Category: പൊതുവാര്‍ത്തകൾ
‘ഡോറ-ബുജി’യെപ്പോലെ നാടുകാണാനിറങ്ങി നാലാക്ലാസുകാര്‍; കൈയിലെ കാശ് തീര്‍ന്നപ്പോള്‍ ആശങ്ക, ഒടുവില്‍ രക്ഷകനായി ഓട്ടോഡ്രൈവര്‍
കൊച്ചി: കാര്‍ട്ടൂണ്‍ താരമായ ഡോറ – ബുജിയെ അനുകരിച്ച് നാടുകാണാനിറങ്ങിയ നാലാംക്ലാസുകാരെ ഓട്ടെഡ്രൈവര്‍ സുരക്ഷിതമായി വീട്ടിലെത്തിച്ചു. ആമ്പല്ലൂരില്‍ ബുധനാഴ്ച വൈകിട്ടാണ് സംഭവം. അളഗപ്പ പോളിടെക്‌നിക്കിന് സമീപത്തെ ഓട്ടോസ്റ്റാന്റില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന കോക്കാടന്‍ ജെയ്‌സണ്‍ എന്ന വ്യക്തിയുടെ സമയോചിതമായ ഇടപെടല്‍ കാരണമാണ് കുട്ടികള്‍ സുരക്ഷിതരായി മാതാപിതാക്കളുടെ അടുത്ത് മടങ്ങിയെത്തിയത്. സ്‌ക്കൂള്‍ വിട്ട ശേഷമാണ് നാലാംക്ലാസുകരായ രണ്ടു കുട്ടികള്‍
പാനൂരിലെ ഷാഫി പറമ്പിലിന്റെ റോഡ് ഷോയിലും പ്രകടനത്തിലും പങ്കെടുക്കരുത്; അടുക്കും ചിട്ടയുമുള്ള ആഘോഷം മതിയെന്ന് വനിതാ ലീഗ് പ്രവർത്തകർക്ക് നിർദേശം
വടകര: വനിതാ ലീഗ് പ്രവര്‍ത്തകര്‍ റോഡ് ഷോയിലും പ്രകടനത്തിലും പങ്കെടുക്കരുതെന്ന് ലീഗ് നേതാവ്. പാനൂരില്‍ ഇന്ന് നടക്കാനിരിക്കുന്ന ഷാഫി പറമ്പിലിന്റെ റോഡ് ഷോയില്‍ വനിതാ ലീഗ് പ്രവര്‍ത്തകര്‍ പങ്കെടുക്കരുതെന്ന് പറയുന്ന ലീഗ് നേതാവിന്‍റെ ശബ്ദ സന്ദേശമാണ് പുറത്ത് വന്നത്. അടുക്കും ചിട്ടയുമുള്ള ആഘോഷം മതിയെന്നും വനിതാ ലീഗ് പ്രവര്‍ത്തകര്‍ അഭിവാദ്യം അര്‍പ്പിച്ചാല്‍ മാത്രം മതിയെന്നുമാണ് നിര്‍ദേശം.
ക്ഷേമനിധി ബോര്‍ഡിലെ തൊഴിലാളികളുടെ മക്കള്‍ക്ക് ഐടിഐ പ്രവേശനം; നോക്കാം വിശദമായി
കോഴിക്കോട്: വ്യവസായിക പരിശീലന വകുപ്പിന്റെ കീഴില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 12 ഐടിഐ കളിലായി 13 ട്രേഡുകളില്‍ കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ തൊഴിലാളികളുടെ മക്കള്‍ക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. 260 സീറ്റുകളാണ് ഇതിനായി സംവരണം ചെയ്തിട്ടുള്ളത്. ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ വെബ് സൈറ്റ് ആയ www.labourwelfarefund.in വഴി ഓണ്‍ലൈനായി അപേക്ഷിക്കണം.
