പേരാമ്പ്രയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു; എരവട്ടൂർ സ്വദേശിയ്ക്ക് ദാരുണാന്ത്യം


പേരാമ്പ്ര: പാലേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. എരവട്ടൂർ സ്വദേശിയായ അനികേരി മീത്തൽ വൈശാഖ് ആണ് മരിച്ചത്. ഇരുപത്തിയാറ് വയസ്സായിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് ശേഷം പാലേരി കുയിമ്പിൽ ഭാഗത്ത് വച്ചാണ് അപകടമുണ്ടായത്. കുറ്റ്യാടി ഭാഗത്ത് നിന്നും വന്ന ബൈക്കും എതിർദിശയിൽ വന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

പരിക്കേറ്റ വൈശാഖിനെ മൊടക്കല്ലൂർ എം.എം.സി ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ രാത്രി ഒൻപത് മണിക്കാണ് മരിച്ചത്.

അനികേരി മീത്തൽ ശശി, റീജ എന്നിവരുടെ മകനാണ്. ഭാര്യ: അഞ്ജന. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 യ്ക്ക്.