Category: സ്പെഷ്യല്‍

Total 573 Posts

പാമ്പുകൾ നിസ്സാരമല്ല, കടിയേറ്റാൽ ചികിത്സ വൈകിയാൽ പ്രശ്നം ഗുരുതരമാകാം; കൊയിലാണ്ടിയിലുൾപ്പെടെ ജില്ലയിൽ ‘ആന്റി വെനം’ ഉള്ള ആശുപത്രികൾ ഏതൊക്കെയാണെന്നു നോക്കാം

കൊയിലാണ്ടി: മഴക്കാലമെത്തിയതോടെ അസുഖങ്ങളോടൊപ്പം ഭയക്കേണ്ട ഒന്നാണ് ഇഴജന്തുക്കളും. ഓരോ വര്‍ഷവും നിരവധി പേരാണ് പാമ്പുകടിയേറ്റ് മരിക്കുന്നത്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. അതിനോടൊപ്പം തന്നെ പാമ്പുകളെയും സൂക്ഷിക്കുക. ഡിസംബർ, ജനുവരി മാസങ്ങളിൽ നമ്മുടെ വീടിന്റെ പരിസരങ്ങളിൽ ഏറ്റവും കൂടുതൽ കാണാൻ സാധ്യതയുള്ള ഒരു പാമ്പാണ്’ അണലി’. അണലി നിസ്സാരക്കാരനല്ല കേട്ടോ, ഇച്ചിരി കൂടിയ

ഒളിക്യാമറകള്‍ എവിടെയുമുണ്ടാകാം, സ്‌ക്രൂവില്‍ മുതല്‍ കണ്ണാടിയില്‍വരെ; സ്മാര്‍ട്ട്‌ഫോണ്‍ കയ്യിലുണ്ടെങ്കില്‍ കണ്ടെത്താന്‍ എളുപ്പം- ഉപയോഗിക്കേണ്ടതിങ്ങനെ

പൊതുവാഷ്‌റൂമുകളിലും തുണിക്കടയിലെ ട്രയല്‍ റൂമുകളിലുമൊക്കെ കയറുമ്പോള്‍ പലരും ഒന്ന് ചുറ്റും നോക്കും, എവിടെയെങ്കിലും ക്യാമറകളുണ്ടോയെന്ന്. സാങ്കേതിക വിദ്യ വികസിച്ചതോടെ ഇത്തരം ഇടങ്ങള്‍ സാമൂഹ്യവിരുദ്ധര്‍ ദുരുപയോഗം ചെയ്യുന്നത് ഏറിവരികയാണ്. ഇപ്പോഴാണെങ്കില്‍ കണ്ണാടിയില്‍ മുതല്‍ ചെറിയ സ്‌കൂവില്‍ വരെ ഒളിപ്പിച്ചുവെക്കാവുന്ന ക്യാമറകളുണ്ട്. ഇവ നോക്കി കണ്ടെത്തുക അത്ര എളുപ്പമല്ല. എന്നാല്‍ അതേ സാങ്കേതിക വിദ്യകൊണ്ടുതന്നെ നമുക്ക് ക്യാമറകള്‍ കണ്ടെത്താന്‍

‘പെരുന്നാൾ ആഘോഷത്തിനിടെ എന്റെ മകനും കൂട്ടുകാരും പടക്കം പൊട്ടിച്ച് അപകടം ഉണ്ടായെന്ന് അറിഞ്ഞപ്പോൾ ഓത്ത് പള്ളിയിൽ പണ്ട് കേട്ട് പഠിച്ച ആ വരികൾ എന്റെ ഓർമ്മയിൽ വന്നു’; നാട്ടിലെ പെരുന്നാൾ കാലത്തെ ഓർമ്മകൾ സ്കൈ ടൂർസ് ആന്റ് ട്രാവൽസ് ‘പ്രവാസിയുടെ കൊയിലാണ്ടി’യിൽ പങ്കുവയ്ക്കുന്നു, ഷാഹുൽ ബേപ്പൂർ

ഷാഹുൽ ബേപ്പൂർ വർഷങ്ങൾക്ക് ശേഷമാണ് മഹ്റൂഫ് ഒരു പെരുന്നാളിന് നാട്ടിൽ കൂടുന്നത്. അതിന്റെ സന്തോഷവും ആഹ്ളാദവും മനസ്സിലേറ്റിയാണ് അവൻ ആ റമളാനിലെ അവസാനത്തെ നോമ്പ് തുറന്നത്. പ്രവാസിയായ മഹ്‌റൂഫ് ഒരുപാട് ആഗ്രഹിച്ച ഒരു കാര്യമായിരുന്നു പെരുന്നാരാവിനു മിട്ടായിതെരുവിലൂടെ ഉള്ള ഒരു നടത്തം. കോഴിക്കോടിന്റെ തുടിപ്പ് അറിയാൻ അതിനേക്കാൾ മറ്റൊരു സ്ഥലം ഇല്ലാന്ന് അവനു നന്നായി അറിയാമായിരുന്നു.അങ്ങനെ

