Category: സ്പെഷ്യല്‍

Total 571 Posts

‘ഓര്‍മ്മകള്‍ക്കില്ല ചാവും ചിതകളും.. ഊന്നുകോലും ജരാനര ദുഃഖവും’; കെ.എസ്.ബിമലിനെക്കുറിച്ച് അനൂപ് അനന്തൻ എഴുതുന്നു

അനൂപ് അനന്തൻ ‘ഓര്‍മ്മകള്‍ക്കില്ല ചാവും ചിതകളും ഊന്നുകോലും ജരാനര ദുഃഖവും’ കൂട്ടുകാർക്ക് കൂടപിറപ്പ്, കുട്ടികൾക്ക് പ്രിയപ്പെട്ട അധ്യാപകൻ, സാഹിത്യാസ്വാദകർക്ക് സാഹിത്യകാരൻ, നാടകാസ്വാദകർക്ക് നാടകക്കാരൻ, തൊട്ടറിഞ്ഞവർക്കെല്ലാം സഖാവ്… കുടുംബത്തിന് എല്ലാമെല്ലാം… ഇങ്ങനെയൊരാളിനെ കെ.എസ്.ബിമൽ എന്ന് വിളിക്കാം. ബിമലിനെ കുറിച്ച് എഴുതുമ്പോൾ, ബിമൽ നമ്മെ വിട്ടു പിരിയുന്നതിന്റെ മണിക്കൂറുകൾക്ക് മുൻപുള്ള പോണ്ടിച്ചേരിയിൽ നിന്നുളള പി.സി.രാജേഷിന്റെ ഫോൺ വിളിയാണ് ഓർമ്മ.

‘തുളു’ ചിത്രം ‘തുടര്‍’ ഹൗസ്ഫുള്‍ ആയി ഓടിക്കൊണ്ടിരിക്കുമ്പോള്‍ മേപ്പയ്യൂരിനും അഭിമാനിക്കാം; ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് മേപ്പയ്യൂരുകാരന്‍ ചന്തു

മേപ്പയ്യൂര്‍: കര്‍ണാടകയിലെ തിയേറ്ററുകളില്‍ തുടര്‍ എന്ന തുളു ചിത്രം ഹൗസ്ഫുള്‍ ആയി ഓടിക്കൊണ്ടിരിക്കുമ്പോള്‍ ചിത്രത്തിന് ക്യാമറ ചലിപ്പിച്ച മേപ്പയ്യൂര്‍ സ്വദേശി ചന്തു സന്തോഷത്തിലാണ്. മലയാളത്തില്‍ സ്വതന്ത്ര ക്യാമറമാനായ ചന്തുവിന്റെ ആദ്യ തുളു ചിത്രമാണ് തുടര്‍. ചിത്രം മികച്ച അഭിപ്രായങ്ങളുമായി ചിത്രം രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. സുമുഖ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വില്‍സണ്‍ റിബലോ നിര്‍മിച്ച ചിത്രം എല്‍ട്ടണ്‍,

സര്‍വ്വീസ് റോഡ് നിര്‍മ്മാണത്തിലെ അശാസ്ത്രീയത; പയ്യോളിയിലും പരിസരപ്രദേശങ്ങളിലും അപകടങ്ങള്‍ തുടര്‍ക്കഥ, അടുത്തിടെ റോഡപകടങ്ങളില്‍ പൊലിഞ്ഞത് മൂന്ന് ജീവനുകള്‍

പയ്യോളി: ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത കാരണം പയ്യോളിയിലും പരിസര പ്രദേശങ്ങളിലും അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു. അടുത്തിടെ മൂന്ന് പേരാണ് അശാസ്ത്രീയമായ റോഡ് നിര്‍മ്മാണം കാരണം മരണത്തിന് കീഴടങ്ങിയത്. അതിലെ ഏറ്റവും ഒടുവിലെത്തെ ഇരയാണ് ചോറോട് ചേന്ദമംഗലം സ്വദേശി സജീന്ദ്രന്‍. രാവിലെ ഡ്യൂട്ടിക്ക് പോവുന്നതിനിടെ മൂരാട് അണ്ടര്‍പാസിന് സമീപം താഴെ കളരി സ്‌കൂളിന് സമീപത്താണ് സജീന്ദ്രന്‍ അപകടത്തില്‍പ്പെടുന്നത്. ദേശീയപാത

