എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ കൊയിലാണ്ടി മണ്ഡലത്തിലെ വിദ്യാർത്ഥിയാണോ? പ്രതിഭാ സംഗമം സംഘടിപ്പിക്കുന്നു


കൊയിലാണ്ടി: നിയോജക മണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ കൊയിലാണ്ടി എം.എൽ.എ അനുമോദിക്കുന്നു. കൊയിലാണ്ടി നിയോജക മണ്ഡലത്തിനകത്തുള്ള സ്കൂളുകളിൽ പഠിച്ച വിദ്യാർത്ഥികളെയും മണ്ഡലത്തിന് പുറത്തുള്ള സ്കൂളുകളിൽ പഠിച്ച, എന്നാൽ മണ്ഡലത്തിൽ സ്ഥിരതാമസക്കാരുമായ വിദ്യാർത്ഥികളിൽ മുൻകൂട്ടി റജിസ്റ്റർ ചെയ്തവരെയുമാണ് അനുമോദിക്കുന്നത്.

2024 ജൂൺ 8 ന് ശനിയാഴ്ച കൊയിലാണ്ടി ഇ.എം എസ് ടൗൺഹാളിലാണ് അനുമോദന ചടങ്ങ് നടക്കുന്നത്. ചടങ്ങിൽ കാനത്തിൽ ജമീല എം എൽ എ കുട്ടികൾക്ക് പുരസ്കാരങ്ങൾ കൈമാറും. കൂടുതൽ വിവരങ്ങൾക്ക് 99464 20499 എന്ന നമ്പറിൽ ബന്ധപ്പെടുക.