ഫറോക്ക് റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ കയറുന്നതിനിടെ കാൽവഴുതി പാളത്തിലേക്ക് വീണു; തലശ്ശേരി സ്വദേശിയായ യുവതിക്ക് ദാരുണാന്ത്യം


കോഴിക്കോട്: ഫറോക്ക് റെയില്‍വെ സ്റ്റേഷനില്‍ ട്രെയിൻ കയറുന്നതിനിടെ കാല്‍ വഴുതി വീണ് യുവതിക്ക് ദാരുണാന്ത്യം. തലശ്ശേരി ജാസ്മിൻ വില്ലയില്‍ വാഹിദ (44) ആണ് മരിച്ചത്.

മകൾക്കൊപ്പം ട്രെയിനില്‍ കയറുന്നതിനിടെ കാല്‍വഴുതി ട്രെയിനും പ്ലാറ്റ്ഫോമിനും ഇടയിലൂടെ പാളത്തിലേക്ക് വീഴുകയായിരുന്നു. യുവതി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. സിഎംഎ പരീക്ഷയെഴുതാനെത്തിയ മകള്‍ക്കൊപ്പം രാമനാട്ടുകരയിലെ സെന്ററില്‍ കൂട്ടിന് വന്നതായിരുന്നു വാഹിദ.

ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. എറണാകുളം- നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് എക്സ്പ്രസില്‍ കയറുന്നതിനിടെ പിടിവിട്ടു താഴേക്കു വീഴുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

[mid23