കിടപ്പുമുറിയിലെ സീലിങ് ഫാൻ അടർന്നു ദേഹത്ത് വീണു; കണ്ണൂരിൽ യുവാവിന് ദാരുണാന്ത്യം
കണ്ണൂർ: കിടപ്പുമുറിയിലെ സീലിങ് ഫാൻ അടർന്നുവീണ് യുവാവ് മരിച്ചു. കണ്ണൂർ എട്ടിക്കുളത്തെ മുഹമ്മദ് ഷമീറാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയുറക്കത്തിനിടെയാണ് അപകടം. റൂമിന് മുകളിലെ കോൺക്രീറ്റ് പാളിക്കൊപ്പം ഫാൻ താഴേക്കുപതിച്ചായിരുന്നു അപകടം സംഭവിച്ചത്. താഴെ കട്ടിലിൽ കിടന്നുറങ്ങുകയായിരുന്ന യുവാവിന്റെ ശരീരത്തിലാണ് ഇത് വന്ന് പതിച്ചത്. ഷമീറിന്‍റെ നെഞ്ചിന് താഴെയാണ് ഫാനും കോൺക്രീറ്റ് പാളിയും വീണത്. എന്നാൽ
ശനിയാഴ്ച അവധിയാണെന്ന് കരുതി ഇനി വീട്ടിലിരിക്കാൻ പറ്റില്ല, സ്കൂളുണ്ടാകും; വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: 25 ശനിയാഴ്ചകൾ അധ്യയനദിനമാക്കി സ്കൂളുകളുടെ വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ചു. അധ്യയനദിനം 220 തികയ്ക്കുന്ന രീതിയിലാണ് കലണ്ടർ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജൂൺ 15, 22, 29, ജൂലൈ 20, 27, ആഗസ്റ്റ് 17, 24, 31, സെപ്റ്റംബർ ഏഴ്, 28, ഒക്ടോബർ അഞ്ച്, 26, നവംബർ രണ്ട്, 16, 23, 30, ഡിസംബർ ഏഴ്, ജനുവരി നാല്,
ഫറോക്ക് റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ കയറുന്നതിനിടെ കാൽവഴുതി പാളത്തിലേക്ക് വീണു; തലശ്ശേരി സ്വദേശിയായ യുവതിക്ക് ദാരുണാന്ത്യം
കോഴിക്കോട്: ഫറോക്ക് റെയില്‍വെ സ്റ്റേഷനില്‍ ട്രെയിൻ കയറുന്നതിനിടെ കാല്‍ വഴുതി വീണ് യുവതിക്ക് ദാരുണാന്ത്യം. തലശ്ശേരി ജാസ്മിൻ വില്ലയില്‍ വാഹിദ (44) ആണ് മരിച്ചത്. മകൾക്കൊപ്പം ട്രെയിനില്‍ കയറുന്നതിനിടെ കാല്‍വഴുതി ട്രെയിനും പ്ലാറ്റ്ഫോമിനും ഇടയിലൂടെ പാളത്തിലേക്ക് വീഴുകയായിരുന്നു. യുവതി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. സിഎംഎ പരീക്ഷയെഴുതാനെത്തിയ മകള്‍ക്കൊപ്പം രാമനാട്ടുകരയിലെ സെന്ററില്‍ കൂട്ടിന് വന്നതായിരുന്നു വാഹിദ. ബുധനാഴ്ച
നാട്ടു മാവുകള്‍ക്കൊരു ഉദ്യാനം; തയ്യാറെടുപ്പുമായി മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, പരിസ്ഥിതിദിനത്തില്‍ വിവിധ മാവിന്‍തൈകള്‍ നട്ടു
മേപ്പയ്യൂര്‍: ലോക പരിസ്ഥിതി ദിനത്തില്‍ വിവിധ തരം മാവിന്‍ തൈകള്‍ നട്ട് മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍. നാട്ടു മാവുകളുടെ സംരക്ഷണത്തിനായി പദ്ധതി ഒരുങ്ങിയിട്ടുണ്ട്. സ്‌കൂളിലെ വിവിധ സന്നദ്ധ സംഘടനകളും, പിടിഎ ഭാരവാഹികളും, അധ്യാപകരും ചേര്‍ന്ന് മാവിന്‍തൈകള്‍ വച്ചുപിടിപ്പിച്ചു. മാവിന്‍ തൈകള്‍നട്ട് ചടങ്ങ് പിടിഎ പ്രസിഡന്റ് വി.പി. ബിജു ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍
