Category: തെരഞ്ഞെടുപ്പ്
വടകരയില്‍ ആദ്യ റൗണ്ടില്‍ ഷാഫി പറമ്പിലിന് ലീഡ്; കണക്കുകള്‍ അറിയാം
വടകര: വടകരയില്‍ ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ മുന്നില്‍.9247 വോട്ടുകള്‍ക്കാണ് ഷാഫി പറമ്പില്‍ ലീഡ് ചെയ്യുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനൊപ്പം നില്ക്കാറുള്ള പേരാമ്പ്ര, ചങ്ങരോത്ത് മേഖലകളാണ് ആദ്യ റൗണ്ടില്‍ എണ്ണിയത്. 37,573 വോട്ടുകളാണ് ഷാഫി പറമ്പില്‍ നേടിയത്. 31,209 വോട്ടുകള്‍ എല്‍.ഡി.എഫിന്റെ കെ.കെ ശൈലജയും 6,588 വോട്ടുകള്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി
തപാല്‍ വോട്ടുകള്‍ എണ്ണി തുടങ്ങി; വടകരയില്‍ ആദ്യ ലീഡ് യുഡിഎഫിന്
വടകര: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തപാല്‍ വോട്ടുകള്‍ എണ്ണിതുടങ്ങിയപ്പോള്‍ വടകരയില്‍ ആദ്യ ലീഡ് യുഡിഎഫിന്. 90 വോട്ടിനാണ് ഷാഫി പറമ്പില്‍ മുന്നിലുള്ളത്. കണ്ണൂരില്‍ എല്‍ഡിഎഫാണ് മുന്നില്‍. 49 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് മുന്നിലുള്ളത്. അതേ സമയം കോഴിക്കോട് 17 വോട്ടിന് യുഡിഎഫാണ് മുന്നിലുള്ളത്. ആദ്യ ഫലസൂചനകളില്‍ സംസ്ഥാനത്ത് എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമാണുള്ളത്. 8.30ഓടെയാണ് സംസ്ഥാനത്ത് വോട്ടെണ്ണല്‍ ആരംഭിച്ചത്. എന്നാല്‍
ലോക്സഭാ തെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ തുടങ്ങി; പ്രക്രിയ ഇങ്ങനെ, വിശദമായി നോക്കാം
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പ്രക്രിയ ആരംഭിച്ചു. നെഞ്ചിടിപ്പോടെ കേരളം കാത്ത് നില്ക്കുന്ന വിധി മണിക്കൂറുകള്‍ക്കകം പുറത്തുവരും. വോട്ടെണ്ണല്‍ സംബന്ധിച്ച് പലര്‍ക്കും ധാരണകള്‍ കുറവായിരിക്കും. അല്ലെങ്കില്‍ എങ്ങനെയന്നത് കൃത്യതയുണ്ടാവില്ല. ഇവയെക്കുറിച്ച് നോക്കാം വിശദമായി. 20 കേന്ദ്രങ്ങളിലാണ് സംസ്ഥാനത്തെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്നത്. രാവിലെ 8 മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. ആദ്യം എണ്ണുന്നത് പോസ്റ്റല്‍
വോട്ടെണ്ണൽ ആരംഭിച്ചു, ആദ്യം എണ്ണുന്നത് തപാൽ വോട്ടുകൾ; ഒൻപത് മണിക്കുള്ളിൽ ആദ്യ ഫലസൂചനകൾ ലഭ്യമാകും
കോഴിക്കോട്: വടകര ലോക്സഭാ മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ തപാൽ വോട്ടുകളാണ് എണ്ണുന്നത്. 30 വീതം ടേബിളുകളാണ് ഓരോ ലോക്സഭ മണ്ഡലത്തിലെയും തപാൽ വോട്ടുകൾ എണ്ണാൻ ക്രമീകരിച്ചിട്ടുള്ളത്. ആദ്യ റൗണ്ട് എണ്ണിത്തീരുന്നതോടെ ആദ്യ ഫലസൂചനകൾ പുറത്തുവരും. 8.30 ഓടെ ഇവിഎം വോട്ടുകളും എണ്ണിത്തുടങ്ങും. വടകര മണ്ഡലത്തില്‍ 14,405 ഉം തപാല്‍ വോട്ടുകളാണ്
വടകരയിൽ ആര് വാഴും? ആര് വീഴും ? ജനങ്ങൾ ആർക്കൊപ്പമെന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ അറിയാം..
