Category: വടകര
Kerala Lottery Results | Nirmal Lottery NR 347 Result | Bhagyakuri | നിർമ്മൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 347 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com ല്‍ ഫലം ലഭ്യമാകും. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം
അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പുകള്‍ ഒരു കാരണവശാലും ഉപയോഗിക്കാതിരിക്കുക; ആപ്പുകളുടെ പിന്നിലെ ചതിക്കുഴികള്‍ക്കെതിരെ മുന്നറിയിപ്പുമായി കേരളാ പോലീസ്
കൊയിലാണ്ടി: ലോണ്‍ ആപ്പുകളുടെ ചതിക്കുഴികളെക്കുറിച്ച് മുന്നറിയിപ്പുമായി കേരളാ പോലീസ്. ലോണ്‍ ആപ്പുകള്‍ നല്‍കുന്ന പ്രലോഭനങ്ങള്‍ തിരസ്‌കരിക്കാനും അവര്‍ അയച്ചു നല്‍കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കാനും ശ്രദ്ധിക്കണമെന്ന് കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ തന്നെ ഫോണിലെ കോണ്‍ടാക്ട് നമ്പറുകള്‍, ഗാലറി എന്നിവയുടെ നിയന്ത്രണം അവയ്ക്ക് ലഭിക്കുന്നുണ്ടെന്നും പിന്നീട് ഇതുപയോഗിച്ചാണ്
കെ.എസ്.ആർ.ടി.സി ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് പത്ത് പേർക്ക് പരിക്ക്; അപകടം മുക്കാളിയിൽ
വടകര: മുക്കാളിയില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് പത്ത് പേര്‍ക്ക് പരിക്ക്. കെ.എസ്.ആര്‍.ടി.സി ബസും സ്വകാര്യ ബസും ഇടിച്ചാണ് അപകടം ഉണ്ടായിരിക്കുന്നത്. ബുധനാഴ്ച്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റവരെ വടകരയിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിനു പുറകില്‍ അതേ ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് ഇടിക്കുകയായിരുന്നു.
വടകര ചോറോട് സ്വദേശി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ; ഗള്‍ഫില്‍ നിന്നെത്തിയത് മൂന്ന് ദിവസം മുന്‍പ്
വടകര: ചോറോട് കൈനാട്ടിയില്‍ ദുരൂഹ സാഹചര്യത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൈനാട്ടി റെയില്‍വെ ഓവര്‍ബ്രിഡ്ജിനു താഴെ റോഡില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു. താഴെഅങ്ങാടി വലിയവളപ്പില്‍ ചെറാകൂട്ടീന്റവിട ഫാസില്‍ ആണ് മരിച്ചത്. മുപ്പത്തിയൊന്‍പത് വയസ്സായിരുന്നു. പുലര്‍ച്ചെ പ്രഭാത സവാരി നടത്തുന്നവരാണ് മൃതദേഹം കണ്ടെത്തിയത്. കുറച്ചകലെയായി സ്‌കൂട്ടര്‍ നിര്‍ത്തിയിട്ടുണ്ട്. ഇതിലും രക്തക്കറയുണ്ട്. ഗള്‍ഫിലായിരുന്ന ഫാസില്‍ മൂന്നു ദിവസം മുമ്പാണ്
വടകര അഴിയൂരില്‍ ബസും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം; പരിക്കേറ്റ ലോറി ഡ്രൈവര്‍ മരിച്ചു
അഴിയൂര്‍: അഴിയൂരില്‍ ദേശീയ പാതയില്‍ കുഞ്ഞിപ്പള്ളി ബ്ലോക്ക് ഓഫീസിന് സമീപം ബസും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ലോറി ഡ്രൈവര്‍ മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് കുറ്റിയേരി സ്വദേശി പി.പി അബ്ദുള്‍ റഷീദാണ് മരിച്ചത്. മുപ്പത്തിയൊന്‍പത് വയസ്സായിരുന്നു. ബുധനാഴ്ച്ച വൈകുന്നേരം 5.35 ഓടെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ പതിനൊന്നോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. കണ്ണൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന സ്വകാര്യ
