നാട്ടു മാവുകള്‍ക്കൊരു ഉദ്യാനം; തയ്യാറെടുപ്പുമായി മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, പരിസ്ഥിതിദിനത്തില്‍ വിവിധ മാവിന്‍തൈകള്‍ നട്ടു


മേപ്പയ്യൂര്‍: ലോക പരിസ്ഥിതി ദിനത്തില്‍ വിവിധ തരം മാവിന്‍ തൈകള്‍ നട്ട് മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍. നാട്ടു മാവുകളുടെ സംരക്ഷണത്തിനായി പദ്ധതി ഒരുങ്ങിയിട്ടുണ്ട്. സ്‌കൂളിലെ വിവിധ സന്നദ്ധ സംഘടനകളും, പിടിഎ ഭാരവാഹികളും, അധ്യാപകരും ചേര്‍ന്ന് മാവിന്‍തൈകള്‍ വച്ചുപിടിപ്പിച്ചു.

മാവിന്‍ തൈകള്‍നട്ട് ചടങ്ങ് പിടിഎ പ്രസിഡന്റ് വി.പി. ബിജു ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ കെ. നിഷിദ് അധ്യക്ഷനായ ചടങ്ങില്‍ സ്റ്റാഫ് സെക്രട്ടറി എന്‍.വി. നാരായണന്‍, എസ്.എം.സി ചെയര്‍മാന്‍ പുതുക്കുളങ്ങര സുധാകരന്‍, പി.ടി.എ വൈസ് പ്രസിഡന്റ് വിനോദ് വടക്കയില്‍, അഡീഷണല്‍ ഹെഡ്മാസ്റ്റര്‍ സന്തോഷ് സാദരം, വി.പി സതീശന്‍, എസ്.ആര്‍.ജി കണ്‍വീനര്‍ കെ.ടി. സ്മിത എന്നിവര്‍ പ്രസംഗിച്ചു.