ശനിയാഴ്ച അവധിയാണെന്ന് കരുതി ഇനി വീട്ടിലിരിക്കാൻ പറ്റില്ല, സ്കൂളുണ്ടാകും; വി​ദ്യാ​ഭ്യാ​സ ക​ല​ണ്ട​ർ പ്രസിദ്ധീകരിച്ചു


തി​രു​വ​ന​ന്ത​പു​രം: 25 ശ​നി​യാ​ഴ്ച​ക​ൾ അ​ധ്യ​യ​ന​ദി​ന​മാ​ക്കി സ്​​കൂ​ളു​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ക​ല​ണ്ട​ർ പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ധ്യ​യ​ന​ദി​നം 220 തി​ക​യ്ക്കുന്ന രീ​തി​യി​ലാ​ണ്​ ക​ല​ണ്ട​ർ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജൂ​ൺ 15, 22, 29, ജൂ​ലൈ 20, 27, ആ​ഗ​സ്റ്റ്​ 17, 24, 31, സെ​പ്​​റ്റം​ബ​ർ ഏ​ഴ്, 28, ഒ​ക്​​ടോ​ബ​ർ അ​ഞ്ച്, 26, ന​വം​ബ​ർ ര​ണ്ട്, 16, 23, 30, ഡി​സം​ബ​ർ ഏ​ഴ്, ജ​നു​വ​രി നാ​ല്, 25, ഫെ​ബ്രു​വ​രി ഒ​ന്ന്, 15, 22, മാ​ർ​ച്ച്​ ഒ​ന്ന്, 15, 22 എന്നീശ​നി​യാ​ഴ്ച​ക​ളാ​ണ് പ്രവൃത്തി ദിനങ്ങളാക്കിയത്.

ജൂ​ൺ, ആ​ഗ​സ്റ്റ്, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ൽ മൂ​ന്നും ന​വം​ബ​റി​ൽ നാ​ലും ശ​നി​യാ​ഴ്ച പ്ര​വൃ​ത്തി​ദി​ന​മാ​ണ്​. ഇ​താ​ദ്യ​മാ​യാ​ണ്​ ഇ​ത്ര​യും ശ​നി​യാ​ഴ്​​ച​ക​ൾ കൂ​ട്ട​ത്തോ​ടെ അ​ധ്യ​യ​ന ദി​ന​മാ​ക്കു​ന്ന​ത്. നേ​ര​ത്തെ 204 അ​ധ്യ​യ​ന​ദി​നം ഉ​ൾ​പ്പെ​ടു​ത്തി ക​ല​ണ്ട​റി​ന്​ ധാ​ര​ണ​യാ​യി​രു​ന്നെ​ങ്കി​ലും 220 ദി​വ​സ​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന്​ ഹൈ​ക്കോട​തി ഉ​ത്ത​ര​വു​ണ്ടെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് 25 ശനിയാഴ്ചകൾ അധ്യയദിനമാക്കിയിരിക്കുന്നത്.

പുതിയ തീരുമാനത്തിനെതിരെ അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ൾ കൂ​ട്ട​ത്തോ​ടെ എ​തി​ർ​ത്തെ​ങ്കി​ലും കോ​ട​തി വി​ധി ന​ട​പ്പാ​ക്കേ​ണ്ടി​വ​രു​മെ​ന്നാ​ണ്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അവർക്ക് നൽകിയ മ​റു​പ​ടി. തുടർന്ന് 16 ശ​നി​യാ​ഴ്ചകൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി 220 അ​ധ്യ​യ​ന​ദി​നം നി​ശ്ച​യി​ച്ച്​ ക​ല​ണ്ട​ർ ത​യാ​റാ​ക്കുകയായിരുന്നു. ക​ഴി​ഞ്ഞ വ​ർ​ഷം 210 അ​ധ്യ​യ​ന​ദി​നം ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ക​ല​ണ്ട​ർ​ അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​ടെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് 205 ആക്കി കുറച്ചിരുന്നു.

[mid4