Category: തെരഞ്ഞെടുപ്പ്

Total 120 Posts

ലോക്‌സഭാ തെരഞ്ഞെടുപ്പ്; ഇ.വി.എം മെഷീന്‍ കമ്മീഷനിംഗ് തുടങ്ങി

കോഴിക്കോട്: ഓരോ നിയമസഭാ മണ്ഡലത്തിലെയും കേന്ദ്രത്തിലും ലോക്സഭ തെരഞ്ഞെടുപ്പിനായി ജില്ലയില്‍ വിതരണം ചെയ്യുന്ന ഇവിഎം- വിവിപാറ്റ് വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് തുടങ്ങി. അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍, സ്ഥാനാര്‍ഥികള്‍, ഏജന്റുമാര്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു കമ്മീഷനിംഗ്. സ്ഥാനാര്‍ഥികളുടെ പേര്, ചിഹ്നം, ഫോട്ടോ എന്നിവയടങ്ങിയ ഇവിഎം ബാലറ്റ് ലേബലുകള്‍ ബാലറ്റ് യൂണിറ്റുകളില്‍ പതിച്ച് സീല്‍ ചെയ്ത ശേഷം കണ്‍ട്രോള്‍ യൂണിറ്റുകള്‍

ബാലറ്റുപെട്ടി സീല്‍ ചെയ്തില്ലെന്ന് യു.ഡി.എഫ്; നടുവണ്ണൂരില്‍ ഹോം വോട്ട് ശേഖരിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധം

നടുവണ്ണൂര്‍: നടുവണ്ണൂരില്‍ ഹോം വോട്ടിം​ഗ് ശേഖരിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധം. സീല്‍ ചെയ്യാതെയുള്ള ബാലറ്റുപെട്ടിയുമായി വോട്ട് ശേഖരിക്കുന്നതിനെയാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ എതിര്‍ത്തത്. പ്രതിഷേധത്തെ തുടര്‍ന്ന് വോട്ടുശേഖരണം താത്കാലികമായി നിര്‍ത്തിവെച്ചു. നാല്, അഞ്ച് ബൂത്തുകളില്‍ സീല്‍ ചെയ്യാത്ത ബാലറ്റ് പെട്ടിയുമായെത്തിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. പ്രതിഷേധത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥരെ എആര്‍ഒ തിരിച്ച് വിളിപ്പിച്ചു. യുഡിഎഫ് എആര്‍ഒയ്ക്ക് പരാതി നല്‍കി. ഭിന്നശേഖരിക്കാര്‍ക്കും

കെ കെ ശെെലജ ടീച്ചർക്കായി അണിനിരന്ന് യുവത; പേരാമ്പ്രയെ പ്രകമ്പനം കൊള്ളിച്ച് വിദ്യാർത്ഥി യുവജന റാലി

പേരാമ്പ്ര : പേരാമ്പ്ര നഗരത്തെ ഇളക്കി മറിച്ച് വിദ്യാർത്ഥി യുവജന റാലി. കെ കെ ശൈലജ ടീച്ചർ ക്കൊപ്പമെന്ന് പ്രഖ്യാപിച്ചും ടീച്ചർക്കെതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങൾക്കെതിരെയുമാണ് എൽഡിഎസ്എഫ്, എൽഡിവൈഎഫ് പേരാമ്പ്ര മണ്ഡലം കമ്മിറ്റികൾ സംയുക്തമായി റാലി സംഘടിപ്പിച്ചത്. ഹാസ്റ്റിയ ല വിക്ടോറിയ എന്ന പേരിൽ പേരാമ്പ്ര റസ്റ്റ് ഹൗസിൽ നിന്നും ആരംഭിച്ച റാലി ബസ് സ്റ്റാൻഡിൽ

‘കെ.കെ.ശൈലജ ടീച്ചറെ അപമാനിച്ച ശബ്ദസന്ദേശം ലീ​ഗ് നേതാവ് അസ്​ലമിൻറേത്’; കേസെടുത്ത് പൊലീസ്

