ഭൂമിയ്ക്ക് തണലേകാന്‍; ലോക പരിസ്ഥിതി ദിനത്തില്‍ പിഷാരികാവില്‍ ഔഷധ സസ്യ തൈകള്‍ നട്ടു


കൊയിലാണ്ടി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പിഷാരികാവ് ദേവസ്വം ക്ഷേത്ര പരിസരത്ത് ഔഷധ സസ്യ തൈകള്‍ നട്ടു. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ശ്രീ ഇളയിടത്ത് വേണു ഗോപാല്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങളായ തുന്നോത്ത് അപ്പുക്കുട്ടി നായര്‍, എം. ബാലകൃഷ്ണന്‍ നായര്‍, സി. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, ക്ഷേത്രം മേല്‍ശാന്തി എന്‍ നാരായണന്‍ മൂസത്, കീഴ്ശാന്തി എന്‍. ഉണ്ണികൃഷ്ണന്‍ മൂസത്, ജീവനക്കാരായ വി.പി. ഭാസ്‌കരന്‍, കെ.കെ. രാകേഷ്, പി.സി. അനില്‍കുമാര്‍, എന്‍.കെ. ബാബുരാജ്, കെ.വി. ശ്രീശാന്ത്, ലീലാകൃഷ്ണന്‍, ഉമേഷ്.കെ, കെ. ഉണ്ണികൃഷ്ണന്‍, ശ്യാംലാല്‍ എന്നിവര്‍ സംബന്ധിച്ചു.