സര്‍വ്വീസ് റോഡ് നിര്‍മ്മാണത്തിലെ അശാസ്ത്രീയത; പയ്യോളിയിലും പരിസരപ്രദേശങ്ങളിലും അപകടങ്ങള്‍ തുടര്‍ക്കഥ, അടുത്തിടെ റോഡപകടങ്ങളില്‍ പൊലിഞ്ഞത് മൂന്ന് ജീവനുകള്‍


പയ്യോളി: ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത കാരണം പയ്യോളിയിലും പരിസര പ്രദേശങ്ങളിലും അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു. അടുത്തിടെ മൂന്ന് പേരാണ് അശാസ്ത്രീയമായ റോഡ് നിര്‍മ്മാണം കാരണം മരണത്തിന് കീഴടങ്ങിയത്. അതിലെ ഏറ്റവും ഒടുവിലെത്തെ ഇരയാണ് ചോറോട് ചേന്ദമംഗലം സ്വദേശി സജീന്ദ്രന്‍.

രാവിലെ ഡ്യൂട്ടിക്ക് പോവുന്നതിനിടെ മൂരാട് അണ്ടര്‍പാസിന് സമീപം താഴെ കളരി സ്‌കൂളിന് സമീപത്താണ് സജീന്ദ്രന്‍ അപകടത്തില്‍പ്പെടുന്നത്. ദേശീയപാത പ്രവൃത്തിയുടെ ഭാഗമായി ക്വാറി മാലിന്യം ഇട്ട് നികത്തിയ ഇടമായിരുന്നു ഇത്. മഴയില്‍ പലഭാഗങ്ങളും ഒലിച്ചുപോയിരുന്നു. ഇവിടെ ഇവിടെ എത്തിയപ്പോള്‍ സജീന്ദ്രന്റെ സ്‌ക്കൂട്ടര്‍ തെന്നിവീഴുകയും പിന്നാലെ വന്ന ലോറിക്ക് അടയില്‍പ്പെടുകയുമായിപ്പെടുകയായിരുന്നു.

ദേശീയപാത റോഡ് നിര്‍മ്മിക്കുന്ന കരാര്‍ കമ്പനിയായ വാഗാഡിന്റെ അശാസ്ത്രീയവും ആസൂത്രിതമല്ലാത്തതുമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് അപകടങ്ങളുടെ പ്രധാന കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്‌. ചളി നിറഞ്ഞ് മെറ്റല്‍ കല്ലുകള്‍ ചിതറി തെറിച്ച കുണ്ടു കുഴിയും നിറഞ്ഞ ഓയില്‍ മില്ലിലൂടെ പണിപെട്ടാണ് ഓരോ വാഹനവും ദിവസവും കടന്നു പോവുന്നത്. മാത്രമല്ല ഇവിടെയുള്ള സര്‍വ്വീസ് റോഡ് ഇതിന്റെ ഭാഗമായുള്ള അഴുക്കുചാല്‍ സ്ലാബിനെക്കേള്‍ താഴ്ന്നാണ് നിര്‍മ്മിക്കുന്നത്. ഇത് കാരണം ഈ വഴി പോവുന്ന ഇരുചക്ര വാഹനങ്ങള്‍ വലിയ വാഹനങ്ങളെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ സ്ലാബില്‍ തട്ടി മറിഞ്ഞ് സ്ഥിരമായി അപകടത്തില്‍പെടുകയാണ്. സ്ലാബിന്റെ ഭാഗം കൂടി ചേര്‍ന്ന് സര്‍വ്വീസ് റോഡിന് ഏഴ് മീറ്റര്‍ വീതിയാണ് വേണ്ടത്. എന്നാല്‍ നിലവില്‍ സ്ലാബിന്റെ ഭാഗം ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ വീതി കുറഞ്ഞാണ് ഉള്ളത്.

റോഡില്‍ തെന്നിവീണ് അടുത്തിടെ പയ്യോളിയിലും തിക്കോടിയിലും രണ്ട് പേര്‍ മരിച്ചിരുന്നു. കഴിഞ്ഞ മാസം 22ന് ഭര്‍ത്താവിനൊപ്പം സഞ്ചരിക്കവേ സ്‌ക്കൂട്ടറില്‍ നിന്നും തെന്നിവീണ് ലോറിക്കടിയില്‍പ്പെട്ടാണ്‌ മണിയൂര്‍ സ്വദേശി സെറീന മരിച്ചത്‌. പയ്യോളി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിക്ക് സമീപത്ത് വെച്ചായിരുന്നു അപകടം. നാല് മാസങ്ങള്‍ക്ക് മുമ്പ് തിക്കോടി ടൗണിലെ സര്‍വ്വീസ് റോഡില്‍ ബൈക്ക് തെന്നി അയനിക്കാട് സ്വദേശിയും മരിച്ചിരുന്നു.

മെയ് മാസത്തില്‍ അയനിക്കാട് ദേശീയപാതയില്‍ നാലോളം അപകടങ്ങളാണ് നടന്നത്. മെയ് ആറിന് 24 മൈലില്‍ എംഎല്‍പി സ്‌ക്കൂളിന് സമീപത്തെ സര്‍വ്വീസ്‌ റോഡിലേക്ക് പ്രവേശിക്കുന്ന ഇറക്കത്തില്‍ കാറുകള്‍ കൂട്ടിയിടിച്ച് വടകര സ്വദേശികളായ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു.

അതോടൊപ്പം റീച്ചിലെ ആദ്യത്തെ അണ്ടർ പാസ്സ് നിർമാണം തുടങ്ങിയ ഇരിങ്ങല്‍ അണ്ടര്‍പാസിന്റെ പണി പൂര്‍ത്തിയായിട്ട് ഒരു വര്‍ഷം കഴിഞ്ഞെങ്കിലും ഇതുവരെയും ഏര്‍ത് ഫില്ലിംഗ് നടത്തി റോഡ് ടാറിട്ടില്ല. ഒരു വര്‍ഷമായി ഇരിങ്ങല്‍ അണ്ടര്‍പാസ് ഇങ്ങനെ തന്നെയാണ് ഉള്ളത്. എന്നാല്‍ ഇരിങ്ങല്‍ അണ്ടര്‍പാസിന് ശേഷം പണി തുടങ്ങിയ മറ്റ് അണ്ടര്‍പാസുകളുടെയെല്ലാം പണി പൂര്‍ത്തിയായി ഏര്‍ത് ഫില്ലിംഗ് നടത്തി ടാറിട്ട് വാഹനങ്ങള്‍ കടത്തിവിടാന്‍ തുടങ്ങിയിട്ടുണ്ട്.

പ്രായം നാൽപ്പതിൽ താഴെ മാത്രം; കുഴഞ്ഞുവീണും ഹൃദയാഘാതത്തെ തുടർന്നും അടുത്തിടെ കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലുമായി മരിച്ചത് പത്തിലധികം പേർ