‍ തുറന്നില്ല; പിന്‍വാതില്‍ പൊളിച്ച് അകത്തുകടന്നപ്പോള്‍ കണ്ടത് പൊള്ളലേറ്റ് മരിച്ച ഹസ്നയെ, പയ്യോളിയില്‍ യുവതി വീട്ടിനകത്ത് മരിച്ച നിലയില്‍
തിക്കോടി: കല്ലകത്ത് ബീച്ചിനു സമീപം യുവതിയെ വീട്ടിനകത്ത് തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടവളപ്പില്‍ ഹസ്നയാണ് മരിച്ചത്. മുപ്പത്തിനാല് വയസായിരുന്നു. ഭര്‍ത്താവ് ഷംസീറും മക്കളും പുറത്തുപോയ സമയത്ത് ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. തിരിച്ചെത്തി ഷംസീര്‍ വിളിച്ചിട്ടും വാതില്‍ തുറക്കാതായതോടെ അയല്‍വാസികളുടെ സഹായത്തോടെ പിന്‍വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് ഹസ്നയെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മുറിയില്‍ മണ്ണെണ്ണയുടെ