Category: സ്പെഷ്യല്‍

Total 573 Posts

പ്രണയിച്ചതിന്റെ പേരിൽ കൊല നടത്തി ജയിലിലായ കാമുകിമാരും കാമുകന്മാരും ഈ ജയിൽക്കഥകൾ കൂടി അറിയണം; റിനീഷ് തിരുവള്ളൂർ എഴുതുന്നു

റിനീഷ് തിരുവള്ളൂർ നീ ആ പൂവ് എന്ത് ചെയ്തു? ഏത് പൂവ്? ഞാൻ തന്ന രക്തനക്ഷത്രം പോലെ കടും ചുവപ്പ് നിറമാർന്ന ആ പൂവ്. ഓ അതോ. ആ അതുതന്നെ. തിടുക്കപ്പെട്ട് അന്വേഷിക്കുന്നതെന്തിന്? ചവിട്ടിയരച്ചു കളഞ്ഞോ എന്നറിയാൻ. അങ്ങനെ ചെയ്തെങ്കിലെന്ത്? ഓ ഒന്നുമില്ല.അതെന്റെ ഹൃദയമായിരുന്നു. (പ്രേമലേഖനം – വൈക്കം മുഹമ്മദ്‌ ബഷീർ) പ്രണയിച്ചതിന്റെ പേരിൽ കൊലനടത്തി

അവസാന അങ്കവും ജയിച്ച്, ചതിയില്‍ പരാജയപ്പെട്ടുപോയ കടത്തനാടന്‍ പോരാളി; തച്ചോളി ഒതേനന്‍റെ മാണിക്കോത്ത് വീട്ടുമുറ്റത്ത് നിന്ന് രഞ്ജിത്ത് ടി.പി. എഴുതുന്നു

രഞ്ജിത്ത് ടി.പി. വടകര മേപ്പയില്‍ മാണിക്കോത്ത് തറവാടിന്റെ മുറ്റത്തേക്ക് ഇറങ്ങിയപ്പോള്‍ മനസില്‍ പ്രതീക്ഷിച്ചിരുന്ന ഒരന്തരീക്ഷമായിരുന്നില്ല അവിടെ. ചുറ്റും കാട് നിറഞ്ഞിരിക്കുന്നു. വീടിന്റെ മുറ്റവും ആള്‍ പെരുമാറ്റം ഇല്ലാത്ത സ്ഥലം പോലെ തോന്നിച്ചു. ഒരുവീര ഇതിഹാസ നായകന്‍ ജനിച്ച് ജീവിച്ച് ജയിച്ച് ഒടുവില്‍ ചതിയുടെ തോക്കിന്‍ മുനയില്‍ ജീവിതം അവസാനിച്ചു പോയ മണ്ണ്.. ആ യോദ്ധാവ് മറ്റാരുമല്ല,

അടയാളപ്പെടുത്തുക കാലമേ, സിംഹരാജാവ് അതാ അങ്ങ് വാനോളം ഉയരത്തിൽ; വൈറലായി കൊടുവള്ളി പുല്ലാവൂര്‍ പുഴയുടെ നടുവിൽ ആരാധകർ സ്ഥാപിച്ച മെസിയുടെ കൂറ്റൻ കട്ട് ഔട്ട് (വീഡിയോ കാണാം)

കൊടുവള്ളി: കിലോമീറ്ററുകൾക്കപ്പുറം കടൽ കടന്നെത്തേണ്ട ദുരത്തിലുള്ള ഖത്തറിൽ നവംബർ ഇരുപതിന്‌ ഫുട്ബോൾ മായാജാലം ലോകത്തെ ഒട്ടാകെ അങ്ങോട്ടേക്ക് ക്ഷണിക്കുമ്പോൾ, കാല്പന്തുകളിയിലെ ഇടങ്കാൽ മാന്ത്രികനോടുള്ള ഭ്രാന്തമായ ആവേശം മൂലം ലോകശ്രദ്ധ ആകർഷിച്ചിരിക്കുകയാണ് കൊടുവള്ളി പുല്ലാവൂരിലെ ചെറുപുഴ. പുല്ലാവൂര്‍ പുഴയില്‍ അര്‍ജന്‍റീന ആരാധകര്‍ സ്ഥാപിച്ച ലിയോണല്‍ മെസിയുടെ കൂറ്റന്‍ കട്ടൗട്ടാണ് രാജ്യാന്തര ശ്രദ്ധ നേടിയത്. പുല്ലാവൂര്‍ പുഴയില്‍ മെസിയുടെ