വടകര: കോഴിക്കോട് ജില്ലയുടെ വടക്കുനിന്ന് തുടങ്ങി കണ്ണൂരിലേക്ക് നീണ്ടു കിടക്കുന്ന ലോക്സഭാ മണ്ഡലമായ വടകരയില്‍ രണ്ട് എംഎല്‍എമാര്‍ തമ്മിലാണ് പോരാട്ടം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയ കെ.കെ.ശൈലജയും, ശക്തമായ ത്രികോണമത്സരം നടന്ന പാലക്കാട്ട് മിന്നും വിജയം നേടിയ ഷാഫി പറമ്പിലും. ലോക്സഭാ തെരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടമാണ് വടകരയിൽ ഇരുവരും കാഴ്ചവെച്ചത്. ശൈലജയുടെ
എല്ലാ കണ്ണുകളും വടകരയിലേക്ക്, കടത്തനാട്ടില്‍ ആര് ജയിക്കും; വോട്ടെണ്ണല്‍ ദിനത്തില്‍ വടകരയില്‍ പ്രത്യേക സേനാവിന്യാസം
top1] വടകര: വീറും വാശിയും നിറഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ വടകരയില്‍ പ്രത്യേക സേനവിന്യാസം. അതീവ പ്രശ്ന ബാധിത മേഖലകളില്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ക്യൂ.ആര്.ട. സംഘം എന്തു സാഹചര്യവും നേരിടാന്‍ സജ്ജമാണെന്നും കളക്ടര്‍ മാധ്യമങ്ങളെ അറിയിച്ചു. ഇന്ന് വൈകിട്ട് മുതല്‍ നാളെ വൈകിട്ട് വരെ
ശൈലജ ടീച്ചറോ ഷാഫിയോ ?, ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി, ജനവിധി നാളെ, വോട്ടെണ്ണല്‍ രാവിലെ എട്ടിന്
കോഴിക്കോട്: വാശിയേറിയ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ജനവിധി നാളെ അറിയാം. രാവിലെ എട്ട് മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. വെള്ളിമാടുകുന്ന് ജെ.ഡി.ടി. ഇസ്ലാം എജുക്കേഷൻ കോംപ്ലക്സിലാണ് കോഴിക്കോട്, വടകര ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണുക. രാവിലെ 6.30-നാണ് സ്ട്രോങ് റൂമുകൾ തുറക്കുക. ഹോം വോട്ടിങ്, സർവീസ് വോട്ടുകൾ, ഉദ്യോഗസ്ഥരുടെ വോട്ടുകൾ എന്നിവയടക്കം അഞ്ചുവിഭാഗങ്ങളിലെ വോട്ടുകൾ ചേർന്ന തപാൽവോട്ടുകളാണ് ആദ്യം
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം: പ്രകോപനപരമായ മുദ്രാവാക്യം ഒഴിവാക്കാന്‍ നിര്‍ദ്ദേശം, വിജയാഹ്ലാദ പ്രകടനങ്ങളുടെ വിവരങ്ങള്‍ മുന്‍കൂട്ടി പോലീസില്‍ അറിയിക്കാനും നിര്‍ദ്ദേശം
കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ വിജയാഹ്ലാദ പ്രകടനങ്ങളുടെ വിവരങ്ങള്‍ മുന്‍കൂട്ടി പോലീസില്‍ അറിയിക്കാന്‍ ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. ഒരേ റൂട്ടിലും പ്രദേശത്തും ഒന്നിലധികം പാര്‍ട്ടികളുടെ പ്രകടനങ്ങള്‍ ഒന്നിച്ചുവരുമ്പോളുള്ള സംഘര്‍ഷസാധ്യത ഒഴിവാക്കുകയാണ് ലക്ഷ്യം. ഓരോ പോലീസ് സ്റ്റേഷനിലെയും സ്റ്റേഷന് ഹൗസ് ഓഫീസര്‍ (എസ് എച്ച് ഒ)തലത്തിലും ഇത്
ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍; വടകര ലോക്സഭ മണ്ഡലത്തിന് ഏഴ് കൗണ്ടിങ് ഹാളുകള്‍, നോക്കാം വിശദമായി
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ വെള്ളിമാടുകുന്ന് ജെഡിടി എജുക്കേഷനല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ക്യാമ്പസിലെ 14 ഹാളുകളില്‍ ആയാണ് കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ നടക്കുക. നിയമസഭ മണ്ഡലം അടിസ്ഥാനത്തില്‍ വടകര ലോക്സഭ മണ്ഡലത്തിന് ഏഴ് കൗണ്ടിങ് ഹാളുകളും, കോഴിക്കോട് ലോക്സഭ മണ്ഡലത്തിന് ഏഴ് കൗണ്ടിങ് ഹാളുകളുമാണുള്ളത്. കോഴിക്കോട് ജില്ലയില്‍ ഉള്‍പ്പെട്ട വയനാട് ലോക്സഭ പരിധിയില്‍
ഏറ്റവും കൂടുതൽ പോളിങ് വടകര മണ്ഡലത്തിൽ; ലോക്സഭ തിരഞ്ഞെടുപ്പിലെ അന്തിമ കണക്ക് പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ
തിരുവനന്തപുരം : ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 71.27 ശതമാനം വോട്ട് രേഖപ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. സംസ്ഥാനത്തെ 20 ലോക്സഭ മണ്ഡലങ്ങളില്‍ ഏറ്റവുമധികം പോളിങ് നടന്നത് വടകര മണ്ഡലത്തിലാണ്. 78.41 ശതമാനം. 1,11,4950 വോട്ടര്‍മാര്‍ വടകരയില്‍ വോട്ട് രേഖപ്പെടുത്തി. പത്തനംതിട്ട മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ടിങ് നടന്നത്. 63.37 ശതമാനം. 14,29700