സിനിമാ മോഹം മനസിലുണ്ടോ? നന്തി സ്വദേശി റമീസ് സംവിധാനം ചെയ്യുന്ന ധ്യാന്‍ ശ്രീനിവാസന്‍ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു


കൊയിലാണ്ടി: സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് മുമ്പില്‍ അവസരം തുറന്നിടുകയാണ് നന്തി സ്വദേശിയും സംവിധായകനുമായ റമീസ് നന്തി.

ലാംബൂസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സത്യജിത്ത് നിര്‍മ്മിച്ച് റമീസ് സംവിധാനം ചെയ്ത് ധ്യാന്‍ ശ്രീനിവാസനും മറ്റ് പ്രമുഖതാരങ്ങളും അണിനിരക്കുന്ന മലയാള സിനിമയിലേക്കാണ് അഭിനേതാക്കളെ തേടുന്നത്.

നായകന്റെയും നായികയുടെയും ബാല്യകാല സുഹൃത്തുക്കള്‍: പുരുഷനും സ്ത്രീയും-പ്രായം എട്ടുമുതല്‍ പതിനാല് വരെ (പാലക്കാട് നിവാസികള്‍ക്ക് മുന്‍ഗണന)

നായകന്റെയും നായികയുടെയും സുഹൃത്തുക്കള്‍: പുരുഷനും സ്ത്രീയും- പ്രായം 20-30

നായകന്റെയും നാട്ടുകാരുടെയും ക്രഷ് ആയി അഭിനയിക്കാന്‍ ഒരു നായിക: പ്രായം 28-35

നായകന് പ്രേമിക്കാനും കല്ല്യാണം കഴിക്കാനും മറ്റൊരു നായിക: പ്രായം 20-28 (മെലിഞ്ഞ ശരീരം നിര്‍ബന്ധം)

താല്‍പര്യമുള്ളവര്‍ എഡിറ്റ് ചെയ്യാത്ത ഫോട്ടോയും സ്വയം പരിചയപ്പെടുത്തുന്ന വീഡിയോയും മാര്‍ച്ച് 31ന് മുന്‍പായി താഴെ പറയുന്ന മെയില്‍ ഐഡിയിലോ വാട്‌സ്ആപ്പ് നമ്പറിലോ അയക്കുക. 9778573700, [email protected].