താന്‍ കുഴിച്ച കുഴിയില്‍ | Lion and Horse | Katha Neram 10 – Malayalam Audio Children Stories

[web_stories_embed url=”https://koyilandynews.com/web-stories/lion-and-horse-katha-neram-10/” title=”താന്‍ കുഴിച്ച കുഴിയില്‍ | Lion and Horse | Katha Neram 10 – Malayalam Audio Children Stories” poster=”https://koyilandynews.com/wp-content/uploads/2022/10/cropped-123.jpg” width=”360″ height=”600″ align=”none”] കിഴവന്‍ സിംഹത്തിന് തീരെ വയ്യ. നടക്കാന്‍ തന്നെ വല്ലാത്ത ബുദ്ധിമുട്ട്! അപ്പോള്‍ പിന്നെ ഇര പിടിക്കുന്ന കാര്യമോ? ഒരു രക്ഷയുമില്ല. വല്ല വിധേനയുമൊക്കെയാണ് ഏതെങ്കിലും

വയനാടിന്റെ നെറുകയിലെ ഒരിക്കലും വറ്റാത്ത ഹൃദയ പ്രകൃതിയിലെ തടാകം കാണണോ? കുന്നിൻ മുകളിൽ നിന്ന് വയനാടും കോഴിക്കോടും ഒന്നിച്ചു കണ്ടാലോ, അപ്പോൾ പിന്നെ ചെമ്പ്ര കൊടുമുടി കയറുകയല്ലേ; ജില്ലയിൽ നിന്നുള്ള യുവജനങ്ങൾക്ക് സൗജന്യ ട്രക്കിംഗ്, കൂടുതൽ വിവരങ്ങളറിയാം

കോഴിക്കോട്: മഞ്ഞിന്റെ കുളിർമ്മയിൽ കുന്നു കയറിയാലോ, കാടിനുള്ളിലൂടെ നടന്നു കയറ്റം, അതും കുത്തനെ. ഇടയ്ക്ക് വന്യ മൃഗങ്ങൾ എത്തി നോക്കിയേക്കാം, ഇടയ്ക്കു വിരുന്നെത്തുന്ന തണുത്ത കാറ്റുകൾ തഴുകിയുള്ള യാത്ര കൂടിയാകുമ്പോൾ ഇഷ്ട്ടം കൂടും. അങ്ങനെ നടന്ന് നടന്ന് ഒടുവിൽ ഏറെ മുകളിൽ ഒരുക്കിയിരിക്കുന്ന ദൃശ്യ മനോഹാരിത കാണുമ്പോൾ ആ സ്ഥലവുമായി പ്രണയത്തിലാവുമെന്ന സംശയമേ വേണ്ട. പ്രകൃതി

ചെങ്ങോട്ടുകാവിനും പൊയിൽക്കാവിനും മധ്യേ ഇരുട്ടില്‍ ഒരു രൂപം ഞങ്ങളെ മുറിച്ചു കടന്നു; കുവൈറ്റിലേയും കൊയിലാണ്ടിയിലേയും വിചിത്രാനുഭവങ്ങള്‍ പങ്കുവെക്കുന്നു ‘സ്കൈ ടൂര്‍സ്&ട്രാവല്‍സ് പ്രവാസിയുടെ കൊയിലാണ്ടിയില്‍ മനോജ്‌കുമാർ കാപ്പാട്

  മനോജ്‌കുമാർ കാപ്പാട് പ്രേതം , ഭൂതം, പിശാച്  തുടങ്ങിയ വിഷയങ്ങളുമായി  ബന്ധപ്പെട്ടു വരുന്ന  വാർത്തൾ  എക്കാലത്തും  മനുഷ്യരുടെ  ചങ്കിടിപ്പ് കൂട്ടന്നവയാണ്.  അടുത്ത കാലത്ത്  നടത്തിയ ഒരുപഠനം തെളിയിക്കുന്നത്  ലോകത്ത് 45 % ആളുകളും ഇത്തരം അന്ധവിശ്വാസത്തിൽ നിന്നും മുക്തരല്ല എന്നാണ്.  മനുഷ്യ മനസിന് പിടികിട്ടാത്ത ഒട്ടേറെ  സമസ്യകൾ   അരങ്ങേറുന്ന അണ്ഡകടാഹത്തിൽ  ചിലതെല്ലാം നമ്മുക്ക്

‘കൊയിലാണ്ടി ഭാഗത്ത് നിലനിന്നിരുന്ന ജന്മി, ഗുണ്ടാ അക്രമണത്തിനെ ചെറുത്തു നില്ക്കാൻ ശങ്കരന്റെ സംഘം എപ്പോഴും തയ്യാറായിരുന്നു, കർഷക സംഘത്തെ വളർത്താനും യുവാക്കളെ പ്രോത്സാഹിപ്പിക്കാനും എപ്പോഴും ഉത്സാഹവാനായിരുന്നു’; കൊയിലാണ്ടിയുടെ നിറവും നിഴലുമായിരുന്ന ശങ്കരേട്ടന്റെ ഓർമ്മകളിലേക്ക്

കൊയിലാണ്ടി: കൊയിലാണ്ടിയുടെ പൊതു പ്രവർത്തന രംഗത്തെ ഓർമ്മകളിലെ മറക്കാനാവാത്ത മുഖമാണ് നാട്ടുകാരുടെയെല്ലാം പി.കെ.ശങ്കരേട്ടൻ. സി.പി.ഐ.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും കൊയിലാണ്ടി ഏരിയാ സെക്രട്ടറിയായി ദീർഘക്കാലം പ്രവർത്തിച്ച പാർട്ടി വിത്യാസമില്ലാതെ നാട്ടുകാർ സ്നേഹിച്ച പ്രവർത്തകനാണ് ഇദ്ദേഹം. പാർട്ടി വളർന്നു വരുന്ന സമയത്ത് നിലനിന്നിരുന്ന ജാതി മേധാവിത്വത്തിനും അന്ധവിശ്വാസങ്ങൾക്കും എതിരെയുള്ള പോരാട്ടങ്ങൾക്കും കർഷകരെ സംഘടിപ്പിക്കുന്നതിനും തൊഴിലാളികളെ അവകാശ

വിഷസർപ്പത്തിന്റെ കൊത്തേറ്റ ഭക്തനെ സംരക്ഷിച്ച ദേവി, അർജുനൻ വനവാസകാലത്ത് ചതുരംഗം കളിച്ച പാറ; കഥകൾ ഉറങ്ങുന്ന ഉരുപുണ്യകാവിനെ കുറിച്ച് രഞ്ജിത്ത്.ടി.പി അരിക്കുളം എഴുതുന്നു

രഞ്ജിത്ത്.ടി.പി, അരിക്കുളം ഒരു പരിചയപ്പെടുത്തലിലൂടെയോ ഒരെഴുത്തിലൂടെയോ ഉരുപുണ്യകാവ് ദുർഗ്ഗാഭഗവതിക്ഷേത്ര ചൈതന്യത്തെ വിശദീകരിക്കാനാവില്ല, അത് അനുഭവിച്ചു തന്നെ അറിയണം. ഒരിക്കൽ ദർശനം നടത്തിയാൽ, വീണ്ടും വീണ്ടും നമ്മൾ ആ പുണ്യസങ്കേതത്തിലേക്ക് അറിയാതെ ആകർഷിക്കപ്പെടും. ഇന്ന് കാണുന്ന പ്രൗഢ ഗംഭീരമായ ചുറ്റുമതിലും, ടൈൽ പാകിമിനുക്കിയ നിലവും, എന്തിനും ഏതിനും പരിചാരകരും, ജീവനക്കാരുമില്ലാത്ത ഒരുക്ഷേത്രമുണ്ടായിരുന്നു വർഷങ്ങൾക്ക് മുമ്പ്. സമുദ്രതീരത്തായിട്ടും ഉപ്പുരസമില്ലാത്ത

ശിക്കാര ബോട്ട്, പെഡൽ ബോട്ട്, സ്പീഡ് ബോട്ട്… ഒപ്പം കൊതിയൂറും തനത് രുചികളും; ടൂറിസം രംഗത്തെ കൊയിലാണ്ടിയുടെ പ്രവേശന കവാടമാകാനൊരുങ്ങി നെല്ല്യാടി

കൊയിലാണ്ടി: ടൂറിസം രംഗത്ത് കൊയിലാണ്ടിയുടെ മുഖമാകാനൊരുങ്ങി നെല്ല്യാടി. നെല്ല്യാടി പാലത്തിന് താഴെ മുതൽ കൊടക്കാട്ടുംമുറി താഴെ പുഴയോരം വരെയുള്ള ഭാഗത്താണ് വിപുലമായ ടൂറിസം പദ്ധതികൾ ഒരുങ്ങുന്നത്. പദ്ധതി പൂർത്തിയാവുന്നതോടെ കൊയിലാണ്ടിയുടെ ടൂറിസം പ്രവേശന കവാടമായി നെല്ല്യാടി മാറും. ശിക്കാര ബോട്ടുകൾ, പെഡൽ ബോട്ടുകൾ, കയാക്കിങ്, കനോയിങ്, സ്പീഡ് ബോട്ട് എന്നിവയെല്ലാം ഇവിടെ വിനോദസഞ്ചാരികൾക്കായി ഉണ്ടാകും. കൂടാതെ

‘ഞങ്ങൾ എത്തുമ്പോൾ കുഞ്ഞ് കരയുകയായിരുന്നു, ഞാനെടുത്തു മാറോടണച്ചപ്പോഴാണ് അവന്റെ കരച്ചിൽ അടങ്ങിയത്’; അച്ഛനും മുത്തശ്ശിയും ചേർന്ന് തട്ടിക്കൊണ്ടു പോയ പന്ത്രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിന് മുലപ്പാൽ നൽകിയ ചിങ്ങപുരം സ്വദേശിനിയായ പൊലീസുകാരി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

കൊയിലാണ്ടി: ‘ജോലിയിൽ കയറി ഇത്രയും സംതൃപ്തിയോടെ ഉറങ്ങിയ ദിനമുണ്ടായിട്ടില്ല. അന്ന് രാവിലെ മുഴുവൻ ആധിയിലായിരുന്നു. പന്ത്രണ്ട് ദിവസം മാത്രമുള്ള കുഞ്ഞിനെയല്ലേ കാണാതായിരിക്കുന്നത്. കുഞ്ഞിനെ കണ്ടെത്തി തിരികെ അമ്മയുടെ കയ്യിൽ ആരോഗ്യത്തോടെ കൊടുത്തപ്പോഴാണ് സമാധാനമായത്’. കോഴിക്കോട് പൂളക്കടവിൽ പിതാവും പിതൃ മാതാവും നവജാത ശിശുവിനെ തട്ടികൊണ്ടുപോയ സംഭവത്തില്‍ കുഞ്ഞിനെ കണ്ടെത്താൻ വിവരമറിഞ്ഞപ്പോൾ മുതൽ പോലീസുകാർ അശ്രാന്തം പരിശ്രമിക്കുകയായിരുന്നു.