ചരിത്ര ദൗത്യത്തിൽ അണിനിരന്ന് ആയിരങ്ങൾ; കേരള കർഷകസംഘത്തിൻ്റെ നേതൃത്വത്തിൽ നടന്ന കനാൽ ശുചീകരണം ആഘോഷമാക്കി കൊയിലാണ്ടി


കൊയിലാണ്ടി: കേരള കർഷകസംഘത്തിൻ്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനത്തിൽ നടന്ന കനാൽ ശുചീകരണം ആഘോഷമാക്കി കൊയിലാണ്ടി. 7500 പേരാണ് കൊയിലാണ്ടിയിൽ ശുചീകരണ പ്രവൃത്തിക്ക് നേതൃത്വം നൽകിയത്.

കൊയിലാണ്ടി മേഖലയിലെ  47.110 കിലോമീറ്റർ കനാൽ ആണ് ശുചിയാക്കിയത്. ഇതിൽ 6.700 കിലോമീറ്റർ മെയിൻ കനാലും 23.150 കിലോമീറ്റർ ബ്രാഞ്ച് കനാലുകളുമാണ് ശുചിയാക്കിയത്.

7.450 കിലോമീറ്റർ ഡിസ്ട്രിബ്യൂട്ടറികളും 9.810 കിലോമീറ്റർ ഫീൽഡ് ബോത്തികളും ശുചീകരിച്ചിട്ടുണ്ട്. 15 മേഖലാ സംഘാടകസമിതികളും 217 പ്രാദേശിക സംഘാടക സമിതികളും രൂപീകരിച്ചാണ് ശുചീകരണ പ്രവൃത്തി നടത്തിയത്.

പ്രാദേശിക സംഘാടകസമിതികളിൽ വിവിധ രാഷ്ട്രിയ പാർട്ടികളിലുള്ളവർ ഉണ്ടായിരുന്നു. പണിയായുധങ്ങൾ, ഭക്ഷണം, ഫസ്റ്റ് എയിഡ്, ആമ്പുലൻസ് ഉൾപെടെയുള്ള സംവിധാനങ്ങൾ തയ്യാറാക്കിയ ശേഷമാണ് പ്രവൃത്തി നടത്തിയത്.

ചേമഞ്ചേരിയിൽ കെ.കെ.മുഹമ്മദ്, കൊയിലാണ്ടി സെന്ററിൽ കാനത്തിൽ ജമീല എം.എൽ.എ, കൊയിലാണ്ടി ഈസ്റ്റിൽ പി.വിശ്വൻ, ആനക്കുളത്ത് കെ.ദാസൻ, കൊല്ലത്ത് ടി.കെ.ചന്ദ്രൻ, അരിക്കുളത്ത് പി.ബാബുരാജ്, നടേരിയിൽ കെ.പി.സുധ, കാപ്പാട്ട് സതി കിഴക്കയിൽ, പൊയിൽക്കാവിൽ ഷീബ മലയിൽ, കീഴരിയൂരിൽ കെ.കെ.നിർമ്മല, കാരയാട്ട് എ.എം.സുഗതൻ, ചെങ്ങോട്ട്കാവിൽ കെ.ഷിജു, കൊയിലാണ്ടി സൗത്തിൽ സി.അശ്വനി ദേവ്, നമ്പ്രത്തുകര എൽ.ജി.ലിജീഷ് എന്നിവരാണ് ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തത്.

ചിത്രങ്ങൾ കാണാം: