Category: സ്പെഷ്യല്‍

Total 572 Posts

‘രോമത്തോടൊപ്പം തൊലി പൊള്ളിയടര്‍ന്ന് വീഴുമ്പോഴും ദൈവത്തിന്റെ പകര്‍ന്നാട്ടക്കാരന് വേദനിക്കാന്‍ അവകാശമില്ല” തിറയാട്ടത്തെക്കുറിച്ച് രഞ്ജിത് ടി.പി.അരിക്കുളം എഴുതുന്നു

രഞ്ജിത് ടി.പി.അരിക്കുളം നാരയണേട്ടാ ഇന്നത്തെ കുഞ്ഞിക്കോരന്റെ തെറ ഒരു കാട്ടിക്കൂട്ടലായ്‌നും ലേ….? അത്ള്ളത് തന്ന്യാ ഭാസ്‌കരാ ഓനൊന്നും കളിച്ചിക്കില്ല… കയിഞ്ഞ കൊല്ലം നല്ലണം കളിച്ചിനും… പിന്നെ ഓന് ഇച്ചിരി വയസും ല്ലേ…. പണ്ട് കാലത്ത് ഉത്സവ പറമ്പിലെ ആള്‍ക്കൂട്ട തിരക്കില്‍ നിന്നും കൊയ്ത്തു കഴിഞ്ഞ വയല്‍ വരമ്പിലൂടെ ചൂട്ട് വെളിച്ചത്തില്‍ പലരും പലവഴി പിരിയുമ്പോള്‍ കേള്‍ക്കുന്ന

”എട്ടുകൊല്ലമായി പച്ചക്കറികള്‍ക്കും മലഞ്ചരക്കുകള്‍ക്കുമൊക്കെ ഇടയിലാണ് എന്റെ ജീവിതം” കൃഷിയിലെ വിജയഗാഥ പങ്കുവെച്ച് കൊയിലാണ്ടി സ്വദേശിനി പ്രജിഷ

കൊയിലാണ്ടി: ”എട്ടുകൊല്ലമായി പച്ചക്കറികള്‍ക്കും മലഞ്ചരക്കുകള്‍ക്കുമൊക്കെ ഇടയിലാണ് എന്റെ ജീവിതം, ഇനിയും ഇവിടെ കൃഷി ചെയ്യാന്‍ പറ്റുന്ന എല്ലാം ഞാന്‍ കൃഷി ചെയ്തുണ്ടാക്കും” വീട്ടിലെകൃഷിയെക്കുറിച്ച് ചോദിച്ചപ്പോള്‍ കൊയിലാണ്ടി കൊടക്കാട്ടുമുറി സ്വദേശി പ്രജിഷ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞ വാക്കുകളാണിത്. ഒരുപാട് ഭൂമിയോ സൗകര്യങ്ങളോ ഒന്നുമുള്ള കുടുംബമല്ല പ്രജിഷയുടേത്, പക്ഷേ എട്ടുവര്‍ഷത്തോളമായി വീട്ടാവശ്യത്തിനും നാട്ടുകാര്‍ക്ക് വില്‍ക്കാനുമായി ഒരുവിധം

മരണചിന്ത: ആരാധനകൾ ശക്തിപ്പെടുത്താനുള്ള മാർഗ്ഗം | റമദാൻ സന്ദേശം 13 – എം.പി.തഖിയുദ്ധീൻ ഹൈതമി

റമദാന്‍ സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി നശ്വരമായ ദുനിയാവിലെ സുഖാനുഭൂതികളും ആഹ്ലാദങ്ങളുമെല്ലാം അവസാനിച്ച് ഒരു നിമിഷം മനുഷ്യൻ നിസ്സഹായനായി പോകുന്ന അവസ്ഥയാണ് മരണം.എപ്പോൾ,എവിടെ വെച്ച്, എങ്ങനെ മരിക്കുമെന്ന് ആർക്കും തന്നെയറിയില്ല.സത്യവിശ്വാസികൾ ഏതുസമയവും മരണസ്മരണ കൂടെ കൊണ്ടുനടക്കേണ്ടവരാണ്.മരണത്തെ സ്മരിക്കുക എന്നുള്ളത് ഏറെ പ്രതിഫലാർഹമായ കാര്യം കൂടിയാണ്.ആഇശ ബീവി (റ) നബി (സ) യോടു ചോദിച്ചു: ‘അല്ലാഹുവിന്റെ

