കാസര്‍കോഡ് ബൈക്കുമായി കൂട്ടിയിടിച്ച കാര്‍ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീണു; നാലുപേരെ അത്ഭുതകരമായി രക്ഷപ്പെടുത്തി; അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ കാണാം)


കാസര്‍കോട്: ബൈക്കുമായി കൂട്ടിയിടിച്ച കാര്‍ നിയന്ത്രണം വിട്ട് കിണറ്റില്‍ വീണ് അപകടം. കാസര്‍കോട് ജില്ലയിലെ പൂച്ചക്കാടാണ് സംഭവം.

ബൈക്കുമായി കൂട്ടിയിടിച്ചതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ സമീപത്തെ കിണറ്റില്‍ വീഴുകയായിരുന്നു. ആള്‍മറ തകര്‍ക്കാണ് കാര്‍ കിണറ്റില്‍ വീണത്.

കാറിലുണ്ടായിരുന്ന നാലുപേരെയും അത്ഭുതകരമായി രക്ഷപ്പെടുത്തി. നാട്ടുകാരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് യാത്രക്കാരെ രക്ഷിക്കാനായത്.

പൂച്ചക്കാട് സ്വദേശികളായ അയ്യപ്പന്‍, രാമചന്ദ്രന്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കയ്യെടുത്തത്.

അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

വീഡിയോ കാണാം:

[bot1]