വടകര: വടകരയിലെ ഇടതുമുന്നണി സ്ഥാനാർഥി കെ.കെ.ശൈലജക്ക് എതിരായ വ്യാജപ്രചാരണത്തിൽ കേസെടുത്ത് പൊലീസ്.മുസ്ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറിയും ന്യൂ മാഹി പഞ്ചായത്ത് അംഗവുമായ അസ്ലമിനെതിരെയാണ് ന്യൂ മാഹി പോലീസ് കേസെടുത്തിരിക്കുന്നത്. ടീച്ചര്‍ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് മങ്ങാട് സ്‌നേഹതീരം എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലായിരുന്നു അസ്ലം വ്യാജ പ്രചാരണം നടത്തിയത്. റിപ്പോര്‍ട്ടര്‍ ചാനലില്‍ പരിപാടിക്കിടെ കെ.കെ ശൈലജ

നാദാപുരത്ത് ഷാഫി പറമ്പിലിൻ്റെ സ്വീകരണത്തിനിടെ തമ്മിലടിച്ച് മുസ്ലിം ലീഗ് – കോൺഗ്രസ് പ്രവർത്തകർ, വീഡിയോ കാണാം

നാദാപുരം: ചെക്യാട് യുഡിഎഫ് സ്വീകരണ പരിപാടിയിൽ മുസ്ലിം ലീഗ് കോൺഗ്രസ് പ്രവർത്തകർ തമ്മിലടി. ഷാഫി പറമ്പിലിൻ്റെ സ്വീകരണ പരിപാടിയിലാണ് സംഘർഷം. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. സ്ഥാനാർത്ഥി ഷെഡ്യൂളിൽ പെടാത്ത പരിപാടികളിൽ പങ്കെടുക്കുന്നുവെന്നും സ്വീകരണ കേന്ദ്രങ്ങളിൽ സമയം വൈകി എത്തുന്നുവെന്നും ആരോപിച്ചാണ് പ്രവർത്തകർ തമ്മിലടിച്ചത്. ഷാഫി പറമ്പിലിന് മുന്നിൽ വെച്ചായിരുന്നു പ്രവർത്തകരുടെ കയ്യാങ്കളി. ചെക്യാട് ഭാഗത്ത്‌ നേരത്തെയും

മതിയായ രേഖകളില്ല; ജില്ലയില്‍ തെരഞ്ഞെടുപ്പ് സര്‍വൈലന്‍സ് സ്‌ക്വാഡുകള്‍ പിടികൂടിയ തുക ഒരു കോടി കവിഞ്ഞു

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ രൂപീകരിക്കപ്പെട്ട വിവിധ സര്‍വൈലന്‍സ് സ്‌ക്വാഡുകള്‍ പിടികൂടിയ തുക ഒരു കോടി കവിഞ്ഞു. മതിയായ രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന പണമാണ് സ്‌ക്വാഡ് പിടിച്ചെടുത്തത്. 19,94,530 രൂപ ഇക്കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി പിടികൂടിയതാണിത്. പിടിച്ചെടുത്ത തുക അപ്പീല്‍ കമ്മറ്റിക്ക് കൈമാറി. ഇത്തരത്തില്‍ ആകെ 1,00,84,310 രൂപയാണ് സര്‍വൈലന്‍സ് സ്‌ക്വാഡുകള്‍ പിടിച്ചെടുത്ത് കൈമാറിയിട്ടുളളതെന്ന് എക്സ്പെന്‍ഡീച്ചര്‍

വടകരയില്‍ പോരാട്ടം കനക്കും; കെ.കെ ശൈലജ ടീച്ചര്‍ വിജയിക്കുമെന്ന് മാതൃഭൂമി സര്‍വ്വേ ഫലം

വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ വിജയിക്കുമെന്ന് മാതൃഭൂമി സര്‍വ്വെ ഫലം. 44 ശതമാനം ആളുകളും കെ.കെ ശൈലജ ടീച്ചര്‍ വിജയിക്കുമെന്ന് അഭിപ്രായം പ്രകടിപ്പിച്ചു. ഒപ്പം തന്നെ ഷാഫി പറമ്പില്‍ വിജയിക്കുമെന്ന് 41 ശതമാനം ആളുകള്‍ അഭിപ്രായം പ്രകടപ്പിച്ചുവെന്നാണ് സര്‍വ്വേ വ്യക്തമാക്കുന്നത്. കഴിഞ്ഞ തവണത്തെ സര്‍വ്വേ ഫലത്തിനേക്കാള്‍ ഷാഫി പറമ്പിലും

നവമാധ്യമങ്ങളിലൂടെ യു.ഡി.എഫ് വ്യക്തിഹത്യചെയ്യുന്നു, അപവാദ പ്രചരണങ്ങൾക്കും വ്യജ വാർത്തകൾക്കുമെതിരെ ഇലക്ഷൻ കമ്മീഷന് പരാതി നൽകും: കെ കെ ശൈലജ ടീച്ചർ

വടകര: യു ഡി എഫ് നവമാധ്യമങ്ങൾ ഉപയോഗിച്ച് നടത്തുന്നത് വ്യക്തിഹത്യയും അപവാദ പ്രചരണവുമാണ് എന്ന് വടകര പാർലിമെന്റ് മണ്ഡലം സ്ഥാനാർഥി കെ കെ ശൈലജ ടീച്ചർ പറഞ്ഞു. എൽ.ഡി.എഫ് മുന്നേറ്റത്തിൽ വിറളി പൂണ്ടവരാണ് സ്ഥാനാർത്ഥിയായ എന്നെ ഇപ്പോൾ തേജോവധം ചെയ്യുന്നത്. യാതൊരുവിധ രാഷ്ട്രീയ ധർമ്മികതയുമില്ലാത്ത യു ഡി എഫിലെ ഒരു കൂട്ടം നടത്തുന്ന വ്യാജ പ്രചരണങ്ങൾക്കെതിരെവിളിച്ച

കൊയിലാണ്ടിയില്‍ പര്യടനവുമായി വടകര ലോക്‌സഭാ മണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി സി.ആര്‍. പ്രഫുല്‍ കൃഷ്ണ

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ പര്യടനം നടത്തി വടകര ലോക്‌സഭാ മണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി സി.ആര്‍. പ്രഫുല്‍ കൃഷ്ണ. രാവിലെ ഗുരു ചേമഞ്ചേരിയുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തികൊണ്ടായിരുന്നു പര്യടനത്തിന് തുടക്കം. ചേലിയ, കാട്ടില പീടിക, വെങ്ങളം, കണ്ണന്‍ കടവ്, ശിവജി നഗര്‍, പൊയില്‍ക്കാവ് ബീച്ച്, ചെറിയ മങ്ങാട്, ബപ്പന്‍കാട്, കുറുവങ്ങാട് സെന്‍ട്രല്‍ സ്‌കൂള്‍, പെരുവട്ടൂര്‍, കാവും വട്ടം,

പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്ഫോടനം കേന്ദ്ര ഏജൻസി അന്വേഷിക്കണം: തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി ഷാഫി പറമ്പിൽ

പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ സി.പി.എം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ഗൂഡാലോചന കണ്ടെത്താൻ കേന്ദ്ര ഏജൻസികളെ അന്വേഷണം ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വടകര പാർലമെൻ്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. കൂത്തുപറമ്പ് നിയമസഭ മണ്ഡലത്തിലെ പാനൂരിൽ ബോംബ് നിർമ്മിച്ചത് സി.പി.എം ജില്ലാ – സംസ്ഥാന നേതാക്കളുടെ അറിവോടെയാണ്. അതീവ ഗുരുതരമായ