മുടികൊഴിച്ചിലുണ്ടോ? വില്ലന്‍ താരനാണെങ്കില്‍ വീട്ടിലുണ്ട് മറുമരുന്നുകള്‍

തലമുടി കൊഴിച്ചിലും ചൊറിച്ചിലും അസഹ്യമാകുമ്പോഴാണ് താരനെന്ന വില്ലനെ പലരും ശ്രദ്ധിക്കുക. താരനും അതുമൂലം ഉണ്ടാകുന്ന തലമുടി കൊഴിച്ചിലും ഒട്ടുമിക്ക ആളുകളും അനുഭവിക്കുന്ന പ്രശ്‌നമാണ്. താരന്‍ കൊഴിഞ്ഞു വീഴുന്നത് പലരിലും ആത്മവിശ്വാസക്കുറവിനും കാരണമാകാറുണ്ട്. താരന്‍ കാരണം ചിലരില്‍ തല ചൊറിച്ചിലും ഉണ്ടാകാം. പല കാരണങ്ങള്‍ കൊണ്ടും താരന്‍ ഉണ്ടാകാം. താരന്‍ വന്നാല്‍ അത് വീട്ടിലെ മറ്റുള്ളവരിലേക്കും വേഗം

പ്രപഞ്ച പരിത്യാഗം: സൃഷ്ടാവിലേക്കടുക്കാനുള്ള മാധ്യമം | റമദാൻ സന്ദേശം 12 – എം.പി.തഖിയുദ്ധീൻ ഹൈതമി എഴുതുന്നു

റമദാന്‍ സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി ഭൗതിക ഭ്രമങ്ങളിൽ നിന്നും ഹൃദയത്തെ ഒഴിപ്പിച്ചെടുക്കലും അല്ലാഹുവിനോടുള്ള അനുരാഗം കൊണ്ട് ഹൃദയം നിറഞ്ഞു നിൽക്കലുമാണ് സുഹ്ദ് അഥവാ പ്രപഞ്ച പരിത്യാഗം എന്നു പറയുന്നത്.സത്യവിശ്വാസികൾ പരിത്യാഗികളായിരിക്കൽ അനിവാര്യമാണ്.എന്നാൽ ഇതുകൊണ്ട് ധനത്തോടുള്ള ആഴമേറിയ ഭ്രമം ഒഴിവാക്കുക എന്ന ലക്ഷ്യമേയുള്ളൂ.അല്ലാതെ സമ്പത്ത് ഒട്ടും ഇല്ലാതിരിക്കുന്ന അവസ്ഥയല്ല. നാം ജീവിക്കുന്ന ഇഹലോകം ശാശ്വതമായ

സഞ്ചാരികളെയും കാത്ത് മലപ്പുറത്തിന്റെ സ്വന്തം ‘ഊട്ടി’; വേനലവധിയെ വരവേല്‍ക്കാന്‍ കൊടികുത്തിമല വീണ്ടും തുറന്നു

മലപ്പുറത്തിന്റെ മിനി ഊട്ടി സഞ്ചാരികള്‍ക്കായി വീണ്ടും തുറന്നു. ഒരു മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് മലപ്പുറത്തിന്റെ മിനി ഊട്ടി എന്നറിയപ്പെടുന്ന കൊടികുത്തിമല സഞ്ചാരികള്‍ക്കായി തുറന്ന് നല്‍കിയത്. പടരുന്ന സാഹചര്യത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി കഴിഞ്ഞ മാസം വടക്കന്‍ മലബാറിലെ ഈ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രം അടച്ചിരുന്നു. വേനലവധി തുടങ്ങിയതോടെ കുടുംബവുമൊത്ത് ചിലവഴിക്കാന്‍ നല്ല ദൃശ്യഭംഗിയുള്ള

രിയാഅ്: കപടതയുടെ മുഖം | റമദാൻ സന്ദേശം 11 – എം.പി.തഖിയുദ്ധീൻ ഹൈതമി എഴുതുന്നു

റമദാന്‍ സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി സത്യവിശ്വാസികളുടെ ഏതൊരു പ്രവർത്തനവും അല്ലാഹുവിനു വേണ്ടി മാത്രമായിരിക്കണം.മറ്റുള്ളവരെ കാണിക്കുകയും അവരുടെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടി ചെയ്യുന്ന സൽകർമ്മങ്ങൾക്കാണ് രിയാഅ് (ലോകമാന്യം) എന്നു പറയുന്നത്.നാം ചെയ്യുന്ന സൽകർമ്മങ്ങൾ മറ്റുള്ളവർ കാണാൻ വേണ്ടിയോ അവരുടെ പ്രശംസ താല്പര്യപ്പെട്ടോ ആണെങ്കിൽ അത് പ്രതിഫലാർഹമാവുകയില്ല. മറ്റുള്ളവർ കാണുക എന്ന