‘ഓളെ ങ്ങൾ ഏടാ കൊണ്ടട്ടത്, ഇനിക്ക് ഓളെ ഒന്നു കാണണ്ടിനും, എത്ര ദെവസായി ഓളെ കൊണ്ടൊയ്റ്റ്’; ദാരിദ്ര്യത്തിന്റെയും ഏകാന്തതയുടെയും ബുദ്ധിമുട്ടിന്റെയും നടുവിലും കാഞ്ഞിലശ്ശേരി സ്വദേശിനിയുടെ സമാനതകളില്ലാത്ത സാഹോദര്യത്തിന്റെ കഥ പങ്കിട്ട് ചേമഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ അജ്‌നഫ് കാച്ചിയിൽ

ചേമഞ്ചേരി: ‘ഞാൻ അന്നേ പറഞ്ഞില്ലേ നിക്ക് ഓളെ ഒന്നു കണ്ട മതിയെന്ന്. ഇപ്പൊ നിക്ക് സമാധാനായി എന്ന് പറഞ്ഞ് ആ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു. ആ പുഞ്ചിരിക്കെന്ത് തെളിച്ചമാണല്ലേ…!’ ഈ പുഞ്ചിരിക്ക് പിന്നിൽ കഥ പറയുകയാണ് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജ്‌നാഫ് കാച്ചിയിൽ. സ്നേഹ ബന്ധത്തിന്റെ കഥ, സാഹോദര്യ ബന്ധത്തിന്റെ കഥ. കാഞ്ഞിലശ്ശേരി മൂന്നാം

ഇനി തിക്കണ്ട, തിരക്കണ്ട, ട്രെയിനിനായി ഓടേണ്ട, റിസർവ് ചെയ്യാത്ത ടിക്കറ്റുകൾക്കായി കൊയിലാണ്ടി സ്റ്റേഷനിൽ ഇനി ക്യൂവിൽ നിൽക്കേണ്ടതില്ല; ക്യുആർ കോഡ് ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിലൂടെ ടിക്കറ്റ് സ്വയം എടുക്കാം; വിശദ വിവരങ്ങൾ അറിയാം

കൊയിലാണ്ടി: വൈകിയെത്തി, ടിക്കറ്റ് എടുക്കാൻ നോക്കുമ്പോഴും ടിക്കറ്റ് കൗണ്ടറിൽ നീണ്ട നിരയാണോ? ഇനി പ്രശ്നമുണ്ടാവില്ല. ഇനി നീണ്ട നിര മൂലം ടിക്കറ്റ് എടുക്കാനാവാതെ ട്രെയിൻ മിസ് ആകില്ല. നിങ്ങൾക്ക് സഹായകമായി കൊയിലാണ്ടിയിലുമെത്തി ക്യുആർ കോഡ് ടിക്കറ്റ് ബുക്കിംഗ് സംവിധാനം. റിസർവ് ചെയ്യാത്ത റെയിൽവേ ടിക്കറ്റുകൾ സ്റ്റേഷനിൽ നിന്ന് ഇനി ക്യുആർ കോഡ് വഴി സ്കാൻ ചെയ്ത്

whatsapp’പ്രൊഫൈൽ ഫോട്ടോയുടെ ചുറ്റും ഒരു പച്ചവട്ടം ഉണ്ടോ? ചാറ്റ് ലിസ്റ്റിൽ ചെറിയ വട്ടങ്ങളും? പുത്തൻ ഫീച്ചറുകളുമായി വാട്സ്ആപ്പ്

ഇൻസ്റാഗ്രാമിന്‌ തത്തുല്യമായ അപ്ഡേഷനുമായി പുത്തൻ അവതാരത്തിൽ വാട്സാപ്പ്. ദൂരെയുണ്ടായിരുന്ന സൗഹൃദങ്ങളെയും ബന്ധങ്ങളെയും ഒരു വിരൽതുമ്പിൽ എത്തിക്കാൻ സാധാരണക്കാരന് പോലും വഴികാട്ടിയായ ടെക് ലോകത്തെ ഏറ്റവും വലിയ മെസേജിങ് സംവിധാനം ആയ വാട്സാപ്പ് പുത്തൻ പുതിയ ഫീറുകളുമായി എപ്പോഴും ഉപഭോക്താക്കളിൽ കൗതുകമുണർത്തികൊണ്ടിരിക്കുകയാണ്. വാട്സാപ്പ് സ്റ്റാറ്റസുകൾക്ക് ലഭിച്ച റിപ്ലൈ ആണെന്ന് സന്ദേശം തുറക്കാതെ തന്നെ മനസ്സിലാക്കാൻ കഴിയുന്ന പുതിയ

ജോലിയാണോ നോക്കുന്നത്? കോഴിക്കോട് വിവിധ ഇടങ്ങളിൽ താത്ക്കാലിക നിയമനം; വിശദമായി നോക്കാം

