ഉച്ചയ്ക്കുള്ള പരീക്ഷയ്ക്ക് രാവിലെ സ്‌കൂളിലെത്തി പഠിക്കാമോ? സൗകര്യമൊരുക്കണമെന്ന് ബാലാവകാശ കമ്മീഷന്‍


തിരുവനന്തപുരം: ഒന്നുമുതല്‍ ഒന്‍പതു വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് രാവിലെ സ്‌കൂളില്‍ വന്ന് പരീക്ഷയ്ക്ക് പഠിക്കുവാനുള്ള സംവിധാനം ഒരുക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഉത്തരവ്.

ഹൈസ്‌കൂളിന്റ ഭാഗമല്ലാത്ത ഒന്നുമുതല്‍ ഏഴു വരെ ക്ലാസുകള്‍ ഉള്ള വിദ്യാലയങ്ങളിലും ഹൈസ്‌കൂളിന്റെ ഭാഗമായ ഒന്നുമുതല്‍ ഒന്‍പത് വരെ ക്ലാസുകള്‍ ഉള്ള വിദ്യാലയങ്ങളിലും ഈ സൗകര്യം ഒരുക്കണം പൊതുവിദ്യാഭ്യാസ ഡയറക്ടറിനാണ് ഈ നിര്‍ദ്ദേശം നല്‍കിയത്.

കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി. മനോജ് കുമാര്‍ അംഗം പി.പി. ശ്യാമള ദേവി എന്നിവരുള്‍പ്പട്ട ഡിവിഷന്‍ ബഞ്ചാണ് ഈ നിര്‍ദ്ദേശം നല്‍കിയത്.