അഹങ്കാരം: ദുഃസ്വഭാവത്തിന്റെ പ്രകടഭാവം | റമദാൻ സന്ദേശം 10 – എം.പി.തഖിയുദ്ധീൻ ഹൈതമി

സ്വന്തത്തെ മഹത്വവൽക്കരിക്കുകയും മറ്റുള്ളവരെ ഇകഴ്ത്തി കാണുകയും ചെയ്യുന്ന സ്വഭാവമാണ് ഖിബ്ർ (അഹങ്കാരം) എന്നു പറയുന്നത്.മനസ്സിനെ മലിനപ്പെടുത്തുന്ന അനേകം ദുർഗുണങ്ങളിൽ ഒന്നാണ് ഇതും.അറിവ്, ഉന്നത സ്ഥാനം, സൗന്ദര്യം, കുടുംബ മഹിമ, എന്നിവ കൊണ്ട് ഉന്നതരായവർ അവരെക്കാൾ താഴെയുള്ളവരെ നിസ്സാരവൽക്കരിക്കുന്ന പ്രവണത ഇന്ന് വളരെ കൂടുതലാണ്.തന്നിലുള്ള ഏതൊരു കഴിവും മേന്മയും അല്ലാഹു നൽകിയതാണെന്നും അവൻ തന്നെ ഏത് സമയവും

അസൂയ: മനുഷ്യ മനസ്സിനെ മലിനപ്പെടുത്തുന്ന രോഗം-02 | റമദാൻ സന്ദേശം 10 – എം.പി.തഖിയുദ്ധീൻ ഹൈതമി

റമദാൻ സന്ദേശം – എം.പി.തഖിയുദ്ധീൻ ഹൈതമി അപരന്റെ വളർച്ചയിൽ മാനസികമായ അതൃപ്തി പ്രകടമാകുന്ന അവസ്ഥയാണല്ലോ അസൂയ.മനസ്സിൽ അസൂയ വെച്ചു പുലർത്തുന്ന ഏതൊരാളും ഇഹലോകത്തും പരലോകത്തും അല്ലാഹുവിന്റെ ശിക്ഷയ്ക്ക് വിധേയനാ വേണ്ടിവരും.ഒരു വ്യക്തിക്ക് അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ വർഷിക്കുമ്പോൾ അതിൽ മനപ്രയാസം അനുഭവിക്കുന്ന വ്യക്തി ഇഹലോകത്ത് വെച്ച് മാനസികമായ വേദന അനുഭവിക്കുന്നതോടൊപ്പം തന്നെ പരലോകത്ത് അല്ലാഹുവിന്റെ അതികഠിനമായ ശിക്ഷ

അസൂയ: മനുഷ്യ മനസ്സിനെ മലിനപ്പെടുത്തുന്ന രോഗം-01 | റമദാൻ സന്ദേശം 09 – എം.പി.തഖിയുദ്ധീൻ ഹൈതമി

റമദാന്‍ സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി റമദാൻ വ്രതമനുഷ്ഠിക്കുന്ന ഒരു വിശ്വാസി അവന്റെ മനസ്സിനെ മലിനപ്പെടുത്തുന്ന ദുർഗുണങ്ങളിൽ നിന്ന് ശുദ്ധീകരിക്കുകയും ശുദ്ധമായ മനസ്സിന്റെ ഉടമയായി മാറേണ്ടതും നോമ്പിന്റെ അടിസ്ഥാന ലക്ഷ്യങ്ങളിൽപ്പെട്ടതാണ്. മനസ്സിനെ ബാധിക്കുന്ന ദുർഗുണങ്ങൾ ധാരാളമുണ്ട്.ഇന്ന് പല വ്യക്തികളുടെയും ഹൃദയത്തിന് ബാധിച്ച ഒരു ദുസ്വഭാവമാണ് അസൂയ. തൻ്റെ സഹോദരന് സൃഷ്ടാവ് നൽകിയ അനുഗ്രഹം നഷ്ടപ്പെടാൻ