കോഴിക്കോട്: വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം. ഒഴിവുകൾ എന്തെല്ലാമെന്നും യോ​ഗ്യതകൾ എന്തെല്ലാമെന്നും നോക്കാം. പുതിയാപ്പ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ് പുതിയാപ്പ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ആശുപത്രി വികസന സമിതിയുടെ കീഴില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് താല്‍കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്പര്യമുളളവര്‍ ബയോഡാറ്റ, വയസ്സ്, പ്രവർത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത

കോടമഞ്ഞിൽ കുളിച്ച് നിൽക്കുന്ന പൂത്തുലഞ്ഞ നീലക്കുറിഞ്ഞികൾ; അപൂർവ്വ കാഴ്ച കാണാനായി ഇടുക്കിയിലേക്ക് പോയ കൊയിലാണ്ടിക്കാരുടെ യാത്രാനുഭവം കൊയിലാണ്ടി ന്യൂസ് ഡോട് കോമിലൂടെ പങ്ക് വയ്ക്കുന്നു പൂക്കാട് സ്വദേശി അദ്വൈത് (ചിത്രങ്ങളും വീഡിയോയും കാണാം)

അദ്വൈത് ഇടുക്കിയില്‍ നിലക്കുറിഞ്ഞി പൂത്തത് വാര്‍ത്തകളിലും സോഷ്യല്‍ മീഡിയകളിലും കണ്ടപ്പോള്‍ മുതലുള്ള ആഗ്രഹമായിരുന്നു അവിടെ പോയി ആ കാഴ്ചകള്‍ കാണണമെന്നത്. നീലക്കുറിഞ്ഞി പൂത്ത കാഴ്ച കാണാന്‍ പോയ പലരും ആ അനുഭവങ്ങള്‍ പറഞ്ഞത് കേട്ടപ്പോള്‍ എത്രയും വേഗം അവിടെ എത്തണമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് ഒക്ടോബര്‍ 14 ന് നീലക്കുറിഞ്ഞി കാണാനായി പോകാന്‍ തീരുമാനിച്ചത്. അങ്ങനെ ഞാന്‍

ചിലന്തി പഠിപ്പിച്ച പാഠം – Children’s Story | Kathaneram episode 9

[web_stories_embed url=”https://koyilandynews.com/web-stories/the-king-and-the-spider-kathaneram-09-story/” title=”ചിലന്തി പഠിപ്പിച്ച പാഠം – Children’s Story | Kathaneram episode 9″ poster=”https://koyilandynews.com/wp-content/uploads/2022/10/cropped-cila.jpg” width=”360″ height=”600″ align=”none”] എട്ടുകാലിയില്‍ നിന്നും വിജയം നേടാന്‍ തക്ക പാഠം പഠിച്ച സ്കോട്ട് രാജാവായ റോബെർട്ട് ഒന്നാമൻ അഥവാ റോബെർട്ട് ദി ബ്രൂസിന്‍റെ കഥ ഒരു പാട് പറഞ്ഞു പഴകിയതാണ്. ഇംഗ്ല്ണ്ടിനെതിരെ വിജയകരമായി പട പൊരുതി

‘സാബൂ, ഞ്ഞി സൗദീലല്ലേ? സൗദിക്കാരോട് ഞാന്‍ നൂറാ മാങ്ങല്, യാസീന്‍ കാദര്‍ പറഞ്ഞത് കേട്ട് എനിക്ക് ആകാംക്ഷയായി’; സ്‌കൈ ടൂര്‍സ് ആന്റ് ട്രാവല്‍സ് പ്രവാസിയുടെ കൊയിലാണ്ടിയില്‍ ഓര്‍മ്മകള്‍ പങ്ക് വച്ച് ശിഹാബ് കൊയിലാണ്ടി

ശിഹാബ് കൊയിലാണ്ടി കാലം കരവിരുതാൽ കയ്യൊപ്പുചാർത്തിയ ഓരോ ദേശത്തിന്റെയും എഴുതാക്കഥകളിലെ ചിതലരിച്ച കാണാപ്പുറങ്ങളിൽ കാണാം, വിദൂഷകവേഷം കെട്ടിയാടാൻ വിധിക്കപ്പെട്ട പരമസാത്വികരായ ഒരുപറ്റം പച്ചമനുഷ്യരുടെ ദൈന്യതയാർന്നതെങ്കിലും പുഞ്ചിരി തെളിയുന്ന ചോരവറ്റിയ മുഖങ്ങൾ… കിഴക്ക്, അരയ്ക്കൊപ്പം ഉയരത്തിൽ ഭീമാകാരങ്ങളായ മീസാൻ കല്ലുകൾ ആകാശത്തേക്ക് കണ്ണെറിഞ്ഞുനിൽക്കുന്ന വിശാലമായ ഖബർസ്ഥാനും പടിഞ്ഞാറ് ഏത് കാറ്റിലും കോളിലും തിരയിളക്കമില്ലാതെ, ശാന്തമായൊഴുകുന്ന പുഴപോലെ അറബിക്കടലും