പാനൂർ സ്വദേശിയായ യുവാവ് ബംഗളൂരുവിൽ കുത്തേറ്റുമരിച്ചു; കൂടെ താമസിച്ചിരുന്ന യുവതി പോലീസ് കസ്റ്റഡിയിൽ
വടകര: പാനൂർ സ്വദേശി ബംഗളൂരുവിൽ താമസസ്ഥലത്ത് കുത്തേറ്റു മരിച്ചു. പാനൂർ അണിയാരം ഫാത്തിമാസിൽ ജാവേദ് (29) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരം4.30 ഓടെ ബന്നാർഘട്ട ഹുളിമാവിലെ ഫ്‌ളാറ്റിലാണ് സംഭവം. കത്തികൊണ്ട് കുത്തേറ്റ ജാവേദിനെ ഒപ്പമുണ്ടായിരുന്ന രേഖ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ, അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് ഹുളിമാവ് പോലീസ് എത്തിയാണ് കേസ് രജിസ്റ്റർ
വടകര അഴിയൂരില്‍ ബസും മിനിലോറിയും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
അഴിയൂര്‍: അഴിയൂരില്‍ ബസും മിനിലോറിയും കൂട്ടിയിടിച്ച് അപകടം. കുഞ്ഞിപ്പള്ളി ബ്ലോക്ക് ഓഫീസിന് സമീപം ബുധനാഴ്ച്ച വൈകുന്നേരം 5.35 ഓടെയാണ് അപകടം. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണെന്ന് ചോമ്പാല പോലീസ് പറഞ്ഞു. കണ്ണൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന സ്വകാര്യ ബസ്സും കിഴങ്ങ് കയറ്റി പോവുകയായിരുന്ന മിനിലോറിയുമാണ് അപകടത്തില്‍ പെട്ടത്. ബസ് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ
മോഷ്ടിച്ച ബെെക്കിൽ സവാരി, പെട്രോൾ അടിച്ച് പണം നൽകാതെ മുങ്ങാനും ശ്രമം, പമ്പിലെ അടിപിടിക്ക് ശേഷം ഓടുന്ന ലോറിയില്‍ കയറി; ഒടുവിൽ സിനിമാ സ്റ്റെെലിൽ കള്ളൻ വടകരയിൽ പിടിയിൽ
വടകര: നടക്കാവിലെ ബൈക്ക് ഷോറൂമില്‍ നിന്നും മോഷ്ടിച്ച ബൈക്കുമായി വടകരയിലേക്ക്, യാത്രക്കിടെ പെട്രോള്‍ പമ്പ് ജീവനക്കാരുമായി പൊരിഞ്ഞ അടി. ആളുകള്‍ ഓടിക്കൂടിയതോടെ ഓടിക്കൊണ്ടിരിക്കുന്ന ലോറിക്കടിയിലേക്ക് ചാടിക്കയറി. പിന്നാലെ പമ്പ് മാനേജറും ജീവനക്കാരും ലോറി ചേസ് ചെയ്ത് സിനിമാ സ്‌റ്റൈലില്‍ കള്ളനെ പിടിച്ച് പോലീസില്‍ എല്‍പ്പിക്കുന്നു. പറഞ്ഞുവന്നത് സിനിമാകഥയല്ല. ഇന്നലെ രാത്രി മൂരാട് മാധവം പെട്രോള്‍ പമ്പിനെ
വടകര സ്വദേശിയായ മധ്യവയസ്‌കന്‍ ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനില്‍ അന്തരിച്ചു
മനാമ: വടകര തിരുവള്ളൂര്‍ സ്വദേശിയായ പ്രവാസി മലയാളി ബഹ്റൈനില്‍ അന്തരിച്ചു. തിരുവള്ളൂര്‍ ചാനീയംക്കടവ് കടവത്ത് മണ്ണില്‍ സത്യനാണ് മരിച്ചത്. അന്‍പത്തിയൊന്ന് വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. റാസ്റുമാനിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉറക്കത്തില്‍ ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണമെന്നാണ് കരുതുന്നത്. ഭാര്യ: സുനിത സത്യന്‍. മക്കള്‍: നിവേദ് സത്യന്‍, നിഹാല്‍ സത്യന്‍. മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള
വടകരയിൽ തമിഴ്നാട് സ്വദേശികൾ തമ്മിൽ ഏറ്റുമുട്ടി; കൊടുവാൾ കൊണ്ടുള്ള വെട്ടേറ്റ് മൂന്ന് പേര്‍ക്ക് പരിക്ക്
വടകര: വടകരയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. തമിഴ്നാട് സ്വദേശികളായ സുബ്രഹ്‌മണ്യന്‍, വല്ലരസ്, ശ്രീനിവാസന്‍ എന്നിവർക്കാണ് ആക്രമണത്തിൽ വെട്ടേറ്റത്. ജെടി റോഡില്‍ ഇന്ന് രാത്രി എട്ടരയോടെയായിരുന്നു സംഭവം. തമിഴ്‌നാട് സ്വദേശിയായ രവി കൂടെ ജോലി ചെയ്യുന്ന സുബ്രഹ്‌മണ്യന്‍, വല്ലരസ്, ശ്രീനിവാസന്‍ എന്നിവരെ കൊടുവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. മൂന്ന് പേര്‍ക്കും കൈയ്ക്കും