എം നാരായണന്‍ മാഷ്; നാടകം ജീവിതമാക്കിയ നാടകാചാര്യന്‍

എ. സജീവ്കുമാര്‍ കൊയിലാണ്ടി: നാടകം തപസ്യയാക്കി മാറ്റിയ നടനും സംവിധായകനുമായ എം. നാരായണന് നാടകരംഗത്തെ സമഗ്ര സംഭാവനക്കുള്ള കെ. ശിവരാമന്‍ പുരസ്‌കാരം. നാടക രംഗത്ത് എത്തിയതിന്റെ 55 വര്‍ഷം പിന്നിടുന്ന വേളയിലാണ് അധ്യാപന രംഗത്തും നാടകരംഗത്തും സഹപ്രവര്‍ത്തകനായിരുന്ന കെ. ശിവരാമന്‍ മാസ്റ്ററുടെ പേരിലുള്ള ട്രസ്റ്റ് നല്‍കുന്ന അവാര്‍ഡ് എം നാരായണന് ലഭിക്കുന്നത്. നടനായി ആരംഭിച്ച് നടനും

പ്രായം നാൽപ്പതിൽ താഴെ മാത്രം; കുഴഞ്ഞുവീണും ഹൃദയാഘാതത്തെ തുടർന്നും അടുത്തിടെ കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലുമായി മരിച്ചത് പത്തിലധികം പേർ

കൊയിലാണ്ടി: കുഴഞ്ഞുവീണും ഹൃദയാഘാതത്തെ തുടർന്നും നിരവധി പേരാണ് കഴിഞ്ഞ കുറച്ച് നാളുകൾക്കിടയിൽ കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലുമായി മരണപ്പെട്ടത്. ഇതിൽ കൂടുതലും യുവാക്കളാണ് എന്നതാണ് ഏറ്റവും ദു:ഖകരം. നാൽപ്പത് വയസിൽ താഴെ മാത്രം പ്രായമുള്ള പത്തിലധികം പേരാണ് ഈയടുത്തായി മരണപ്പെട്ടത്. കുടുംബത്തോടപ്പമുള്ള സന്തോഷ നിമിഷങ്ങളും സ്വപ്നസാക്ഷാത്ക്കാരവും മനസിൽ കൊണ്ടുനടക്കുന്നവർ ഒരു ദിവസം പെട്ടന്ന് എന്നന്നേക്കുമായി വിടപറയുന്നത് ഹൃദയഭേതകമാണ്.

‘കഥയായി എഴുതിയതാണ്, വായിച്ചവർ നൽകിയ പ്രേരണയിൽ നിന്നാണ് ‘ഉള്ള്’ പിറക്കുന്നത്, ആദ്യ ചിത്രം അവാർഡുകൾ വാരിക്കുട്ടിയപ്പോൾ ഏറെ സന്തോഷം’; മനസ്സുതുറന്ന് പുതുമുഖ സംവിധായിക കുറുവങ്ങാട് സ്വദേശിനി വിപിന അജിത്ത്

കൊയിലാണ്ടി: സംവിധാനം നിർവഹിച്ച ആദ്യ ഷോർട്ട് ഫിലിം അവാർഡുകൾ നേടിയതിന്റെ സന്തോഷത്തിലാണ് കുറുവങ്ങാട് സ്വദേശിനി വിപിന അജിത്ത്. ഉള്ള് എന്ന് പേരിൽ യുട്യൂബിലൂടെ റിലീസ് ചെയ്ത ഷോർട്ട് ഫിലിമാണ് ഇരുപതോളം അവാർഡുകൾ കരസ്ഥമാക്കിയത്. ഹോമോ സെക്ഷ്വൽ തീം ആസ്മദമാക്കി എഴുതിയ കഥ വായിക്കാനായി നൽകിയിരുന്നു, അവർ ഇത് ഷോർട്ട്ഫിലിം ആക്കിയാൽ നന്നാകുമെന്ന് അഭിപ്രായപ്പെട്ടു, അങ്ങനെയാണ് ചിത്രീകരണത്തിലേക്ക്

എന്ന് അവസാനിക്കും ഈ ദുരിതം; പെരുമാള്‍പുരത്ത് വെള്ളക്കെട്ടില്‍ വലഞ്ഞ് യാത്രക്കാര്‍, നടപടിയെടുക്കാനാകാതെ അധികൃതരും

പയ്യോളി: തിക്കോടി പെരുമാള്‍പുരത്തെ വെള്ളക്കെട്ടില്‍ വലഞ്ഞ് ജനങ്ങള്‍. വേനല്‍മഴ തുടങ്ങിയതു മുതല്‍ ചെറിയ മഴ പെയ്താല്‍പോലും പെരുമാള്‍പുരം റോഡ് മുഴുവനായും വെള്ളത്തിനടിയിലാവുന്ന സ്ഥിതിയാണുള്ളത്. കഴിഞ്ഞദിവസം പെയ്ത മഴയില്‍ വലിയ രീതിയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇതുമൂലം ഇന്നലെ വലിയ ഗതാഗത തടസ്സമാണ് പയ്യോളിയിലും പെരുമാള്‍പുരത്തും നേരിട്ടത്. ചെറുവാഹനങ്ങളും ബസ്സുകളും ലോറികളുമടക്കം നൂറോളം വാഹനങ്ങള്‍ മണിക്കൂറുകളോളമാണ് നാഷണല്‍ ഹൈവേയില്‍

മൂന്നാംക്ലാസ് മുതലുളള പരിശീലനം; 20 മിനുട്ടില്‍ അഞ്ച് കഥാപാത്രങ്ങള്‍ ഏകാഭിനയത്തില്‍ രേവമ്മയായി അരങ്ങ് തകര്‍ത്ത് മേപ്പയ്യൂര്‍ സ്വദേശിനി കൗമുദി കളരിക്കണ്ടി

മേപ്പയ്യൂര്‍: ഏകാഭിനയത്തില്‍ നിറഞ്ഞാടി മേപ്പയ്യൂര്‍ വിളയാട്ടൂര്‍ സ്വദേശിനി കൗമുദി കളരിക്കണ്ടി. എഴുത്തുകാരി സുധാമേനോന്റെ ചരിത്രം ‘അദൃശ്യമാക്കിയ മുറിവുകള്‍’ എന്ന കൃതിയെ ഉപജീവിച്ച് രമേഷ് കാവില്‍ എഴുതിയ ‘രേവമ്മ പറയുന്നത് ‘എന്ന ഏകപാത്ര നാടകത്തില്‍ മികച്ച അഭിനയം കാഴ്ചവെച്ചിരിക്കുകയാണ് കൗമുദി. വിധവയായ കര്‍ഷക സ്ത്രീയുടെ കഥപറയുന്ന നാടകത്തില്‍ ശക്തയായ രേവമ്മ എന്ന കഥാപാത്രത്തോടൊപ്പം അഞ്ചോളം കഥാപാത്രങ്ങളെക്കൂടിയാണ് കൗമൂദി

ഒരുകാലത്ത് കൊയിലാണ്ടിയിലെ വിവാഹവീടുകളെ ആനന്ദലഹരിയിലാഴ്ത്തിയ പാട്ടുകാരന്‍; ശരീരം തളര്‍ത്തിയിട്ടും അറുപത്തിയെട്ടാം വയസ്സിലും സംഗീതത്തെ നെഞ്ചോട് ചേര്‍ത്ത് പ്രതീക്ഷയോടെ മണക്കാട് രാജന്‍

എ. സജീവ് കുമാര്‍ കൊയിലാണ്ടി: പണ്ട് കൊയിലാണ്ടിയില്‍ ഓന്നാകെ പുളകം കൊളളിച്ച ഒരു ഗായകനുണ്ടായിരുന്നു. വര്‍ഷങ്ങളോളം ഗാനമേളാവേദികളില്‍ കേള്‍വിക്കാരെ ആനന്ദലഹരിയിലാഴ്ത്തിയ മണക്കാട് രാജന്‍ എന്ന ഗായകന്‍. അന്നത്തെ സുന്ദരമായ ഓര്‍മ്മകളാണ് രാജന് ഇപ്പോള്‍ കൂട്ട്. സ്‌ട്രോക്ക് വന്ന് ഒരുഭാഗത്ത് സ്വാധീനക്കുറവും പ്രമേഹവുമായി ബന്ധപ്പെട്ട പ്രയാസങ്ങളുമെല്ലാം തളര്‍ത്തുന്നുണ്ടെങ്കിലും 68 ആം വയസ്സിലും സംഗീതത്തെ നെഞ്ചോട് ചേര്‍ത്ത്പിടിക്കുകയാണിപ്പോഴും. ആ

കുടുംബശ്രീ പ്രവര്‍ത്തനം കരുത്തുനല്‍കി; പുളിയഞ്ചേരിയിലെ പെണ്‍കൂട്ടായ്മയുടെ ‘സമൃദ്ധി’ വിപുലപ്പെടുത്തുകയാണ്

പുളിയഞ്ചേരി: കുറച്ചുകാലം മുമ്പുവരെ കുടുംബശ്രീ യോഗം കൂടി ആഴ്ചയിലെ വരിതുക വയ്ക്കുകയും അതുകഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്ന പുളിയഞ്ചേരിയിലെ ഈ സ്ത്രീകള്‍ ഇന്ന് സ്വന്തമായി ബിസിനസ് പടുത്തുയര്‍ത്തുന്നതിന്റെ ത്രില്ലിലും അധ്വാനത്തിലുമാണ്. പുളിയഞ്ചേരി ഹെല്‍ത്തെ സെന്ററിന് സമീപമുള്ള കടയില്‍ ഒരു മില്ല് അതാണ് ഇവരുടെ ലക്ഷ്യം. മൂന്ന് കുടുംബശ്രീകളില്‍ നിന്നായുള്ള ഒമ്പത് സ്ത്രീകളാണ് ഇപ്പോള്‍ ഈ ഉദ്യമത്തിന്