ലോക പരിസ്ഥിതി ദിനത്തില്‍ പങ്കാളികളായി കൊയിലാണ്ടി നഗരസഭയും; അണേലക്കടവ് പുഴയോരത്ത് മുള തൈകള്‍ നട്ടു


കൊയിലാണ്ടി: ലോക പരിസ്ഥിതി ദിനാഘോഷം നടത്തി കൊയിലാണ്ടി നഗരസഭ. അണേല കടവില്‍ ഉള്ള കണ്ടല്‍ പാര്‍ക്ക് പരിസരത്ത് മുളത്തൈകള്‍ നട്ടു കൊണ്ടാണ് പരിസ്ഥിതി ദിനാഘോഷത്തില്‍ പങ്കാളികളായത്. പുഴയോരങ്ങളിലെ മണ്ണൊപില്ല് തടയുന്നതില്‍ മുളങ്കാടുകള്‍ വലിയ പങ്കു വഹിക്കുന്നുണ്ട് വര്‍ദ്ധിപ്പിക്കുന്നതിനും സഹായകരമാകുന്നു. കൂടാതെ പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും വൃക്ഷത്തൈകളും വിതരണം ചെയ്തു.

എംഎല്‍എ കാനത്തില്‍ ജമീല മുള തൈകള്‍ പുഴയോരത്ത് നട്ടു കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ കെ. സത്യന്‍ സ്വാഗതവും നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധാ കിഴക്കേ പാട്ട് അധ്യക്ഷതയും വഹിച്ചു. അസിസ്റ്റന്റ് ഫോറസ്റ്റ് ഓഫീസര്‍ പരിസ്ഥിതി സന്ദേശം അവതരിപ്പിച്ചു.

ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഷിജു മാസ്റ്റര്‍, ആരോഗ്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രജില വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടി, വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു. പി.ബി എന്നിവരും , കൗണ്‍സിലര്‍മാരായ കുമാരന്‍, രമേശന്‍ മാസ്റ്റര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഇന്ദുലേഖ, ക്ലീന്‍ സിറ്റി മാനേജര്‍ സതീഷ് മറ്റ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, പരിസരവാസികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. കൊയിലാണ്ടി നഗരസഭാ സെക്രട്ടറി ഇന്ദു എസ് ശങ്കരി പരിപാടിക്ക് നന്ദിയും പറഞ്ഞു.