‘നേതാവ് എന്നും ഉമ്മന്‍ ചാണ്ടി തന്നെ, അദ്ദേഹം കാണിച്ചു തന്ന വഴിയിലൂടെ പ്രവര്‍ത്തിക്കും’; വടകരയിലെ വിജയത്തിന് ശേഷം ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് ഷാഫി പറമ്പില്‍
വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കരുത്തുറ്റ വിജയത്തിന് ശേഷം പുതുപ്പള്ളിയിലെത്തി എത്തി ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് വടകരയിലെ നിയുക്ത എം.പി ഷാഫി പറമ്പില്‍. രാഹുല്‍ മാങ്കൂട്ടം, കെ.സി ജോസഫ്, ചാണ്ടി ഉമ്മന്‍ തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു സന്ദര്‍ശനം. ചാണ്ടി ഉമ്മനൊപ്പം പള്ളിയിലെത്തി സന്ദര്‍ശനം നടത്തിതിന് ശേഷമാണ് ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ചത്. മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ചതിന് ശേഷം കല്ലറയില്‍ പൂക്കള്‍
ലോക്‌സഭാ തെരഞ്ഞെടുപ്പ്; 110 നിയമസഭാ മണ്ഡലങ്ങളില്‍ യു.ഡി.എഫിന് മുന്‍തൂക്കം,എവിടെയൊക്കെ എന്ന് നോക്കാം
തിരുവന്തപുരം: കേരളം കാത്തിരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 110 നിയമസഭാ മണ്ഡലങ്ങളില്‍ യു.ഡി.എഫിന് മുന്‍തൂക്കം. നിയമസഭാ തിരഞ്ഞെടുപ്പില്‍ 99 സീറ്റുകളില്‍ വിജയിച്ച എല്‍ഡിഎഫിന് മുന്നിലെത്താനായത് 19 മണ്ഡലങ്ങളില്‍ മാത്രം. അതേസമയം 2019ല്‍ നേമത്ത് മാത്രം മുന്‍തൂക്കമുണ്ടായിരുന്ന ബിജെപി ഇത്തവണ 11 ഇടത്തേക്ക് വളര്‍ന്നു. മുന്‍തൂക്കമുള്ള മണ്ഡലങ്ങള്‍ നോക്കാം വടകര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര,
ലോക്സഭയിലേക്ക് മുരളീധരനുമുണ്ടാകും? വയനാട്ടില്‍ നിന്നും മത്സരിക്കാന്‍ സാധ്യതയേറുന്നു
കോട്ടയം: വടകര ലോക്സഭാ മണ്ഡലത്തിൽ നിന്നും അവസാന നിമിഷം തൃശ്ശൂരിലേക്ക് മാറ്റിയതാണ് കെ മുരളീധരനെ. ശക്തമായ ത്രികോണ മത്സരം കാഴ്ചവെക്കാൻ സാധിച്ചെങ്കിലും വമ്പൻതോൽവിയായിരുന്നു മുരളീധരന്റേത്. മാത്രമല്ല സുരേഷ് ഗോപിയിലൂടെ ബിജെപിക്ക് കേരളത്തിൽ അക്കൗണ്ട് തുറക്കാനും സാധിച്ചു. തോൽവിക്ക് പിന്നാലെ നേതൃത്വത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയ മുരളീധരനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. അദ്ദേഹത്തെ തണുപ്പിച്ചില്ലെങ്കിൽ പാർട്ടിക്ക് ക്ഷീണമുണ്ടാകുമെന്ന വിലയിരുത്തലുമുണ്ട്.